ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Posted by

ഞങ്ങളുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു. എന്നാൽ അവൾ എന്നോടോ ഞാൻ അവളോട് ഇഷ്ടമാണ് എന്ന ഒരു വാക്ക് മാത്രം പറഞ്ഞില്ല. ഞങ്ങൾ ഞങ്ങളുടെ ഭാവി ഒരിക്കലും ചർച്ച ചെയ്തില്ല, അവരവരുടെ സ്വന്തം ലക്ഷ്യമല്ലാതെ. അങ്ങനെ പ്രണയം വാക്കുകളെക്കാൾ അപ്പുറമായ ഒരു വികാരമാണെന്ന് ഞാനെന്റെ നാദിയയിലൂടെ തിരിച്ചറിയുകയായിരുന്നു.

ദിവസങ്ങൾ പതിയെ കടന്ന് പോയി അവളും ഞാനും ഒരുപാട് അടുത്തു. അവൾ എനിക്ക് തന്ന മോതിരത്തിന് പകരമായി അവൾക്ക് എന്തെങ്കിലും കൊടുക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും, എന്റെ സാമ്പത്തിക സ്ഥിതിയും നാടിന്റെ അവസ്ഥയും എന്നെ അതിന് അനുവദിച്ചില്ല.

അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് എന്റെ സുഹൃത്ത് ശാമിൽ നിന്നും ഒരു ഫോൺ വരുന്നത്. എന്റെ കൂടെ എഞ്ചിനീയറിംഗ് പഠിച്ചതാണ് അവൻ. ഇപ്പോൾ ഒരു ബിസ്സിനെസ്സ് കൺസൾട്ടൻസി നടത്തുന്നു.

അവന്റെ ഓഫിസിന്റെ ഉൽഘാടനത്തിന് ഞാനും പോയിരുന്നു. എന്തെങ്കിലും വലിയ കോളുണ്ടെങ്കിൽ എനിക്ക് തരണേ എന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു.

അങ്ങനെ എന്തെങ്കിലും ആകണേ എന്ന് വിചാരിച്ചാണ് ഞാൻ ഫോൺ എടുത്തത്. ഒരു ചെറിയ അസ്സൈഗ്മെന്റ് ഉണ്ട് പറ്റുമെങ്കിൽ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോയെന്ന് അവൻ ചോദിച്ചു.

പ്രതെകിച്ചു ഒന്നിലും എൻഗേജ്ഡ് അല്ലാത്തതിനാൽ ഞാൻ സമ്മതിച്ചു. അങ്ങനെ അവനെ കാണാൻ ഞാൻ അവന്റെ ഓഫിസിലേക്ക് പോയി.

“നിനക്ക് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല, പക്ഷെ ഒരു നല്ല അവസരമാണ്. ഒരു നല്ല കാശ്കാരിയുടെ മോൾക്ക് ഒരു ഐഡിയ ഉണ്ട്, പക്ഷേ അത് ബിൽഡ് ചെയ്യാൻ ഒരു ടീം വേണം.
ഇപ്പോൾ കൊറോണ ആയത് കൊണ്ട് ടീം നേരിട്ട് എത്തണം എന്നില്ല പക്ഷെ അതിന്റെ ലീഡർ അവളുടെ കൂടെ നിന്ന് വർക്ക്‌ ചെയ്യണം” ഞങ്ങളുടെ പ്രാഥമിക സംഭാഷണങ്ങൾക്ക് ശേഷം അവൻ പറഞ്ഞു.

“ഐഡിയയോ കൊള്ളാവുന്ന വല്ലതുമാണോ? ” ഞാൻ ചോദിച്ചു.

“അതൊക്ക ഈ ഫൈലിൽ ഉണ്ട് നീ നോക്കിയിട്ട് പറഞ്ഞാൽ മതി. പക്ഷേ ഒരാഴ്ച്ചക്കുള്ളിൽ ഒരു ആറു പേരെയെങ്കിലും അസ്സമ്പിൽ ചെയ്യണം. അല്ലെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും നോക്കും. എന്റെ അച്ഛന്റെ സുഹൃത്ത് വഴി വന്നതാണ്.” അവൻ പറഞ്ഞു.

“ആറു പേരെ ഒരാഴ്ച കൊണ്ട്… ശ്രമിക്കാം” ഞാൻ പറഞ്ഞു.

“ഏതായാലും നീ ഈ ഫൈലൊക്കെ നന്നായി നോക്കി, തീരുമാനിച്ചാൽ മതി. ഏതായാലും നാളെ പറയണം നീ ഇല്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കാനാണ്” അവൻ പറഞ്ഞു.

“ശരിയെട ഞാൻ ഇറങ്ങട്ടെ” ഞാൻ യാത്ര പറഞ്ഞു.

“എന്നാൽ അങ്ങനെ ആകട്ടെ” അവൻ എന്നെ യാത്രയാക്കി.

ഇത് ശരിയായാൽ കുറച്ചു കാശ് കിട്ടും അപ്പോൾ എന്റെ സംഭരഭം തുടങ്ങാൻ കാശിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ഞാനങ്ങനെ ശുഭപ്രതീക്ഷകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വരുന്ന വഴിയിൽ റോഡിന്റെ ഇടത് വശത്തായിയി രണ്ടുപേർ മൽപ്പിടിത്തം നടത്തുന്നത് കണ്ട് ഞാൻ വണ്ടി സവദാനത്തിൽ ഒടിച്ച് അവരുടെ സമീപത്തായി നിർത്തി.

അടുത്ത് എത്തിയപ്പോഴാണ് ഞാനാ കാഴ്ച്ച വ്യക്തമായി കാണുന്നത്. അമ്പതിനോടടുത്ത പ്രായം തോന്നിക്കുന്ന രണ്ടുപേർ പരസ്പരം മല്ലിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *