എന്താ വിളിച്ചിട്ട് എടുക്കാതെ ഇരുന്നത് ഞാൻ എത്ര നേരം വിളിച്ചു എന്ന് അറിയാമോ അനൂപേട്ടനെ…
അഹ് ഞാൻ ഉറങ്ങി പോയടി….
ഓ വലിയ ഉറക്കം..ബാക്കി ഉള്ളവരുടെ ഉറക്കം കളഞ്ഞിട്ട്..
ശെടാ..ഞാൻ എങ്ങനാ നിന്റെ ഉറക്കം കളഞ്ഞത്..
ദേ ..ചെക്കാ…ഇവിടെ എനിക്ക് നിൽക്കാനും വയ്യ കിടക്കാനും വയ്യ ഇരിക്കാനും വയ്യ…എന്നെ വന്നു കെട്ടിക്കൊണ്ടു പോകാമോ ഒന്ന്….
അഹ്..ഇന്നിപ്പോൾ രാത്രി ആയില്ലേ..നേരം വെളുക്കട്ടെ..
അഹ് അത് പറഞ്ഞപ്പോൾ ആണ്.നീ നാളെ എത്ര മണിക്ക് ആണ് പോകുന്നത്…
ഞാൻ നാളെ ,,,രാവിലെ എട്ടിന് ഉള്ള ട്രെയിൻ..ദേ…കിടന്നു ഉറങ്ങി കളയരുത്..എന്നെ കൊണ്ട് വിടണം..
ഹ നീ വിഷമിക്കാതെ..നിന്റെ കയ്യിൽ ബാഗ് വല്ലതും ഉണ്ടോ.
അഹ് ഉണ്ട്..ഇനി അഞ്ചു ദിവസം അവധി അല്ലെ..അത് കഴിഞ്ഞേ ഞാൻ വരിക ഉള്ളു….
ഓ പറഞ്ഞത് പോലെ പൂജ അവധി ആണല്ലോ…
അഹ് ശെരി…വലിയ ബാഗ് ആണോ…
അഹ് അത്യാവശ്യം വലുതാ…എന്താ ഏട്ടാ..
എടി..ആരുടേലും ബൈക്ക് കൊണ്ട് വന്നാൽ മതിയോ എന്ന് അറിയാന..വലിയ ബാഗ് ആണേൽ..ഓട്ടോ വേണ്ടി വരില്ലേ…
അഹ് വേണ്ടി വരും..രണ്ടു ബാഗ് ഉണ്ട്..തുണി ഒന്നും നനച്ചിട്ടില്ല..
അത് ശെരി….അതെന്താ നീ നന്നാക്കാത്ത…
ഓ..ഇവിടെ വെള്ളം മോശം ആണ് ഏട്ടാ…പിന്നെ സമയം കിട്ടാറില്ല…
ഉം ഉം..ശെരി……നീ എന്താ കഴിച്ചേ …
ഞാൻ ചോറുണ്ടു…ഏട്ടനോ..
ഒന്നും കഴിച്ചില്ല പെണ്ണെ..ഞാൻ ഉറങ്ങി എണീറ്റത് അല്ലെ ഉള്ളു…ഇനി പുറത്തു ഇറങ്ങി വലതും കിട്ടുമോ ഏന് നോക്കട്ടെ….
അഹ്‌ശേരി…തിരിച്ചു വന്നു എന്നെ വിളിക്കനെ…
വിളിക്കാം..പെണ്ണെ…ഞാൻ ഫോൺ വെച്ച്…എണീറ്റ് കുലുമുറി ചെന്ന് ഒന്ന് ഫ്രഷ് ആയി നേരെ താഴേക്ക് ഇറങ്ങി…അപ്പുറത് ഉള്ള തട്ടുകട കയറി പൊറോട്ടയും ചിക്കൻ ഉം തട്ടി…’അമ്മ..ഇപ്പോഴാ ആശ്വാസം ആയത്…ഓ പറഞ്ഞത് പോലെ ഇനി അവധി ആണല്ലോ..ഇവിടെ ഇരുന്നിട്ട് എന്തിനാ വീട്ടിൽ പോയാലോ…
പക്ഷെ അവിടെ ചെന്നാൽ.ബന്ധുക്കൾ മുഴുവൻ ചുറ്റിനും ആണ് താമസം ഉപദേശത്തിന്റെ പെരുമഴ ആകും .എന്തേലും ജോലി ഒപ്പിച്ചിട്ട് പോകാം അതാ നല്ലത് .തത്കാലം ഈ അഞ്ചു ദിവസം വേറെ എന്തേലും തെണ്ടാൻ ഉള്ള പ്ലാൻ ഇടാം..ഞാൻ ഓർത്തു ….വയറു നിറച്ചു തട്ടിയത് കൊണ്ട് ആകെ ഒരു വിഷമം ഒന്ന് നടന്നു കളയാം ,ഞാൻ പയ്യെ അവിടെ നിന്നും ചങ്ങനാശേരി സ്റ്റാൻഡിന്റെ ഭാഗത്തേക്ക് നടന്നു ,,അവിടെ ഒരു കട ഉണ്ട് ,,നല്ല കട്ടന്കാപ്പി കിട്ടും ,,കിടു ആണ് കുടിച്ചാൽ കഴിച്ചത് എല്ലാം ദഹിക്കും ,,സുലൈമാനി ആണ്..