” ഞാൻ കഴിഞ്ഞ ആഴ്ച്ചയും പറഞ്ഞതാ ഇവനോട് കുടിയൊക്കെ മതിയാക്കി നന്നാവാൻ എന്നിട്ട് വീണ്ടും തുടങ്ങിയല്ലേ!!!
” പോത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ലെടാ മോനെ
” ഡാ ഡാ ഡാ മതി എനിക്കിട്ട് പണിഞ്ഞത് പോയി കൈ കഴുകിയിട്ട് വാ
” ആന്റി അപ്പൊ ഇറങ്ങുന്നു
” ശെരി
‘ ഞങ്ങള് വണ്ടിയെടുത്ത് സിവിലിലേക്ക് വിട്ടു
” ഡാ കള്ള മൈരേ എനിക്കിട്ട് പണിതല്ലേ??
” അളിയാ ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ നല്ലവനായ ഉണ്ണിയാണ് അതുകൊണ്ട് എനിക്കിവിടെ പിടിച്ച് നിക്കണ്ടേ
” അതിന് എനിക്കിട്ടു തന്നെ വേണമായിരുന്നല്ലെ പണി
” ഹാ വിടളിയാ
‘ സിവിലിന്ന് സാധനവുമെടുത്ത് ഞങ്ങൾ തിരിച്ച് വിട്ടു
” എവിടെയിരുന്ന് അടിക്കും വയലിൽ പോകാൻ പറ്റില്ല അവന്മാരെല്ലാം കളിക്കാൻ അവിടെ കാണും
” നമുക്ക് തോട്ടിൻ കരയിൽ പോകാം
” ശ്ശെ അവിടെ പോണോ ആ കാട് വഴി നടക്കാൻ എനിക്ക് വയ്യ
” നീ വാടെ ഇപ്പൊ അവിടുത്തെ വഴിയൊക്കെ റെഡിയായി
‘ ബാക്കി പൈസക്ക് വെള്ളവും ടച്ച്‌അപ്പും സിഗരറ്റുമായി തോട്ടിൻ കരയിലേക്ക് പോയി അടി തുടങ്ങി
” ഇനി പറ എന്താ കാര്യം??
” എന്ത് കാര്യം??ഒന്നുമില്ല
” എടാ മൈരേ നിന്നെ ഞാൻ ഇന്നോ,ഇന്നലെയോ കണ്ടതല്ല വർഷം കുറെയായി
” എടാ ഒന്നുമില്ലന്ന് എനിക്കിന്ന് കുടിക്കാൻ തോന്നി അത്രതന്നെ
” എടാ മൈരേ ഒള്ള കാര്യം പറ
” ഇതാ നീ അടിക്ക്
” എനിക്ക് ഇതുകൂടി മതി ബാക്കി നീ അടിച്ചോ
” അതെന്ത്??
” രാവിലെ നമ്മള് രണ്ട് ഫുള്ള് എടുത്തെടാ ഇനി അടിച്ചാൽ ഞാൻ ഇവിടെ കിടന്നുറങ്ങും അവസാനം നീ തന്നെ എന്നെ പൊക്കിക്കൊണ്ട് പോണം എനിക്ക് മതി
” അതൊക്കെ ഞാൻ എടുത്തോളാം നീ അടിക്ക്
” വേണ്ട വേണ്ട മതി
‘ ഞാനൊരു നാലെണ്ണം കീറി
” നീയെന്നോട് കാര്യം ഇതുവരെ പറഞ്ഞില്ല
” ഒന്നുമില്ലെന്ന് പറഞ്ഞില്ലേടാ
” നീ പറയണ്ടടാ മൈരേ പറയണ്ട ഞാൻ കളിക്കാൻ പോണ് നീ അടിച്ചിട്ട് വാ
” അളിയാ നിക്കെടാ പെട്ടന്നടിച്ചാൽ കേറിപ്പിടിക്കും
” പിടിക്കാനല്ലെങ്കിൽ പിന്നെ ഊമ്പാനാ കുടിക്കുന്ന!!
” അളിയാ ഞാൻ പറയാം നീ ചൂടാകാതെ