സഞ്ചാരപദം 1 [ദേവജിത്ത്]

Posted by

ഉരുണ്ട കല്ലുകൾ കൊണ്ടു നിറച്ച ഒരു പാറക്കൂട്ട സമാനമായ അന്തരീക്ഷം .. അവയിൽ പടർന്നു പിടിച്ച പായൽ ചെടികൾ.. മുറിയിൽ ഇരുളടഞ്ഞ പ്രതീതി .. അകത്തു കയറി സമീപത്തെ പുൽ ബെഡിൽ ഒരിടത്തു പാദം ചവുട്ടിയതോടെ മുറിയയുടെ അന്തരീക്ഷത്തിൽ കാനനത്തിന്റെ അന്തരീക്ഷം വെളിപ്പെടുത്തുന്ന ശബ്ദവിന്യാസം .. മുറിയിലേക്ക് ഇരുട്ട് പടർന്നു കയറി മങ്ങിയ വെളിച്ചം പതിയെ പടർന്നു..

അതാ , പാറകൂട്ടങ്ങൾക്ക് ഇടയിലൂടെ പതഞ്ഞ ജലധാര നുരഞ്ഞൊഴുകി താഴെയൊരുക്കിയ കുളത്തിനു സമാനമായ പ്രതലത്തിലേക്ക് ആഴ്ന്നിറങ്ങി..

അവളുടെ കാലുകൾ പതിയെ അവിടേക്ക് നടന്നു നീങ്ങി .. ദേവലോകത്തെ ഒരു കന്യക നീരാട്ടിനായി നടന്നു നീങ്ങുന്നതിനുസമാനമായി …

എന്തോ ഓർത്തിട്ടെന്ന പോലെ അവൾ പുറകിലേക്ക് ഇറങ്ങി ആ മുറിയുടെ വാതിൽ പതിയെ അടച്ചു.. നമ്മുടെ കാഴ്ചയെ അത് മറച്ചു …

അവിടേക്ക് പ്രവേശനം ഇനി സാധ്യമല്ല അവൾ നീരാടി ഇറങ്ങട്ടെ ..നമ്മുടെ ഈ യാത്ര തുടരുക തന്നെ ചെയ്യും ..

Leave a Reply

Your email address will not be published. Required fields are marked *