വശീകരണ മന്ത്രം [ചാണക്യൻ]

Posted by

ഹായ് ഗയ്‌സ് ഞാൻ ആദ്യമായി എഴുതുന്ന ഫിക്ഷൻ സ്റ്റോറി ആണ്. എല്ലാവരുടെ യും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു.

വശീകരണ മന്ത്രം 

Vasheekarana Manthram | Author : Chankyan

 

 

 

അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അവനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു.

അനന്തുവിനും അങ്ങനെ തന്നെ. ഞാൻ ഇന്ന് അനന്തു കൃഷ്ണന്റെ ജീവിത കഥയാണ് ഇവിടെ നിങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ പോകുന്നത്. അനന്തുവിന്റെ അച്ഛൻ രവി, അച്ഛച്ചൻ രാജേന്ദ്രൻ, അമ്മ മാലതി അനിയത്തി ശിവപ്രിയ എന്ന ശിവ ഇതായിരുന്നു അവരുടെ കുടുംബം.

എന്നാൽ 5 വർഷങ്ങൾക്ക് മുൻപ് അച്ഛൻ ആക്‌സിഡന്റിൽ മരണപെട്ടു. അതിനു ശേഷം അവരെ നോക്കിയത് അച്ഛച്ചൻ ആയിരുന്നു. അമ്മ ഒരു അംഗനവാടി ടീച്ചർ ആണ്.

സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് അവർ ഒരു പഴയ വീട്ടിൽ  ആണ് താമസം.ഒരു മാസം മുൻപ് ആണ് ഹൃദയാഘാതത്തെ തുടർന്ന് അച്ഛച്ചൻ അവരെ  വിട്ടു പിരിഞ്ഞത്. അച്ഛന്റെയും അമ്മയുടെയും ഒരു ഒളിച്ചോട്ടം ആയിരുന്നതിനാൽ പറയത്തക്ക ബന്ധുമിത്രാദികൾ അവർക്ക്  ഇല്ലായിരുന്നു.

അമ്മയ്ക്ക് ഒരു ജോലി ഉള്ളതിനാൽ ആരുടേയും മുമ്പിൽ കൈ നീട്ടാതെ അല്ലലില്ലാതെ ജീവിക്കാൻ പറ്റുന്നു.  അങ്ങനെ ഒരു മാസത്തിനു ശേഷം അമ്മയുടെ നിർബന്ധത്താൽ അനന്തുവും ശിവയും വീണ്ടും പഠിക്കാൻ പോകുവാൻ തുടങ്ങി.

അനന്തു ബി. എഡ് അവസാനവർഷ വിദ്യാർത്ഥി ആണ്. അനിയത്തി പ്ലസ് വണ്ണിൽ പഠിക്കുന്നു. വിരസമായ ക്‌ളാസ്സുകൾ അവന്റെ മനസ്സിനെ വല്ലാതെ മടുപ്പിച്ചു. പിന്നെ ആകെ ഉണ്ടായിരുന്ന സമാധാനം അവന് അവിടെ നിന്നും കിട്ടിയ രണ്ടു ചങ്കുകളുടെ സൗഹൃദം ആണ്. സ്നേഹയും രാഹുലും.

അനന്തുവും രാഹുലും സ്നേഹയും കട്ട കമ്പനി ആണ്.മൂവർ സംഘം.  ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും അലമ്പാക്കാനും ഉഴപ്പാനും ഒക്കെ അവർ അവന്റെ കൂടെ ഉണ്ട്. മൂന്നുപേരും ഒരു മനസ്സായി അടിച്ചു പൊളിക്കുന്നു. സ്നേഹ സാമ്പത്തികമായി വളരെ ഉന്നതിയിൽ ഉള്ള പെൺകുട്ടി ആണ് .

അവളുടെ അച്ഛൻ അറിയപ്പെടുന്ന ഒരു കോൺട്രാക്ടർ ആണ്. എന്നാൽ രാഹുൽ പക്കാ ഒരു ഗ്രാമവാസി ആയിരുന്നു. തനി ശുദ്ധൻ. ഇടക്കിടക്ക് രാഹുലും അനന്തുവും സ്നേഹയുടെ വീട് സന്ദർശിക്കാറുണ്ട്. അവളുടെ അച്ഛനും അമ്മയ്ക്കും അവർ മക്കളെ പോലെ തന്നെ ആണ്.

അങ്ങനെ അച്ഛച്ചന്റെ വിയോഗത്തെ തുടർന്നുള്ള ദുഃഖം മറക്കാൻ പഠനത്തിൽ മുഴുകിയിരുന്ന സമയത്താണ് അവിചാരിതമായി  അച്ഛച്ചന്റെ മുറിയിൽ അനന്തു കയറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *