വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Posted by

‘ ഏഴര ആയപ്പോഴേക്കും അമ്മയും വിലാസിനിയമ്മയും കഴിക്കാനുള്ള കാപ്പിയുമായി വന്നു

” അപ്പൊ ഞാൻ പോട്ടെ??

” ഇന്നലെ രാത്രി തുടങ്ങിയ മഴയാണ് ഇനിയിപ്പോൾ തോർന്നിട്ട് പോയാൽ മതി

” തോരുന്നത് വരെ കാത്ത് നിന്നാൽ സമയത്ത് കോളേജ് എത്തില്ല ഞാൻ പോകുന്നു

” ടേബിളിൽ കാപ്പി എടുത്ത് വെച്ചിട്ടുണ്ട് കഴിക്കാൻ മറക്കരുത്

” മ്മ്

‘ ഞാൻ പെട്ടെന്ന് വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി എന്താ മഴ അവളെന്നെ മാറിമാറി ഉമ്മ വെച്ചുകൊണ്ടിരുന്നു

°° ഇന്നലെ രാത്രി എന്തൊക്കെയാ നടന്നത് അപ്പൊ ശരിക്കും വല്ലതും നടന്നാൽ എന്തായിരിക്കും എൻ്റെ അവസ്ഥ??

‘ വീടെത്തുന്നത് വരെയാ സുഖാനുഭൂതി എന്നിൽ നിന്നും പോയില്ല

” ഹോ മൈര് എന്ത് തണുപ്പ്

‘ ഞാൻ വിറക്കുകയായിരുന്നു പെട്ടെന്ന് പല്ല് തേച്ച് കുളിച്ചു റെഡിയായി കോളേജിലേക്ക് പോയി അവളൊന്ന് ശമിച്ചു ഇപ്പോൾ ചാറ്റലായി വീഴുന്നു

‘ ക്ലാസ് തുടങ്ങി ഫസ്റ്റ് പീരിയഡ് കഴിഞ്ഞു സെക്കന്റ്‌ പീരിയഡ് ഷിനി മിസ്സാണ്..മിസ്സിന്റെ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ എന്നെ സ്റ്റാഫ്റൂമിലേക്ക്‌ വിളിച്ചു വരുത്തി ഉപദേശം എന്നെ പഠിപ്പിക്കുന്നവരും അല്ലാത്തവരും അതിൽ ഉൾപ്പെടുന്നു..വേറൊന്നുമല്ല ഇപ്പോഴത്തെ പഠിത്തം വളരെ മോശം,കൂട്ടുകൂടി നടന്ന് വഷളായി സ്കൂള് മുതലേ കേൾക്കുന്ന സ്ഥിരം പല്ലവികൾ കൂടെ സ്വപ്നയുടെ കാര്യവും എടുത്തിട്ടു ഞാൻ ഒന്നും പറയാതെ തല കുമ്പിട്ട് കേട്ടുകൊണ്ട് നിന്നു

” ഇനി നിനക്ക് മാർക്ക്‌ കുറഞ്ഞാലാണ് കിടക്കാൻ പോകുന്നത്.മ്മ് പൊക്കോ

‘ ഇന്റർവൽ ടൈമിൽ ഫൈസലിനെയും വിളിച്ച് ജാസ്മിൻറെ ക്ലാസിനു മുന്നിൽ കുറച്ച് നേരം കറങ്ങികറങ്ങി നിന്നു..

” അവള് അടുക്കുന്നില്ലല്ലോടാ അളിയാ നിന്നെ നോക്കി ദേഷ്യം പിടിച്ചിരിക്കുന്നത് കണ്ടില്ലേ??

” കാണുന്നുണ്ട് കാണുന്നുണ്ട് ഈ പെണ്ണുങ്ങള് ആദ്യം ഇങ്ങനെയാ പിന്നെ പിന്നെ ശെരിയാകും.നീ വാ ഇന്നിത്രയും മതി നോക്കി ശല്യപ്പെടുത്തിയത് ബാക്കി ഉച്ചക്ക് പിന്നെ വൈകിട്ട് പോകുമ്പോൾ

” അപ്പൊ നീയിന്നും അവള പിറകെ പോവുന്നുണ്ടാ??

” പിന്നെ പോവാതെ!!

” അവസാനം പോയപ്പോൾ ആ മുക്കിൽ നിന്ന പയ്യൻമാരെ കണ്ടല്ലോ!!ഇനി നമ്മളെ അവിടെ വെച്ച് അവള പിറകെ വരുന്നത് കണ്ടാൽ അവന്മാര് ഉറപ്പായിട്ടും തല്ലും ഞാനില്ല ഇന്ന്

” നീയും വരും നിൻറെ വാപ്പയും വരും

” അളിയാ ഇന്ന് ഞാനില്ല

” ഹാ പേടിക്കാതെടാ ഞാനില്ലേ കൂടെ നിനക്ക് തല്ല് കിട്ടാതെ ഞാൻ നോക്കിക്കോളാം

” മ്മ് നോക്കട്ടെ

” നോക്കിയാൽ പോര വരണം

” മ്മ്

‘ ഉച്ചക്കും അവളെ നോക്കി വെറുപ്പിച്ചു..ഇന്നത്തെ അവസാന പീരിയഡും കഴിഞ്ഞ് ഞങ്ങളിറങ്ങി

” ഡാ അളിയാ വാടാ പോകാം ബസിപ്പൊ എടുക്കും

” അളിയാ ഞാൻ വരണോ??

Leave a Reply

Your email address will not be published. Required fields are marked *