🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

നിങ്ങടെ ചെറിയമ്മയാടാ മക്കളേ…ദേ ചെറിയമ്മേടെ കൂടെ ചെന്നേ….

ഹരി പാർത്ഥിയെ ത്രേയയ്ക്ക് മുന്നിലേക്ക് നീട്ടി പിടിച്ചതും പാർത്ഥി വീണ്ടും ഹരിയുടെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞ് അവനെ ഇറുകെ ചുറ്റിപ്പിടിച്ചു…അമ്മുവും ചാരുവും അതൊക്കെ കണ്ട് പ്രിയയെ ചുറ്റിപ്പറ്റി നിൽക്ക്വായിരുന്നു…പാർത്ഥി ഹരിയിലേക്ക് തന്നെ ചേർന്നതും മുന്നിലേക്ക് നീട്ടി പിടിച്ചു വച്ച കൈകൾ ഒരു പുഞ്ചിരിയോടെ ത്രേയ പിന്വലിച്ചു…

ത്രേയമോളെ ഇവർക്ക് പരിചയമില്ലല്ലോ അതിന്റെയാ… കൂട്ടുപിടിച്ച് തുടങ്ങിയാൽ പിന്നെ ഇടംവലം തിരിയാൻ സമ്മതിക്കില്ല….

പാർത്ഥിയെ നോക്കി അങ്ങനെ പറഞ്ഞ് ഹരി അവനെ ഒന്നുകൂടി ഉലച്ചെടുത്തു…

അമ്മുക്കുട്ടീ…ത്രേയ ചെറിയമ്മേടെ അടുത്തേക്ക് ചെന്നേ… അച്ഛൻ പറഞ്ഞു തന്നിട്ടില്ലേ…

ഹരി അമ്മുവിലേക്കും ചാരുവിലേക്കും ശ്രദ്ധ തിരിച്ചങ്ങനെ പറഞ്ഞതും അമ്മു ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു….

വേദ്യാന്റി പറഞ്ഞല്ലോ ഞങ്ങടെ ചെറിയമ്മയാവാൻ പോകുന്നത് വേദ്യാന്റിയാണെന്ന്….

ചാരുവിന്റെ പറച്ചില് കേട്ട് ഹരിയുടെ മുഖത്തെ ചിരിയൊന്ന് മങ്ങി… എങ്കിലും അവനത് മുഖത്ത് കാണിക്കാതെ ത്രേയേ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു നിന്നു….

അത് വേദ്യാന്റി തന്നെയാണ്… നിങ്ങളുടെ യഥാർത്ഥ ചെറിയമ്മ ദേ ഈ നില്ക്കുന്ന ത്രേയ ചെറിയമ്മ തന്നെയാ..എന്നു വച്ചാൽ നിങ്ങളുടെ ചെറിയച്ഛൻ കല്യാണം കഴിയ്ക്കാൻ പോകുന്ന ആള്….

അപ്പോ ഇന്നാളൊരിക്കൽ വേദ്യാന്റിയും പറഞ്ഞല്ലോ ചെറിയച്ഛൻ കല്ലാണം കഴിയ്ക്കാൻ പോകുന്നത് വേദ്യാന്റിയെ ആണെന്ന്…

ഹരി അത് കേട്ട് ആകെ പെട്ട അവസ്ഥയിലായി…അവൻ പാർത്ഥിയെ നിലത്തേക്ക് നിർത്തി ത്രേയയെ നോക്കി അല്പം ബുദ്ധിമുട്ടി ഒന്ന് ചിരിച്ചു കാണിച്ചു….

ഹരിയേട്ടൻ കഷ്ടപ്പെട്ട് ചിരിയ്ക്കാൻ നോക്കണ്ട…
ഞാനിവിടെ നിന്നും വിട്ടു നിന്നപ്പോ എന്തൊക്കെയാ നടന്നതെന്നും… തിരിച്ചെത്തിയപ്പോ എല്ലാവരുടേയും ഉള്ളിലുണ്ടായ തീരുമാനങ്ങൾ എങ്ങനെയാണെന്നും എനിക്ക് വ്യക്തമാണ്…

ത്രേയയുടെ വാക്കുകൾ കേട്ട് ഒന്ന് കുഴങ്ങി നിന്ന ഹരിയെ രക്ഷിക്കാനായി സാക്ഷാൽ അച്ചൂട്ടൻ തന്നെ ഗോദയിലിറങ്ങി…

ഹല്ലോ.. മിസ്റ്റർ ഹരിയേട്ടൻ വന്ന് കയറിയ പാടെ ത്രേയമോളേന്ന് വിളിച്ച് അങ്ങോട്ടൊരു പോക്കായിരുന്നല്ലോ..എന്തേ ഞങ്ങള് കുറേ മഹത് വ്യക്തിത്വങ്ങൾ ഇവിടെ നിൽക്കുന്നത് കണ്ടില്ലാന്നുണ്ടോ…വ്വോ…

അച്ചൂന്റെ ആ പറച്ചില് കേട്ട് ഹരിയുടെ നോട്ടം അച്ചുവിലേക്ക് പാഞ്ഞു…

ഡാ അച്ചൂട്ടാ.. നീയൊക്കെ ഇവിടുത്തെ സ്ഥിരം കുറ്റിയല്ലേടാ… ഇടയ്ക്ക് പോകും വരും…വരും പോകും… ഇങ്ങനെ സ്ഥിരതയില്ലാത്ത നിന്നെയൊക്കെ ആര് mind ചെയ്യാനാ….

ഡോ..ഹർദ്ദയാൽ എന്ന ദയയില്ലാത്തവനേ…ഇങ്ങനെ വന്നും പോയും നിൽക്കാൻ ഞാൻ കറന്റല്ല…
ഐ ആം അശ്വാരൂഢ്…..

ഹോ…നീ ഇങ്ങനെ ഇടയ്ക്കിടേ പറയുന്നത് നല്ലതാ.. അങ്ങനെയെങ്കിലും ആ പേര് എല്ലാവരും ഒന്നോർത്തിരിക്കുമല്ലോ….
ഒരു ഘടാഘടികൻ പേരുമിട്ടിട്ട് ഡോറേടെയും ബുജ്ജീടെയും സ്വഭാവവും കൊണ്ട് നടക്ക്വാ….

Leave a Reply

Your email address will not be published. Required fields are marked *