ഞങ്ങളുടെ നിശ്ചയം ഏകദേശം ഒരു വര്ഷം മുൻപ് കഴിഞ്ഞത് ആണ് ,,അതിനു ശേഷം മുതലേ ഇഷ്ടം പോലെ പ്രശ്നങ്ങൾ ഉണ്ട് ,,കിരൺ ഒരു വല്ലാത്ത സ്വഭാവക്കാരാണ്..പെട്ടന്ന് ദേഷ്യം..അയാൾ പറയുന്നത് മാത്രം ശെരി ,,എതിർക്കാൻ പാടില്ല..അങ്ങനെ ഒരു ആള്…
ഉം..ഞാൻ മൂളി….
ഇന്ന് ഞങ്ങൾ അവന്റെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോയത് ആണ്..അവിടെ ചെന്നപ്പോൾ മുതൽ ഞാൻ സഹിക്കുന്നത് ആണ് ഈ ടോർച്ചുറെ,,എന്റെ കളർ ,എന്റെ ശരീരം ,ഇതൊന്നും അവനു പിടിക്കില്ല..അങ്ങനെ ഓരോന്ന് പറഞ്ഞു പ്രശ്നമായി അവിടെ വെച്ച് എല്ലാവരുടേം മുന്നിൽ ഇട്ടു അവൻ എന്നെ തല്ലി .പിന്നെ എല്ലാവരും കൂടി പറഞ്ഞു കോമ്പ്രോമിസ് ആക്കി വിട്ടത് ആണ്…
അആഹ്….ആആ…അർച്ചന കോട്ടുവായ ഇട്ടു…
ഉം…..എന്നിട്ട് കൊംബ്രോമിസ് ആണോ വഴിയിൽ കണ്ടത്…..
അഹ് അതെ…അവൻ ബൈക്കിൽ ഇരുന്നു വഴക് ആയിരുന്നു..ഞാൻ എതിർത്ത് ഒന്നും മിണ്ടിയില്ല..ഞാൻ മിണ്ടാതെ അവനെ തോല്പിക്കുന്നു എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും ചവിട്ടി…താഴെ ഇട്ടു…പിന്നെ എന്തെക്കയോ ചെയ്തു….അഹ്…..അന്നേരം .ഈ പ്രത്യേക ഭർത്താവ് വന്നില്ലായിരുന്നു എങ്കിൽ..എന്റെ കാറ്റു പോയേനെ…
അഹ് അടിപൊളി ..അല്ല നിങ്ങൾ എന്തിനാ പിന്നെ അവനെ താങ്ങി നടക്കുന്നത്…
അതല്ലേ..മാഷെ പറഞ്ഞത് ..അതൊരു കഥ ആണ് എന്ന്..
ഓ കഥന കഥ അല്ലെ….
ഉം..
അപ്പോൾ ശെരി മോള് കിടന്നു ഉറങ്ങു…ഞാൻ ഉം കിടക്കട്ടെ….എനിക്ക് ക്ഷീണ ഉണ്ട്…..രാവിലെ എനിക്കുമ്പോൾ എന്നെ വിളിച്ചാൽ മതി..മടി വിചാരിക്കണ്ട….മറ്റൊരു പുരുഷൻ എന്നൊന്നും കാണാതെ മറ്റൊരു മനുഷ്യൻ ആയി കാണുക..കേട്ടല്ലോ..
അവൾ അത് കേട്ട് ആശ്വാസത്തോടെ എന്നെ നോക്കി എന്നിട്ട് ചോദിച്ചു…ഞാൻ ഒരു കാര്യം ചോദിക്കട്ടെ.