വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Posted by

” ചേട്ടാ ആന്റിക്ക് ചെറിയൊരു തലകറക്കം അടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ പോണം ഞാൻ വണ്ടിയുമായി പുറകെ വരാം

” വേഗം പിടിച്ച് കേറ്റ്

” ആന്റി എഴുന്നേൽക്ക്

‘ ഞാനവരെ പിടിച്ച് ഓട്ടോയിൽ കയറ്റി ഓട്ടോയുടെ പുറകെ വിട്ടു..കെഎസ്***ഹോസ്പിറ്റലിലാണ് കയറിയെ പെട്ടെന്ന് അറ്റൻഡർമാർ വന്ന് അവരെ പിടിച്ചുകൊണ്ട് പോയി

” ഇതാ ചേട്ടാ കാശ് വളരെ നന്ദിയുണ്ട്

°° ഭാഗ്യത്തിന് പേഴ്‌സ് എടുത്തത് നന്നായി

” ഡോ ഇങ്ങുവന്നെ രോഗിയുടെ പേരും,വയസും,അഡ്രസും പറ

‘ പേരും അഡ്രസും പറഞ്ഞിട്ട് വായിൽ വന്ന വയസും പറഞ്ഞു..പിന്നെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു

” ഹേയ് ഐറിഷ്

” സഹല ആന്റി.ആന്റി ഇവിടെയാണോ വർക്ക്‌ ചെയ്യുന്നേ?

‘ ഫൈസലിന്റെ ഉമ്മയാണ് സഹല ആന്റി..ആന്റി നഴ്സാണ്

” അതേടാ മോനെ

” ആന്റി എനിക്ക് വേണ്ടപ്പെട്ട ഒരാള ഇപ്പൊ അഡ്മിറ്റ്‌ ചെയ്തു അവർക്ക് എന്താണ് പ്രശ്നമെന്ന് തിരക്കോ??

” എന്ത് പറ്റിയതാ?

” ഒന്നു തലകറങ്ങി വീണതാ

” എന്താണ് പേര്?

” ഗ്രേസിസാമുവൽതരകൻ

” മോനിവിടെ ഇരിക്ക് ഞാനിപ്പം വരാം

‘ കുറച്ച് കഴിഞ്ഞപ്പൊ ആന്റി വന്നു

” പേടിക്കാനൊന്നുമില്ല ബിപി കുറഞ്ഞതാ പക്ഷെ ഒരു ദിവസം ഇവിടെ കിടക്കണം

” താങ്ക്സ് ആന്റി

” മ്മ് നിൻറെ കൂട്ടുകാരൻ എങ്ങനാ ഇപ്പൊ പഠിക്കോ?

” ഓ അവൻ നന്നായി പഠിക്കും

” മ്മ് മ്മ് നീയങ്ങനെയല്ലെ പറയു.അപ്പൊ പോട്ടെ മോനെ?

” ഇന്ന് ഡ്യൂട്ടി ഇല്ലെ?

” ഇന്ന് നൈറ്റ്‌ ആണ്

” അപ്പൊ ശെരി ആന്റി.ആന്റി ഒരു കാര്യം കൂടി അവരെ ഇന്ന് വാർഡിൽ ആക്കോ??

” ദേ ഇപ്പൊ വാർഡിലേക്ക് മാറ്റും

” ആന്റി പറഞ്ഞോന്ന് ഏതെങ്കിലും റൂമിലേക്ക്‌ മാറ്റോ ചിലപ്പൊ രാത്രി കൂട്ടിരിക്കാനുള്ളത് ഞാനായിരിക്കും വാർഡിൽ ആണെങ്കിൽ ഒച്ച കേട്ട് ഉറങ്ങാൻ പറ്റില്ല

” മോന്റെ ആരാ അത്?

” എൻ്റെ ആരുമല്ല വീടിന് അടുത്തുള്ളതാ അവരുടെ ഹസ്ബൻഡ് ബിസിനസ് ആവശ്യത്തിന് വേറെ എവിടെയോ ആണ് മക്കളും സ്ഥലത്തില്ല ആകെ ഇപ്പോൾ വീട്ടിൽ ഒരു വേലക്കാരി മാത്രേ ഉള്ളു

” മ്മ് വാ ഞാനൊന്നു സംസാരിച്ച്‌ നോക്കട്ടെ

‘ ആന്റി സംസാരിച്ച്‌ ഒരു റൂം ഒപ്പിച്ചു തന്നു

Leave a Reply

Your email address will not be published. Required fields are marked *