ഞാൻ : താനെന്താ ഇവിടെ, അതും ഈ സമയത്ത്.?
അവൾ ഒന്നും സംസാരിക്കുന്നില്ല. ഭയം കീഴടക്കിയിരിക്കുന്നു.
ഞാൻ : ഹെലോ തന്നോടനെടോ… why you here.?
അനു: വീട്ടിൽ പോകാൻ ഇറങ്ങിയതാ. ലേറ്റ് ആയി ബസ് മിസ്സ് ആയി…
അത് പറയുമ്പോഴും അവൾ വിറക്കുന്നുണ്ടായിരുന്നു
ഞാൻ : ഓക്കേ, പക്ഷെ ഇവിടെ നിന്നാൽ ബസ് കിട്ടും എന്നാരാണ് പറഞ്ഞത്?
അനു : കോളേജ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന ചേട്ടന്മാർ പറഞ്ഞതാ… ഇവിടെ വന്നാൽ കണെക്ഷൻ ബസ് കിട്ടും എന്ന്…
ഞാൻ: താൻ എത്ര സമയമായി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്..?
അനു : ഒന്നര മണിക്കൂർ ആയിക്കാണും( അവൾ വല്ലാതെ പേടിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.)
ഞാൻ : വാട്ട് ദി ഫക്ക്!!!! . താൻ ഒന്ന് ചുറ്റിലും നോക്ക്… ഇവിടെ ബസ് എല്ലാം വരുന്നത് പോലെ തോന്നുന്നുണ്ടോ???? എടൊ സകല അലമ്പും നടക്കുന്ന ഒരു സ്ഥലം ആണിത്….. അവിടെ ഒന്നര മണിക്കൂർ….. അവർ തന്നെ ട്രാപ് ചെയ്യാൻ നോക്കുവാ… ലേറ്റ് ആയില്ലേ.. ഇന്നിനി പോകാതിരിക്കുന്നതാ നല്ലത്. ഹോസ്റ്റലിൽ തിരികെ പൊക്കോ നാളെ രാവിലെ പോകാം.
അനുവിന്റെ മുഖം മാറി. കരയുന്നതിന്റെ വക്കിൽ എത്തിയത് പോലെ…
അനു : ഇവിടെ അടുത്ത് എവിടുന്നേലും ബസ് കിട്ടുമോ? എനിക്ക് ഇന്ന് തന്നെ വീട്ടിൽ എത്തണം.
ഞാൻ : എടൊ തനിക്ക് പ്രാന്ത് ആണോ?…..
അറിയാതെ തന്നെ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഇറ്റി വീണു.
ഞാൻ : ഹേയ് ഹേയ് കരയല്ലേ. ശരി ഒരു വഴി ഉണ്ട്. 5 കിലോമീറ്റർ അപ്പുറത്താണ് സ്റ്റാൻഡ്. ഞാൻ അവിടെ കൊണ്ട് വിടാം പക്ഷെ തനിക്കെവിടെയാ പോകേണ്ടത്. അവിടേക്ക് ബസ് ഉണ്ടാവുമോ എന്ന് എനിക്കറിയില്ല.
മനസ്സില്ല മനസ്സോടെ ആണെങ്കിലും അവൾ അതിനു സമ്മതിച്ചു. ഞാൻ അവളെ കൂട്ടി കാറിനടുത്തേക് വന്നു. ഞാൻ മുന്നിലും അവൾ പിന്നിലുമായി കയറി. സോജു എന്നെ നോക്കി.
ഞാൻ : വണ്ടിയെടുക്ക്
അവനൊന്നും മനസ്സിലാകുന്നില്ല.
ഞാൻ : വീട്ടിലേക്ക്… എടുക്കട…
വീട്ടിൽ എത്തിയതും അവനോട് കേക്ക് എടുത്തു പോകാൻ പറഞ്ഞു.
ഞാൻ: ഡാ ഞാൻ ഇവരെ ബസ്റ്റാന്റിൽ കൊണ്ടുവിട്ട വരാം. അടി തുടങ്ങല്ലേ ട്ടോ വന്നിട്ട് ഒന്നിച്ചു അടിക്കാം… വേഗം വരും.
സോജു എന്നെ ഒന്ന് നോക്കി
“നി ഒറ്റക്ക് ഉണ്ടാക്കുവാണല്ലേ മൈരേ”
എന്നാണ് നോട്ടത്തിന്റെ അർത്ഥം….