സൂക്ഷിക്കുക [Amal Srk]

Posted by

അതെ ഒരാളെ തന്നെ…

ഒരാളെ ഡാൻസ് പഠിപ്പിച്ചാൽ കൂടിപ്പോയാൽ എത്ര കിട്ടുമെന്നാ.. നീയി പറയുന്നേ..?

നീ ഡാൻസ് പഠിപ്പിക്കാൻ പോകുന്നത് നല്ല റിച്ഛ് വീട്ടിലെ പെൺകുട്ടിയെയാ.. കുറച്ചു സമയം മെനക്കെട്ടാൽ കൂടുതൽ പണമുണ്ടാക്കാം. ഇതിന്റെ ഒപ്പം തന്നെ PSC ക്ക് പ്രിപേറും ചെയ്യാം.

അതൊരു നല്ല ഐഡിയ ആണ്. ഹം.. എവിടെയാ നീ പറഞ്ഞ പെൺകുട്ടിയുടെ വീട്..?

നാട്ടിൽ തന്നെയാ.. നിന്റെ വീട്ടീന്ന് അധികം ദൂരമൊന്നുമില്ല.

ഹം ശെരി. അല്ല നിന്നോടാരാ ഈ ജോലിക്കാര്യം പറഞ്ഞത്…?

എന്റെ മേടം. അവരുടെ മോളെയാ നീ ഡാൻസ് പഠിപ്പിക്കേണ്ടത്..?
ഇന്നലെ അവരെന്നോട് ചോദിച്ചു മകളെ ഡാൻസ് പഠിപ്പിക്കാൻ പറ്റിയ ഒരാളെ വേണമെന്ന്. ഞാൻ നിന്റെ പേര് റെക്കമെന്റ് ചെയ്തു. ഒന്നുമില്ലേലും നീ നമ്മുടെ കോളേജിലെ നൃത്തറാണിയല്ലേ..?

കളിയാക്കാതെ പോയെ അജു…

അവൾ ചിണുങ്ങി.

കളിയാക്കിയതല്ലെടോ.. സത്യമല്ലേ..ഞാൻ പറഞ്ഞത്. നിന്റെ നൃത്തം കണ്ട് മയങ്ങി വീണതല്ലേ ഞാനും.

മതി.. മതി.. ഇന്ന് ഇത്രയും മതി. എപ്പോഴാ ക്ലാസ്സ്‌ തുടങ്ങേണ്ടത്..?

വൈകിക്കേണ്ട.. നാളെ തന്നെ ഞാൻ നിന്നെ മേഡത്തിന് പരിചയപ്പെടുത്താം. ഓക്കേ അല്ലെ..?

ഓക്കേ…
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശേഷം അവരിരുവരും ഇരുട്ടുവോളം പാർക്കിൽ ചിലവഴിച്ചു.

പിറ്റേന്ന് രാവിലെ. അദിതിയും, അജുവും മേടത്തിന്റെ വീട്ടിൽ ചെന്നു.
സാമാന്യം വലിയ വീടാണത്. കുറച്ച് പഴക്കവുമുണ്ട്.

എന്ത് വലിയ വീടാ ഇത്..
അദിതി പറഞ്ഞു.

വീടിന്റെ ഭംഗി നോക്കി നിൽക്കാതെ വാടി…
അജു അവളെ വീട്ടിലേക്ക് കൊണ്ടുപോയി.

വില കൂടിയ സാരിയുടുത്തുകൊണ്ട് ഒരു സ്ത്രീ പുറത്തു വന്നു.

രഞ്ജിനി മേടം.. ഇതാ ഞാൻ പറഞ്ഞ ഡാൻസ് ടീച്ചർ..

ഓക്കേ.. എന്താ പേര്..?

രഞ്ജിനി മേടം ചോദിച്ചു.

എന്റെ പേര് അദിതി രവി.

വാ അകത്തിരിക്കാം.

മേടം അവരെ അകത്തേക്ക് ക്ഷണിച്ചു.

അദിതി വീടിന്റെ ഉള്ളിലാകെ സൂക്ഷ്മമായി വീക്ഷിച്ചു. പഴയ തറവാട് പോലുണ്ട്.

ഈ സമയം ഒരു പ്രായ മായ മനുഷ്യൻ അവിടേയ്ക്ക് വന്നു. അയാളെ കാണാൻ ഒരു 70 വയസ് പ്രായം വരും.

Leave a Reply

Your email address will not be published. Required fields are marked *