അസൈൻമെന്റ് നുള്ള പേപ്പർ വർക്ക് തയാർ ആക്കാൻ ബുക്ക്സ് റെഫർ ചെയ്യാൻ ആണ് അവിടെ കയറിയത്. അദ്ദേഹത്തിന് വിശാലമായ ഒരു ലൈബ്രറി കൈ വശം ഉണ്ടായിരുന്നു.
ഒരു തത്വജ്ഞാനിയെപ്പോലെയാണ് അദ്ധേഹം പെരുമാറിയിരുന്നത്. മുറിയിൽ കയറി നിന്നപ്പോഴും അച്ഛച്ചന്റെ മണം ഇപ്പോഴും അവിടെ നിറഞ്ഞു നിൽക്കുന്നതായി അവന് അനുഭവപ്പെട്ടു.പതിയെ തനിക്ക് ആവശ്യമായ ബുക്ക്സ് പരതാൻ തുടങ്ങി.
എന്നാൽ അവന് ആ ബുക്ക്സ് കണ്ടെത്താൻ സാധിച്ചില്ല. നിരാശയോടെ മുറിയിൽ ആകമാനം കണ്ണോടിക്കുന്നതിന് ഇടയിൽ ആണ് ഭിത്തിയുടെ മുകൾ തട്ടിൽ ഒരു പഴയ ട്രങ്ക് പെട്ടി അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടത്.
അവൻ പൊടുന്നനെ മുറിയിൽ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്തിട്ട് അതിന്റെ മുകളിൽ കയറി നിന്നു ഏന്തി വലിഞ്ഞു അത് വലിച്ചെടുത്തു. കിരുകിരാ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.പതിയെ താഴേക്കിറങ്ങി ആ ട്രങ്ക് പെട്ടി സൂക്ഷ്മതതോടെ അച്ഛച്ചന്റെ കട്ടിലിൽ വച്ചു.
അനന്തു അമ്പരപ്പോടെ ആ പെട്ടി പുറമേ പരിശോധിച്ചു നോക്കി. മരത്തിന്റെ തടികൊണ്ട് നിർമിച്ച ഒരു പെട്ടിയായിരുന്നു അത്.പതിയെ കൈയിലെടുത്ത് അത് തിരിച്ചും മറിച്ചും സൂഷ്മതയോടെ നോക്കി.
പെട്ടിയുടെ ഒരു വശത്ത് ചിറകുകൾ വിടർത്തിയ ഒരു കൂറ്റൻ പക്ഷിയുടെ തോളിലേറി അമ്പും വില്ലും കുലയ്ക്കുന്ന ഒരു യോദ്ധാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രത്തിലുള്ള യോദ്ധാവ് തീർത്തും നഗ്നനാണ്. പതിയെ അവന്റെ കൈവിരലുകൾ ആ യോദ്ധാവിന്റെ മുഖത്തിലൂടെ ഓടിച്ചു.
ഇത്രയും സൗന്ദര്യമുള്ള ഒരു യുവാവിനെ അവൻ ആദ്യമായി കാണുകയായിരുന്നു. അവനും സുന്ദരൻ ആണെങ്കിലും ആ യുവാവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ അനന്തുവിന് തോന്നിയില്ല. ചിത്രത്തിൽ ആലേഖനം ചെയ്തിട്ടുള്ള യോദ്ധാവിന്റെ കണ്ണുകൾക്ക് പോലും വല്ലാത്ത കാന്തിക ശക്തി ഉള്ളതായി അനന്തുവിന് അനുഭവപ്പെട്ടു.
പൊടുന്നനെ യോദ്ധാവിന്റെ ചിത്രത്തിൽ നിന്നും കണ്ണുകളെടുത്ത് അവൻ പെട്ടി തിരിച്ചുപിടിച്ചു.അതിൽ വലിയൊരു വൃത്തത്തിനു മധ്യേ താമരയിതൾ പോലെ ഓവൽ ഷേപ്പിലുള്ള 5 രൂപങ്ങൾ വൃത്തത്തിന്റെ മധ്യത്തിലുള്ള കേന്ദ്ര ബിന്ധുവിൽ ബന്ധിപ്പിച്ച പോലെ കോർത്തു വച്ചിരിക്കുന്നു. ഈ രൂപം അതിൽ കൊത്തിവച്ചിരുക്കുന്നു.
വൃത്തത്തിനു ചുറ്റും നാല് ഭാഗത്തായി ക്രീം നിറത്തിലുള്ള കൂർത്ത മുനയുള്ള ഒരു വസ്തു ബന്ധിപ്പിച്ചു വച്ചിരിക്കുന്നു. അനന്തുവിന് അത് ഏതോ ജീവിയുടെ പല്ലോ നഖമോ അന്നെന്ന് ഒരു നിമിഷം തോന്നി. ഒരുപാട് വർഷത്തെ പഴക്കം ആ പെട്ടിക്ക് ഉള്ളതായി അവനു തോന്നി.
പെട്ടി തുറക്കാൻ വേറൊരു വഴിയും കാണാത്തതിനാൽ അവൻ വേഗം തന്റെ റൂമിലേക്ക് പോയി ചുറ്റികയും കട്ടിംഗ് പ്ലയറും അടുക്കളയിൽ നിന്ന് കത്തിയും കൈയ്യിലേന്തി അച്ഛച്ചന്റെ റൂമിലേക്ക് നടന്നെത്തി. വാതിൽ അകത്തു നിന്നും പൂട്ടി അനന്തു ട്രങ്ക് പെട്ടിക്ക് ചാരെ ഇരുന്നു.
എന്തോ ഒരു വിലപ്പെട്ട നിധി ഇതിനുള്ളിൽ ഉണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.ചുറ്റിക ഉപയോഗിച്ച് അവൻ പെട്ടി പൊളിക്കാൻ തുടങ്ങി പക്ഷെ നിരാശയായിരുന്നു ഫലം. ആ പെട്ടിയിൽ ഒരു പോറൽ പോലും പറ്റാത്തത് അവനെ അത്ഭുതപ്പെടുത്തി.