അപ്രതീക്ഷിതമായ എന്റെ പ്രവർത്തിയിൽ അവൾക്ക് ഉണ്ടായ അത്ഭുതവും നാണവും എല്ലാം കണ്ട് ആസ്വതിച്ച് ഞാൻ അവൾ കഴിച്ച ചപ്പാത്തിയുടെ ബാക്കി കഴിച്ചു.
“എന്താടോ… ഒന്നും മിണ്ടാത്തത്…” കഴിച്ച് കഴിഞ്ഞ് റൂമിൽ ഇരുന്ന എന്നോട് ചേർന്ന് മിണ്ടാതെ നിന്ന നാദിയയോടെ ഞാൻ ചോദിച്ചു.
“ഏയ് ഒന്നുമില്ല…” അവൾ എന്തോ ഗഹനമായ ചിന്തയിലാണെന്ന് എനിക്ക് തോന്നി.
“മ്മം…, ഇന്ന് നാദിയ കുട്ടിക്ക് വർക്ക് ഒന്നും ഇല്ലേ? ” അവൾ ഒന്നും പറയാതെ നിന്നപ്പോൾ ഞാൻ ചോദിച്ചു.
“ആഹ് ഒണ്ട് മാഷേ…” ഇത് പറഞ്ഞു അവളുടെ ബുക്ക് തുറന്നു. അങ്ങനെ അവളുടെ ഓരോ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കൊണ്ടും. അവൾ തെറ്റ് കാണിക്കുമ്പോൾ തിരുത്തി കൊണ്ടും സമയം കടന്ന് പോയി.
അങ്ങനെ ഉച്ചക്ക് അമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ചു. ഇന്നലെ എന്താ നേരത്തെ പോയത് എന്ന് നാദിയായോടെ ചോദിച്ചപ്പോൾ, അവളിലേക്കു നാണം അരിച്ചു കയറി, എന്നിട്ട് അമ്മക്ക് മുഖം കൊടുക്കാതെ വീട്ടിൽ പണി ഉണ്ടായിരുന്നു എന്ന് പറഞ്ഞു.
“മാഷേ…” ഭക്ഷണം കഴിച്ച് മെയിൽ നോക്കി ഇരുന്ന എന്നെ നോക്കി അവൾ വിളിച്ചു.
“മ്മം…” ഞാനൊന്ന് മൂളി.
“മാഷേ…” അവൾ എന്നെ കുലുക്കി വിളിച്ചു.
“എന്താ പെണ്ണെ…” ഞാൻ അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു.
“മാഷ് തിരക്കിലാണോ…” അവൾ ചോദിച്ചു.
“ദേ പെണ്ണേ നല്ല അടി വെച്ച് തരും കേട്ടോ…, ഒരു കാര്യം ചെയ്ത് കൊണ്ടിരിക്കുമ്പോൾ വന്ന് ശല്യം ചെയ്തിട്ട് തിരക്കാണോയെന്ന്? ” ഞാൻ അല്പം ദേഷ്യത്തോടെ ചോദിച്ചു.
“എന്നാൽ മാഷ് ചെയ്തോ ഞാൻ പോകുവാ…” അവൾ എന്റെ അടുത്ത് നിന്നും അല്പം മാറി നിന്ന് പറഞ്ഞു.
“എന്റെ നാദിയ കുട്ടി പിണങ്ങല്ലേ, ഞാൻ വെറുതെ പറഞ്ഞതല്ലേ. എന്താണ് നാദിയ കുട്ടിക്ക് പറയാനുള്ളത്.”ഞാൻ എഴുന്നേറ്റ് അവളോട് രണ്ട് തോളിലും കൈ വെച്ച് കൊണ്ട് പറഞ്ഞു.
“മാഷ് മിണ്ടാണ്ട…, ഇപ്പോൾ മാഷിന് എന്നോട് ഭയങ്കര ദേഷ്യമാ…” അവൾ നിന്ന് ചിണിങ്ങി.
“ആണോ എന്നാൽ പോട്ടെ, മാഷ് ഇനി നാദിയ കുട്ടിയോടെ ദേഷ്യം പിടിക്കില്ല എന്താ പോരെ…?” ഞാൻ അവളുടെ കൂ മ്പിയ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.
അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു.
“അങ്ങനെ ദേഷ്യപ്പെടാതെ ഇരിക്കുകയൊന്നും വേണ്ട, മാഷ് വല്ലപ്പോഴുമൊക്കെ ദേഷ്യപ്പെട്ടോ. എനിക്ക് മാഷ് ദേഷ്യം പിടിക്കുന്നത് കാണാനും ഇഷ്ടമാണ്.” അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“ആണോ…? അതിനാണല്ലേ പെണ്ണേ നീ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്.” ഞാൻ രണ്ട് കൈ കൊണ്ടും അവളുടെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് ചോദിച്ചു.
“പോ മാഷേ…” അവൾ എന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു.