🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

ന്മ്മ…അതെ രാവൺ..വൈദിയങ്കിള് വിളിച്ചു ചേർത്ത special കമ്മിറ്റിയാ… എന്തൊക്കെയോ important ആയിട്ടുള്ള കാര്യങ്ങൾ എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാനുണ്ടെന്നാ മിഴി പറഞ്ഞത്…കാര്യമെന്താണെന്ന് ഏതാനും നിമിഷങ്ങൾക്കകം അറിയാല്ലോ…
അതുകൊണ്ട് പൊന്നുമക്കള് എഴുന്നേൽക്കാൻ നോക്ക്…

അഗ്നി അതും പറഞ്ഞ് അച്ചൂനേയും ശന്തനൂനേം കുത്തിപ്പൊക്കാൻ തുടങ്ങി…
അങ്ങനെ അഗ്നീടെ നിർബന്ധം കാരണം അച്ചുവും,ശന്തനുവും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങി… തലേദിവസത്തെ കെട്ടിറക്കാൻ വേണ്ടി ഒരു കപ്പ് കോഫിയും കുടിച്ചിട്ടാണ് മൂവരും രാവണിന്റെ റൂം വിട്ടിറങ്ങിയത്… അപ്പോഴും മനസിൽ എന്തൊക്കെയോ കാര്യങ്ങൾ കണക്ക് കൂട്ടി നിൽക്ക്വായിരുന്നു രാവൺ…കാരണം വൈദി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാവും എന്ന് മറ്റാരേക്കാളും വ്യക്തമായി അവനറിയാമായിരുന്നു…. എല്ലാം ആലോചിച്ച് ദേഷ്യത്തിൽ വിരലുഴിഞ്ഞ് നിൽക്ക്വായിരുന്നു രാവൺ….. പെട്ടന്നാണ് കൺമണി  രാവണിന്റെ റൂമിലേക്ക് കടന്നു വന്നത്….

രാവൺ…. എല്ലാവരും താഴെ എത്തിയിട്ടുണ്ട്…രാവണിനെ അന്വേഷിക്കുന്നു…

രാവണത് കേട്ട് കൺമണിയ്ക്ക് നേരെ തിരിഞ്ഞു…

ഞാനവിടേയ്ക്ക് എത്തിയേക്കാം…കൺമണി പൊയ്ക്കോളൂ…

രാവണിന്റെ വാക്കുകൾ കേട്ട് കൺമണി ഒന്ന് തലയാട്ടി തിരിഞ്ഞു നടന്നു…

ഏയ്..കൺമണീ…ഒന്ന് നിന്നേ..
രാവണിന്റെ വിളി കേട്ട് അവള് നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി…

എന്താ രാവൺ…???

രാവണിന്റെ മുഖത്ത് ചെറിയ ജാള്യതയും ഒരുതരം അസ്വസ്ഥതയും നിറഞ്ഞിരുന്നു…

ത്രേയ..
ത്രേയ ഉണ്ടോ താഴെ…

രാവണിന്റെ ആ ചോദ്യം കേട്ട് കൺമണി അവനെ ഇരുത്തിയൊന്ന് നോക്കി…. അവൾക് മുഖം കൊടുക്കാതെ നിൽക്ക്വായിരുന്നു രാവൺ….

ത്രേയ താഴെയുണ്ട്… ആദ്യം എത്തിയത് ത്രേയയായിരുന്നു… അതിന് ശേഷമാ വൈദി സാറ് പോലും എത്തിയത്…
ആ പിന്നെ ത്രേയേടെ കവിളിൽ വന്നപ്പോഴില്ലാതിരുന്ന ഒരു അടയാളം കൂടിയുണ്ടായിരുന്നു..ഞാനാ അവളെ വിളിച്ചുണർത്തിയത്… അപ്പോ കണ്ടതാ.. കണ്ടപ്പോ ശരിയ്ക്കും പാവം തോന്നി…നന്നായി നീര് വച്ചിട്ടുണ്ട്…. പിന്നെ ഞാനാ Balm ഇട്ട് തടവി കൊടുത്തത്…. അഞ്ച് വിരലും ശരിയ്ക്കും പതിഞ്ഞിട്ടുണ്ട്…

കൺമണിയ്ക്ക് മുഖം കൊടുക്കാതെ നിന്ന് രാവണത് മുഴുവനും കേട്ടു… തലേന്ന് രാത്രി നടന്ന സംഭവങ്ങളെല്ലാം ഓർത്തെടുത്തപ്പോ അവന് ചെറിയൊരു കുറ്റബോധം തോന്നി തുടങ്ങിയിരുന്നു…രാവണിന്റെ ചോദ്യത്തിന് മറുപടി നല്കി കൺമണി നടന്നകന്നപ്പോഴും എന്തൊക്കെയോ ചിന്തകളിൽ മുഴുകി നിൽക്ക്വായിരുന്നു രാവൺ….

ശ്ശേ…തല്ലണ്ടായിരുന്നു…!!!
രാവണതും പറഞ്ഞ് അവന്റെ വലത് കൈ ഉയർത്തി കൈവെള്ളയിലേക്കൊന്ന് നോക്കി…ത്രേയയെ തല്ലിയ രംഗം മനസിൽ ഓർത്തെടുക്കും തോറും അവന്റെ മനസിൽ ഒരു നീറ്റൽ അനുഭവപ്പെടാൻ തുടങ്ങി….ആ അസ്വസ്ഥതയിൽ കണ്ണുകൾ ഇറുകെയടച്ച് മുഷ്ടി ചുരുട്ടി അവനങ്ങനെ നിന്നു…

വിവാഹം എന്ന തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ല എന്ന അവളുടെ അവസാന വാക്കുകൾ ഓർത്തെടുക്കുമ്പോ അവന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകാൻ തുടങ്ങി…ഒരു കടുത്ത നിലപാട് മനസിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് ഇരുകണ്ണുകളും വലിച്ചു തുറന്ന് അവൻ താഴേക്ക് നടന്നു…. തന്നെ ഉറ്റുനോക്കി ഇരിയ്ക്കുന്ന കണ്ണുകളെ നോക്കി കൊണ്ടാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നത്….പൂവള്ളിയിലെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും ആ

Leave a Reply

Your email address will not be published. Required fields are marked *