” ഇങ്ങിറങ്ങി വന്നേടാ
” അമ്മ കാര്യം പറ എനിക്ക് നല്ല ക്ഷീണം ഉറക്കം വരുന്നു
” അതെന്താ പതിവില്ലാതെ വൈകിട്ട് ഒരുറക്കം!!
” അമ്മ എന്താണെന്ന് വെച്ചാൽ പറ
” നാളെ മുതൽ കോളേജ് വിട്ടുവന്നാൽ ഗ്രേസി ചേച്ചി ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞു
” അത്രേയുള്ളോ!!
°° ശ്ശെ ഞാനെങ്ങനെ അവരുടെ മുഖത്ത് നോക്കും?എക്സാമിൻറെ ടെൻഷൻ ആയിരുന്നെന്ന് അമ്മയോട് പറയണ്ടായിരുന്നു മൈര്
‘ കുടിച്ചിട്ട് കിടന്നതുകൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി
” ഡാ എഴുന്നേൽക്കെടാ മണി എട്ടായി
” ആ
‘ എഴുന്നേറ്റ് ആദ്യം ബാത്‌റൂമിൽ പോയി വായ നന്നായി കഴുകി ഇനി സ്മെല്ല് അടിച്ചാൽ അതുമതി രണ്ടു ദിവസത്തേക്ക് ചെവി കേൾക്കണ്ട..ഭക്ഷണം കഴിക്കാൻ നേരം നാളെ എങ്ങനെ അവരെ ഫേസ് ചെയ്യും എന്നതായിരുന്നു ചിന്ത
” അമ്മേ ഞാനെങ്കിൽ വേറെ എവിടെയെങ്കിലും ട്യൂഷന് പോകാം
” അതെന്തിനാ വേറെ ട്യൂഷൻ അവര് നല്ല ടീച്ചറാന്നാ പറയുന്നെ അതുപോലെ അവർക്ക് ഫീസും വേണ്ടാന്ന് പറഞ്ഞു
” അപ്പൊ അതാണോ കാര്യം??
” അല്ലെടാ പൈസയുടെ പ്രശ്നമല്ല അവര് നന്നായി പഠിപ്പിക്കും അതുപോലെ തൊട്ടപ്പുറത്തല്ലെ രണ്ട് കാലെടുത്തു വച്ചാൽ അവിടെയായി
” എന്നാലും
” ഒരെന്നാലുമില്ല വേറെ എവിടെയെങ്കിലും ആണെങ്കിൽ നീ ട്യൂഷന് കയറാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കും ഇതാകുമ്പോൾ കുഴപ്പമില്ല നിന്നെ അവർക്ക് വല്യ കാര്യമെന്നല്ലെ പറഞ്ഞെ എന്നിട്ടിപ്പൊ എന്തുപറ്റി??
” ഏയ് ഒന്നും പറ്റിയിട്ടല്ല..
‘ അവസാനം മനസില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു..പിറ്റേ ദിവസം തിങ്കളാഴ്ച കോളേജ് വിട്ടുവന്ന് ട്യൂഷന് പോകുന്ന ആദ്യ ദിവസം പുതിയൊരു നോട്ട്ബുക്കും വാങ്ങി പേനയും ടെസ്റ്റ്‌ബുക്കുമായി പോയി
” വാ വാ കയറിയിരിക്ക്
‘ അവരുടെ ദേഷ്യമൊക്കെ പോയിരുന്നു അപ്പോഴാണ് അവിടേക്ക് വിലാസിനിയമ്മ വന്നത് എല്ലും തോലുമായി ഒരു പാവം നടത്തത്തിൽ ചെറിയ കൂനുമുണ്ട് എങ്കിലും നന്നായി പണി ചെയ്യുമെന്നാണ് കേട്ടിട്ടുള്ളത്
‘ പഠിപ്പിച്ചു തുടങ്ങി പക്ഷെ എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവരുടെ മുഖത്ത് നോക്കാൻ പോലും കഴിഞ്ഞില്ല
” നീയിതെവിടെ നോക്കി ഇരിക്കയാ പഠിപ്പിക്കുന്നത് ശ്രദ്ധിക്ക്
‘ പക്ഷെ എന്നെക്കൊണ്ട് കഴിഞ്ഞില്ല
” നീ അതോർത്തു ടെൻഷൻ അടിക്കേണ്ട ഒരു തെറ്റ് പറ്റിയതല്ലെ പോട്ടെ
‘ അവരങ്ങനെ പറഞ്ഞിട്ട് പോലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവരെന്തൊക്കെയോ പറയുന്നു ഞാൻ വേറെന്തൊക്കെയോ ചിന്തിക്കുന്നു..ആദ്യ ദിവസത്തെ ക്ലാസ് അങ്ങനെ പോയി അവരോട് ഞാനൊന്നും മിണ്ടിയില്ല ഇടക്ക് വിലാസിനിയമ്മ ഇട്ട ചായ കുടിച്ചു നന്നായിരുന്നു