“ഓ അല്ലെങ്കിലിപ്പോ നീ വേറെ പോയി കെട്ടും …ഒന്ന് പോടാ …”
എന്റെ ഡയലോഗ് കേട്ട് അവള് കളിയാക്കി .
“ആഹ് ചിലപ്പോ കെട്ടിയെന്നൊക്കെ വരും ”
ഞാനും കളിയായി പറഞ്ഞു .
“പക്ഷെ വല്യ കാര്യം ഒന്നും ഇല്ല .. ഫസ്റ്റ് നൈറ്റ് നു മുൻപ് നിന്നെ ഞാൻ കൊല്ലും ”
അവളും ചിരിച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .
“ഉവ്വ ഇങ്ങു വാ …നീ ആദ്യം പോയിട്ട് നിന്റെ മറ്റവനെ കൊല്ല്..”
നവീനിന്റെ കാര്യം ഓർത്തു ഞാൻ പുരികം ഇളക്കി .
“എന്തിനു …ഒരു കണക്കിന് അവനോടു എനിക്കിപ്പോ തീർത്താൽ തീരാത്ത കടപ്പാട് ആണ് മോനെ ..അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സുഖിക്കാൻ പറ്റോ ”
എന്നോടൊത്തുള്ള ജീവിതം ഓർത്തു മഞ്ജുസ് പുഞ്ചിരിച്ചു .
“അല്ല..നിങ്ങള് റിലേറ്റീവ്സ് ആയിട്ടും അവനെ വീട്ടിലെ ഫങ്ക്ഷനുകൾക്ക് ഒന്നും കാണാറില്ലലോ ?”
ഞാൻ പെട്ടെന്ന് ഒരു സംശയത്തെ പോലെ തിരക്കി .
“അത്ര ക്ളോസ് റിലേഷൻ ഒന്നും അല്ലെടാ..വകയിലെന്തോ ഒക്കെ ആണ് ..അച്ചുവിന്റെ കല്യാണത്തിന് കണ്ടിരുന്നല്ലോ …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“യാ യാ ..നീ ഇല്ലാത്തോണ്ട് അവൻ നല്ല ഹാപ്പി ആണെന്ന് പറഞ്ഞു ”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ചിരിച്ചു .
“പോടാ ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“ഞാൻ അവനോടു സംസാരിച്ചിരുന്നു …ഒരു താങ്ക്‌സും പറഞ്ഞു ..”
മഞ്ജുസ് കഴിഞ്ഞതൊക്കെ മറന്നെന്ന മട്ടിൽ ചിരിച്ചു .
അങ്ങനെ ഞങ്ങള് മിണ്ടിയും പറഞ്ഞും ഇരിക്കുന്നതിനിടെ റോസിമോള് റൂമിലേക്കെത്തി . അതോടെ ഞങ്ങളുടെ സ്വർഗ്ഗരാജ്യത്തിലെ കട്ടുറുമ്പായി പെണ്ണ് മാറി . പിന്നെ അവളുടെ കൂടെ കുറച്ചു നേരം ബെഡിൽ കിടന്നു കുത്തിമറിഞ്ഞും , തലയിണ കൊണ്ട് ഫൈറ്റ് ചെയ്തും നേരം കളഞ്ഞു.
പിറ്റേന്നത്തെ ദിവസം ഞാൻ തിരിച്ചു കോയമ്പത്തൂർക്ക് തന്നേ പോയി. രാവിലെ സ്വല്പം നേരത്തെ ആണ് ഇറങ്ങിയത് . റോസ്‌മോളും എന്റെ കൂടെ വരുന്നുണ്ട് . നാലഞ്ച് ദിവസം കഴിഞ്ഞാൽ ഓണം പ്രമാണിച്ചു വീട്ടിലോട്ട് തന്നെ തിരിച്ചുവരണം .ഉച്ച അടുപ്പിച്ചു ഞങ്ങള് കോയമ്പത്തൂർ എത്തി .നേരെ ഓഫീസിലോട്ടാണ് പോയത് . പാർക്കിംഗ് സൈഡിൽ കാർ നിർത്തിക്കൊണ്ട് ഞാൻ ഇറങ്ങി . മറുവശത്തെ ഡോർ തുറന്നു റോസ്‌മോളും നിരങ്ങി നിരങ്ങി താഴേക്കിറങ്ങി . എന്റെ കൂടെ വന്നു വന്നു പെണ്ണിന് ഇപ്പൊ എല്ലാം കാണാപാഠം ആണ് .
വരുന്ന വഴിക്ക് രണ്ടു മൂന്നുവട്ടം ഓരോ സ്ഥലത്തു നിർത്തി മൂത്രം ഒകെ ഒഴിപ്പിച്ചു ,വെള്ളവും മിട്ടായിയും ഒകെ വേടിച്ചു കൊടുത്താണ് അത്രേടം വരെ എത്തിച്ചത് . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസ് പാന്റും ആണ് അവളുടെ വേഷം . ഷർട്ടിന്റെ കൈ മഞ്ജുസ് പോരുന്ന നേരത്തു മടക്കി പകുതിയോളം കേറ്റിവെച്ചിട്ടുണ്ട്.
കാറിൽ നിന്നിറങ്ങി അവള് വേഗം എന്റെ വശത്തേക്ക് ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി .
“പോവ ചാച്ചാ ..”
അവൾ എന്നോടായി തിരക്കി.
‘”ഹ്മ്മ്..നടക്ക് നടക്ക്”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ മുന്നോട്ട് നടന്നു . എന്റെ കൈപിടിച്ച് അവളും .