” എനിക്ക് തോന്നി അപ്പൊ ശെരി വിട്ടോ
‘ വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി
” എന്തായിരുന്നു കൂട്ടുകാരൻറെ വീട്ടിൽ പരിപാടി??
” ഒന്നുമില്ല വെറുതെ പോയി
” മ്മ് പോയി കുളിക്ക്
‘ കുളിച്ച് കയറി കിടന്നു ഈയാഴ്ച മുക്കിലേക്ക് പോയതേയില്ല രാത്രി അമ്മയോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഖ ഉറക്കം..പതിവു പോലെ രാവിലെ കോളേജ് എത്തി വ്യാഴാഴ്ച ദിവസം
” ഡാ അളിയാ
” എന്താടാ?
” നീ മറ്റെ കാര്യം ചോദിച്ച??
” എന്ത് കാര്യം
” എടാ നമ്മളിന്നലെ പോയപ്പോൾ പറഞ്ഞ കാര്യം
” ഓ ഓ ഓ അത് ചോദിക്കാം ക്ലാസിൽ വച്ചേ പറ്റു പുറത്ത് വച്ച് അവളോട് ഞാൻ സംസാരിച്ചാൽ പണി കിട്ടും അവളുടെ പപ്പ ഞങ്ങള് തമ്മിൽ സംസാരിക്കുന്നോയെന്നു നോക്കാൻ ഇവിടെ ആരെയൊക്കെയോ ഏർപ്പാടാക്കിയിട്ടുണ്ട്
” അതെനിക്കറിയാം നീ ഇന്റർവൽ ടൈമിൽ ചോദിച്ചാൽ മതി
” അല്ല ഞാൻ അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ നിനക്കെന്താണ് ഇതിലിത്ര തൊര??
” അതൊക്കെ പറയാം ആദ്യം നീ ചോദിച്ച് കഴിയട്ടെ
” ഹാ നീ കാര്യം പറ
” അത് ഞാനും വിശാഖുമ്കൂടി ബെറ്റ് വെച്ചതാ അവള വീട്ടുകാര സമ്മതമില്ലാതെ അവള് നിന്നെ കെട്ടില്ലെന്ന് ഞാൻ പറഞ്ഞു,,അവര സമ്മതം നോക്കാതെ അവള് നിൻറെ കൂടെ വരുമെന്ന് അവനും പറഞ്ഞു
” ഞാൻ ചോദിക്കുമ്പോൾ അവള് നുണ പറഞ്ഞാലോ??
” അതാണ് നിൻറെ മിടുക്ക് അവളക്കൊണ്ട് സത്യം പറയിപ്പിക്കണം
” മ്മ് നോക്കാം.ആട്ടെ എത്ര രൂപയാ ബെറ്റ്??
” ആയിരം
” നീയാ ‘മണി’ എണ്ണി വെച്ചോ ബേറ്റിൽ നീ തോൽക്കും
” നമുക്ക് നോക്കാം
‘ ക്ലാസ് തുടങ്ങി സമയം പോയതറിഞ്ഞില്ല ഇന്റർവൽ ആയി
” അളിയാ വിശാഖേ നീ കാശു വേടിക്കാൻ തയ്യാറായിക്കൊ
” പോയിട്ട് വാ അളിയാ
” ഡി ഒന്നിങ്ങു വന്നെ
” മ്മ്
” ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം,,
” പറയാം ചോദിക്ക്
” നിൻറെ വീട്ടുകാര് സമ്മതിച്ചില്ലെങ്കിലും നീയെന്നെ കേട്ടില്ലേ????
” ഇന്നലെ ശ്യാമും എന്നോട് ചോദിച്ചായിരുന്നു
” നീയെന്തു പറഞ്ഞു??
” ഇല്ലെന്ന് പറഞ്ഞു
” അപ്പൊ അവര് സമ്മതിച്ചില്ലെങ്കിൽ നീയെന്നെ കേട്ടില്ലേ??
” എടാ അത്