ആഷി [ഗഗനചാരി]

Posted by

ഞങ്ങൾ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു…….. കാറ്റിനെ ഭേധിച്ചു കൊണ്ട് ട്രെയിൻ കുതിച്ചു പാഞ്ഞു,,, നേരം ഇരുട്ടി തുടങ്ങിയിരുന്നു,,,,,
ആഷി ഏതോ ഒരു ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുകയാണ്,,,,,,, ലാപ്ടോപിലെ സിനിമ കാണൽ ബോറടിച്ചു തുടങ്ങി…….
ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു….
എവിടെക്കാ???
ടോയ്‌ലെറ്റിൽ പോയി വരുന്നു…….
ഞാൻ ടോയ്‌ലെറ്റിൽ കയറി പോക്കറ്റിൽ ഉണ്ടായിരുന്ന സിഗരറ്റ് എടുത്ത് കത്തിച്ചു,,, റ്റി റ്റി വരും എന്നുള്ള പേടി ഉള്ളത് കൊണ്ട് പെട്ടെന്ന് വലിച്ചു തീർത്തു,,,,,, കതക് തുറന്നതും പുറത്ത് ആഷി നിക്കുന്നു…..
ഞാൻ ഒന്നും മിണ്ടാതെ വലിയാൻ നോക്കി….
ടാ…… നീ വലിച്ചോ?
ഇല്ലല്ലോ….
സത്യം പറഞ്ഞോണം….
ഇല്ല…..
ഊതിക്കേ……
ബോറടിച്ചിട്ട് വയ്യ,,, അതോണ്ട് ഒറ്റൊരെണ്ണം വലിച്ചു…..
നടും പുറത്തിട്ടു ഒന്ന് വെച്ച് തന്നിട്ട് അവൾ പറഞ്ഞു ഇത് എനിക്ക് ബോറടിച്ചിട്ടാ…..
ഞാൻ ഒന്നും മിണ്ടാതെ പോയിരുന്നു വീണ്ടും പടം കാണാൻ തുടങ്ങി….. ആഷി വന്നിരുന്നു വീണ്ടും വായന തുടർന്നു……
കണ്ണ് ഒന്ന് പാളിയപ്പോ ഞാൻ അഷിയെ ഒന്ന് ശ്രദ്ധിച്ചു……ഇവളെ കണ്ടാൽ ഒരു കുട്ടിയുടെ ഉമ്മയാണെന്ന് പറയുമോ?
ചെറിയ കണ്ണുകളാണ്……വെളുത്ത മുഖത്തു അവിടിവിടെയായി ചുവന്ന കുരുക്കൾ ഉണ്ട്. പക്ഷേ അത് അവളുടെ മുഖത്തിനെ കൂടുതൽ സൗന്ദര്യം നൽകുന്നുണ്ട്…….എപ്പോഴും ഹിജാബിനുള്ളിൽ പൊതിഞ്ഞു വച്ചിരുന്ന മുടി ഇന്ന് സ്വതന്ത്രമാക്കി വിട്ടിട്ടുണ്ട്,,, അതിന്റെ സന്തോഷം എന്നോണം കുറച്ച് മുടികളുടെ നെറ്റിയിലൂടെ പുറത്തേക്ക് ചാടി നിക്കുന്നുണ്ട്……….എന്താടാ ഇങ്ങനെ നോക്കുന്നെ???
എന്റെ നോട്ടം കണ്ട് ആഷി ചോദിച്ചു…..
ഏയ്‌ ഒന്നൂല്ല…… അല്ല ആഷീ നിനക്ക് ലേശം ഗ്ലാമർ കൂടിയ പോലെ ഉണ്ടല്ലോ…..
അതെന്താടാ പണ്ട് ഞാൻ ഗ്ലാമർ ഇല്ലെനാ?
അതല്ല ഇപ്പൊ കുറച്ച് കൂടിയ പോലെ…….
ഇപ്പൊ ഫ്രീ ബേർഡ് ആയില്ലേ അതായിരിക്കും,,,, അവൾ ഒന്ന് ചിരിച്ചു…… ചുവന്ന ചുണ്ടുകൾക്കിടയിൽ മുല്ല മൊട്ട് പോലെ അടുക്കിവെച്ച പല്ലുകൾ കാണിച്ചു ചിരിച്ചു….. അല്ലെങ്കിലും അവളുടെ ചിരി പണ്ടേ നല്ല ബംഗിയാണ്….
ആഷി ബുക്ക്‌ മടക്കി വെച്ചു…….
ടാ വിശക്കുന്നല്ലോ……..
അടുത്ത സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം…..
അപ്പോഴേക്കും ട്രെയിൻ പാൻട്രിയിൽ നിന്നും ഫുഡുമായി വന്നു….
വായില് വെക്കാൻ കൊള്ളാത്ത രണ്ട് എഗ്ഗ് ബിരിയാണി വാങ്ങി….. എങ്ങനെയോ കുറച്ച് കഴിച്ചെന്നു വരുത്തി…….
രാത്രി യമങ്ങളെ തഴുകി കൊണ്ട് ട്രെയിൻ ചൂളം വിളിയുമായി പാഞ്ഞു……
ടാ…നീ സാലി പറഞ്ഞ ജോബിന് അപ്ലൈ ചെയ്തോ?
ഇല്ല…
അതെന്താ? എന്താ നിന്റെ പ്ലാൻ…..
അവിടെ ബോണ്ട്‌ കൊടുക്കണം 2 വർഷത്തേക്ക്….
അതിനിപ്പോ എന്താ 2 വര്ഷമല്ലേ ഉള്ളൂ……
നിനക്ക് അങ്ങനെ ഒക്കെ പറയാം……അതൊന്നും ശരിയാവൂല….
പിന്നെ…. ഉള്ള കാലം മുഴുവൻ ഉമ്മാനെ ഓസി അടിച്ചു ജീവിക്കാനാണോ…..

Leave a Reply

Your email address will not be published. Required fields are marked *