” ഓ
” ശ്ശെ അത് വേണ്ടായിരുന്നു
” ഞാൻ കാര്യമല്ലേ പറഞ്ഞെ
” അപ്പൊ ഇനി എങ്ങനെയാ വേറെ ട്യൂഷന് പോണ്ടേ??
” കോളേജിനടുത്ത് ഒരു ട്യൂഷൻ സെന്റർ ഉണ്ട് ഞാൻ അവിടെ പൊക്കോളാം
” എക്സാം ടൈമിൽ പോയാൽ അവര് കെറ്റോ?
” ഇല്ലെങ്കിൽ ഞാൻ വീട്ടിലിരുന്ന് പഠിച്ചോളാം
” നീ എന്തോ ആയിക്കോ പക്ഷെ എക്സാമിന് ഫെയിൽ ആയാൽ ഇങ്ങോട്ട് കേറണ്ട
” അതിന് ഞാൻ ഇത്രയും കൊല്ലം ഒരു ട്യൂഷനും പോവാതെയല്ലേ എക്സാമെല്ലാം എഴുതിയത് ഇതുവരെ ഒരു സപ്ലിയുമില്ല
” ഇനി നിൻറെ ഇഷ്ടം
‘ പോയി കുളിച്ചിട്ട് കിടന്നു..വലിയ ആലോചനയായിരുന്നു ഗ്രേസിയുടെ മുഖം ഒരു സൈഡിൽ കിടന്നു കൂടുതലും സ്വപ്നയെക്കുറിച്ച് ആയിരുന്നു..ഏതെങ്കിലും ഒരു പെണ്ണിനെ വളക്കണം എന്നിട്ട് അവള മുമ്പിൽ കൂടി കൊണ്ടു പോണം.ഏതെങ്കിലും പോര അവളെക്കാൾ അടിപൊളി ഒന്നിനെ തന്നെ വേണം ഇത്രയും നാൾ എൻ്റെ ആത്മാർത്ഥ പ്രണയത്തെ അവള് കണ്ടില്ല വഞ്ചകി
” ഡാ എഴുന്നേൽക്കെടാ കോളേജിൽ പോണ്ടേ?
°° ശ്ശോ ഇന്ന് ലേറ്റ് ആണല്ലൊ ഏതാ ദിവസം!!ആഹ് വെള്ളിയാഴ്ച പെട്ടെന്ന് റെഡിയായി
” അമ്മേ ചോറെടുത്തു വെച്ചോ
” ആ വെച്ചിട്ടുണ്ട് പെട്ടെന്ന് പോകാൻ നോക്ക്
” അമ്മേ ഗേറ്റ് തുറക്ക് പോകാൻ സമയമായപ്പോൾ അടച്ചിട്ടേക്കുന്ന!
” അതിന് നീ എന്നോട് ചൂടാകുന്നത് എന്തിനാ നേരത്തെ എഴുന്നേൽക്കണമായിരുന്നു
” സംസാരിക്കാതെ ഗേറ്റ് തുറന്നെ
‘ അമ്മ ഗേറ്റ് തുറന്നു ഞാൻ വണ്ടിയുമായി പുറത്തിറങ്ങി
” ഡാ ടുട്ടു
” ആ വേണി ചേച്ചി
” ഞങ്ങള് വന്നിട്ടിപ്പൊ ഇന്ന് അഞ്ചു ദിവസമായി നിന്നെ ഒന്ന് കാണാൻ പറ്റിയില്ലല്ലൊ നീ ഭയങ്കര ബിസിയാ!!
” ചേച്ചി ഇപ്പൊ സംസാരിക്കാൻ സമയമില്ല ഒരുപാട് ലേറ്റ് ആയി പോട്ടെ
” മ്മ്
‘ വണ്ടി എൻപതിന് മുകളിൽ പായിച്ചു വിട്ടു
” നീ ഇന്നും ലേറ്റ് ആണല്ലോ ഉറങ്ങിപ്പോയതു തന്നെ?
” ഏയ് അല്ല മിസ്സ്
” മ്മ് കയറി ഇരിക്ക്
‘ അവള് എന്നെത്തന്നെ നോക്കിയിരുന്നു
” നമ്മള് കരുതി നീയിന്നു വരില്ലെന്ന്
” എന്തിന്??
” അല്ല അവളോട ഇന്നല പിണങ്ങിപ്പോയതല്ലെ