വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Posted by

” ഏയ്‌ പേടിക്കണ്ട എനിക്കിത് കൂടെക്കൂടെ വരും നാളെ ശെരിയായിക്കോളും

” അതുവരെ തിന്നാതിരിക്കോ ഇടതു കൈകൊണ്ടു കഴിക്ക് അല്ലെങ്കിൽ വേണ്ട ഞാൻ വാരിത്തരാം

” വേണ്ട വേണ്ട ഒരു ദിവസം പട്ടിണി കിടന്നെന്ന് പറഞ്ഞ് ഒന്നും സംഭവിക്കില്ല

” ഏയ്‌ അതുവേണ്ട ഞാൻ വാരിത്തരാം

‘ അങ്ങനെ ഞാൻ വാരിക്കൊടുത്തു..ജീവിതത്തിൽ ആദ്യമായിട്ട് ഞാനൊരാൾക്ക് വാരിക്കൊടുത്തു

” ഇതാ ഈ ടാബ്ലറ്റ് കഴിച്ചിട്ട് വെള്ളം കുടിക്ക്

‘ പിന്നെ എൻ്റെ ഇതുവരെയുള്ള ജീവിതത്തിലെ ഓരോ തമാശയും പറഞ്ഞിരുന്നു അവര് മനസറിഞ്ഞു ചിരിക്കുകയായിരുന്നു കൂടെ ഞാനും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം

” നേരം സന്ധ്യയായി ഫോണിൽ ചാർജുമില്ല ഞാൻ പോയി എവിടുന്നെങ്കിലും ചാർജറും ഒപ്പിച്ച്‌ ചായയും,കഴിക്കാൻ എന്തെങ്കിലും വേടിച്ചിട്ട് വരാം

” പെട്ടെന്ന് വരണേ…

” പേടിക്കണ്ട ഇത് ഹോസ്പിറ്റലാണ് ആവശ്യം പോലെ ആളുണ്ട് ഞാനിപ്പൊ വരാം

‘ ചാർജർ കിട്ടിയില്ല പിന്നെ പുതിയ ഒന്ന് വേടിച്ചു പിന്നെ വെള്ളവും,ചായയും,ആഹാരവും വേടിച്ചിട്ട് വന്നു

” ഇതെന്താ പുതിയ ചാർജറോ!

” ആ വേറെ കിട്ടിയില്ല

” ഇതാ ചായ കുടി

‘ അവര് ചായ ഇടത്തെ കൈകൊണ്ടാ കുടിച്ചത് കുറച്ച് കഴിഞ്ഞപ്പൊ ആഹാരം ഞാൻ വാരിക്കൊടുത്തു രാത്രിക്കുള്ള ടാബ്ലറ്റും..അതുകഴിഞ്ഞ് ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് ഞാനും കഴിച്ചുകഴിഞ്ഞു

” മോന് നാളെ കോളേജിൽ പോണ്ടേ??

” ആ പോണം രാവിലെ അമ്മയിവിടെ വരും

” എന്നോട് ദേഷ്യമായിരുന്നല്ലൊ ഇപ്പൊ എന്തുപറ്റി എനിക്ക് കൂട്ടിരിക്കുന്നു,വാരിത്തരുന്നു

” ഏയ്‌ ദേഷ്യമൊന്നുമല്ല പിന്നെ…..

” പിന്നെ??

” പിന്നൊന്നുമില്ല കുറച്ച് നേരം മിണ്ടാതെ കിടക്ക് വയ്യാത്തതല്ലേ

‘ ചാർജ് ഫുള്ളായപ്പോൾ ഫോണും കുത്തിയിരുന്നു

” രാത്രി ഫോൺവിളി ഒന്നുമില്ലേ??

” ആരെ വിളിക്കാൻ?

” മറ്റെ കുട്ടി വിളിക്കില്ലേ?

” അതൊക്കെ ബ്രേക്കപ്പ് ആയി

” എങ്ങനെ?

” അതൊരു വലിയ കഥയാണ്

” നീ പറ കേൾക്കട്ടെ

‘ അവരോട് നടന്നതെല്ലാം പറഞ്ഞു അവർക്ക് ചിരിയാണ് വന്നത്

” എന്തിനാ ചിരിക്കുന്നെ??

” പിന്നെ ചിരിക്കാതെ ബ്രേക്കപ്പ് ആയതിന് പ്രതികാരം ചെയ്യാൻ മറ്റൊരു പെണ്ണിനെ പ്രേമിക്കുന്നു കൊള്ളാം

” മതിമതി എനിക്കുറക്കം വരുന്നുണ്ട് ലൈറ്റ് ഓഫ് ആക്കേണ്

” മ്മ്.അല്ല എവിടെ കിടന്നുറങ്ങും?

Leave a Reply

Your email address will not be published. Required fields are marked *