ആഷി [ഗഗനചാരി]

Posted by

ന്താ നിമ്മീ …..
എന്നെ ബീച്ചിൽ കൊണ്ടൊവോ?
ഇപ്പോഴാ???
മ്മക്ക് മറ്റന്നാൾ പോവാം……
വേണ്ട …. ഇപ്പൊ പോണം…..
ഷാനുക്കക്ക് വേറെ ഒരു സ്ഥലം വരെ പോവാൻ ഉള്ളത് കൊണ്ടല്ലേ….. നിമ്മിക്ക് ഷാനുക്ക ചോക്ലേറ്റ് വാങ്ങിത്തരാലോ……
ഇപ്പൊ വേണം ….
ന്നാ വാ….
ഞാൻ നിമ്മിയെ ബൈക്കിൽ ഇരുത്തി….
നിമ്മി ഷാനുക്കന്റെ കൂടെ പോവണോ ?
സാലിയുടെ ഉമ്മ പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….
ഞങ്ങൾ ചോക്ലേറ്റ് വാങ്ങാൻ പോവാ….. ഉമ്മാമക്ക് വേണോ ചോക്ലേറ്റ്?
വേണ്ട മോള് മേടിച്ചോ……
ഞാൻ ബൈക്കും എടുത്ത് അടുത്തുള്ള ജംഗ്ഷനിൽ പോയി ചോക്ലേറ്റ് വാങ്ങികൊടുത്തു തിരിച്ചു വരും വഴി ആഷി യെ കണ്ടു…..
ഇതെന്താ ആഷിത്ത നടന്നു വരുന്നേ ?
ഞാൻ ഹോസ്പിറ്റലിലെ സ്റ്റാഫിന്റെ വണ്ടിയിൽ ഇങ്ങു പോന്നു….
റിനി മാം ലേറ്റ് ആവും എന്ന് പറഞ്ഞു….
എന്നാ വാ കേറ്….
ആഷി പിന്നിൽ എന്റെ തോളിൽ പിടിച്ചുരുന്നു….
നീ അവളേം കൊണ്ട് എവിടെ പോയതാ ?
ഇതോക്ക് ഉമ്മാ,,, ഷാനുക്ക വാങ്ങി തന്നതാ….
ചോക്ലേറ്റ് ഒക്കെ തിന്ന് പല്ല് മുഴുവൻ കേട് വരുത്ത്….
നീ വണ്ടി വെക്കാൻ വന്നതാണോ?
ഹാ… സർവീസ് ചെയ്തിട്ടുണ്ട്……
മറ്റന്നാൾ ഡ്യൂട്ടി ഇണ്ടോ ഇത്താക്ക്?
എന്തേയ് ?
അല്ല നിമ്മിയേം കൊണ്ട് കറങ്ങാൻ പോവാം എന്ന് വെച്ചിട്ടാ….
മറ്റന്നാൾ വക്കീലിന്റെ അടുത്ത് ഒന്ന് പോണം…. കേസ് മിക്കവാറും ഈ മാസം തന്നെ തീരുമാനം ആവുമെന്ന പറഞ്ഞത്….
എന്നാ അത് കഴിഞ്ഞ് പോവാം… ആഷി പോവുമ്പോ വിളിച്ചാമതി ഞാനും കൂടെ വരാം….
ഹ്മ്മ്…. അപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തിയിരുന്നു….
എന്നാ ഞാൻ പോട്ടെ?
വാടാ ചായ കുടിച്ചിട്ട് പോവാം….
വേണ്ട ഫ്രണ്ട്‌സ് കാത്തു നിക്കുന്നുണ്ട്…
ഞാൻ വണ്ടിയുമെടുത്തു നേരെ കൂട്ടുകാരുടെ അടുത്തേക്ക് വിട്ടു…..രണ്ട് ദിവസം കഴിഞ്ഞ് ഒരു ഉച്ച മയക്കത്തിനിടക്കാണ് ഫോൺ റിങ് ചെയ്തത് ആഷിയുടെ വീഡിയോ കാൾ ആണല്ലോ….. ഞാൻ ആ ഉറക്ക ചടവിൽ തന്നെ കാൾ അറ്റൻഡ് ചെയ്തു…….
ഷാനുക്കക്കാ…….
നിമ്മിയാണ് വിളിക്കുന്നത്……
എന്താ നിമ്മി…..
ഷാനുക്കാക്ക വരുന്നില്ലേ?
എവിടെ….
ഇന്നെ ബീച്ചിക്ക് കൊണ്ടു പോവാന്ന് പറഞ്ഞതല്ലേ…
മോള് ഡ്രസ്സ് മാറി നിന്നോ ഷാനുക്കാക്ക ഇപ്പൊ വരാം……
അതൊക്കെ നേരത്തെ മാറി……
ഞാൻ എഴുനേറ്റ് മുഖം ഒന്ന് കഴുകി അഴിച് വെച്ചിരുന്ന പാന്റും ഷർട്ടും എടുത്ത് നേരെ അവിടേക്ക് വെച്ചു പിടിച്ചു…..

എത്തിയപാടെ നിമ്മി ഓടി കാറിന്റെ ഫ്രന്റ്റിൽ ഇരിപ്പുറപ്പിച്ചു……
പിന്നാലെ ആശിയും ഉമ്മയും വന്നു…..

Leave a Reply

Your email address will not be published. Required fields are marked *