കണ്ടാൽ 30 വായസായി എന്ന് ആരും പറയില്ലെന്ന് ആത്മഗതം പറഞ്ഞു അവൻ വീണ്ടും പഴയപോലെ ഉലാത്താൻ തുടങ്ങി. ഇന്ദു ചേച്ചിയിൽ പണ്ടേ ഒരു കണ്ണ് ഉണ്ടെങ്കിലും അവരെ അപ്പ്രോച്ച് ചെയ്യാൻ അനന്തുവിനു പേടിയായിരുന്നു.
കാരണം അവരുടെ തന്റേടിയായിട്ടുള്ള സ്വഭാവവും പുരുഷ വിദ്വേഷവും ആയിരുന്നു.ഒരു ആണുങ്ങളെയും അവർ അടുപ്പിക്കാറില്ല, എന്തിന് ചെറുപ്പം മുതലേ കാണുന്ന തന്നോട് പോലും അവർ ചിരിച്ചു കാണിച്ചിട്ടില്ല ഇതുവരെ. ഇനി താൻ ചിരിച്ചാൽ പോലും അവർ മുഖം വെട്ടിക്കുകയാണ് പതിവ്.
പിന്നെ താനും തീരെ അവരെ ഗൗനിക്കാറില്ല. ഇത്രയും മൂശേട്ട സ്വഭാവമുള്ള ഇന്ദു ചേച്ചി കല്യാണം കഴിക്കാൻ എങ്ങനെ സമ്മതിച്ചു എന്ന രഹസ്യം ഇന്നും അറിഞ്ഞൂടാ ആർക്കും.അനന്തു പതിയെ മുറ്റത്തൂടെ നടക്കുമ്പോൾ പെട്ടെന്ന് വശീകരണ മന്ത്രത്തെക്കുറിച്ച് ഓർത്തു. അതിൽ വശീകരിക്കേണ്ട അളുടെ കണ്ണിൽ നോക്കിയോ അല്ലെങ്കിൽ മനസിൽ ഓർത്തോ വേണം മന്ത്രം ചൊല്ലാൻ എന്ന് പ്രത്യേകം എഴുതിയത് അവൻ ഓർത്തു.
ഏതായാലും ഒരു നേരംമ്പോക്ക് ആവട്ടെ എന്ന് ഓർത്ത് അനന്തു കളിയായി ഇന്ദു വിന്റെ കണ്ണിൽ നോക്കി വശീകരണ മന്ത്രം ഉരുവിട്ടു. പെട്ടെന്ന് അനന്തുവിന്റെ അമ്മ അവനെ വിളിച്ചപ്പോൾ അങ്ങോട്ടേക്ക് ഓടി പോയി. വീടിനു പുറകിലുള്ള വാഴയിൽ നിന്ന് ഇല ചീന്തിയെടുക്കുന്ന സമയത്താണ് അമ്മ അനന്തൂ എന്ന് ഉറക്കെ വിളിച്ചത് അവന്റെ കാതിൽ പതിഞ്ഞത്.
ചെയ്യുന്ന ജോലി പൂർത്തിയാക്കാൻ പറ്റാത്ത ദേഷ്യത്തിൽ അടുക്കള വഴി വീടിന്റെ ഉമ്മറത്തേക്ക് അവൻ ചവിട്ടിത്തുള്ളി വന്നു .മുൻപിൽ നിൽക്കുന്ന ഇന്ദു ചേച്ചിയെ കണ്ടതും അനന്തു തറഞ്ഞു നിന്നു. ഇന്ദു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു.ഈ നടക്കുന്നത് സ്വപ്നമാണോ അതോ ഉള്ളതാണോ എന്നറിയാൻ അവൻ കയ്യിൽ പിടിച്ചു നുള്ളി. വിശ്വാസം വരാതെ അവൻ ഇന്ദുവിനെ നോക്കി ചിരിച്ചു. പെട്ടെന്നു അവിടെ ഇന്നലെ ആ പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന സുഗന്ധം ആകെ പരക്കുന്നതായി അവനു തോന്നി.
“എന്താ ഇന്ദു മോളെ” അനന്തുവിന്റെ അമ്മ അവളെ നോക്കി.
“ഒന്നുമില്ല ആന്റി എനിക്ക് ഒന്ന് ഷോപ്പിംഗിനു പോകണം. നല്ല തലവേദന ആയോണ്ട് കാർ ഓടിക്കാൻ പറ്റില്ല. അപ്പൊ അനന്തു ഫ്രീ ആണേൽ കൂടെ വരുമോ എന്ന് ചോദിക്കാനാ ഞാൻ വന്നേ. ”
ഇന്ദു പ്രതീക്ഷയോടെ അനന്തുവിനെയും അമ്മയെയും മാറി മാറി നോക്കി.
“അനന്തു മോള് വിളിച്ചത് കണ്ടില്ലേ നീ പോയിട്ട് വാ. ”
“ഞാൻ പോയിട്ട് വരാം അമ്മേ ”
അനന്തു അത്യധികം സന്തോഷത്തോടെ ഇന്ദുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് പോയി. ഇന്ദു കാറിന്റെ ചാവി കൊണ്ടുവന്നു അനന്തുവിനെ കയ്യിൽ കൊടുത്തു അവനെ ശൃഗാരത്തോടെ നോക്കി. എന്നിട്ട് ഡ്രസ്സ് മാറി വരാമെന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി.
അനന്തു കാറിന്റെ ഉള്ളിൽ കയറി വണ്ടി ഒന്ന് ഓൺ ചെയ്തു എഞ്ചിൻ ഒന്ന് ഇരപ്പിച്ചു മുറ്റത്തേക്ക് ഇറങ്ങി. പതുക്കെ വണ്ടി ഓഫ് ചെയ്തു അവൻ കാറിൽ ചാരി ഇരുന്നു ഇന്ദു ചേച്ചിയെ കാത്തിരുന്നു.
ഈ സമയം ഇന്ദു ഒരു നീല ജീൻസും ടി ഷർട്ടും അണിഞ്ഞു കയ്യിൽ പഴ്സും ഫോണും പിടിച്ചു പുറത്തേക്ക് വന്നു. അനന്തു വാ തുറന്നു അവളുടെ സൗന്ദര്യം ആസ്വദിച്ചു നിന്നു. ഇന്ദു ചേച്ചിയെ പോലെ ഒരു പെണ്ണിനെ ഭാര്യ ആയി കിട്ടിയിരുന്നേൽ എന്ന് ആത്മഗതം പറഞ്ഞു അവൻ നിരാശ പൂണ്ടു. അവൾ ഡോറിനു സമീപം എത്തിയതും അനന്തു അവളെ ആവേശത്തോടെ നോക്കി
“ചേച്ചി സുന്ദരി ആയിട്ടുണ്ട് . “അനന്തു മനസ്സിൽ പറഞ്ഞതെങ്കിലും അറിയാതെ അതു പുറത്തു വന്നു