അച്ഛൻ:-അന്യവീടായി കരുതേണ്ടട്ടൊ..ഞാനും ശിവനും ചെറുപ്പം മുതലേ കൂടപ്പിറപ്പുകളെപ്പോലെയാണ്.എന്നാൽ ശരി മോനെ ഞാനങ്ങോട്ട് ചെല്ലട്ടെ…അവരുടെ കയ്യിൽ ആനയെ വിരട്ടിയോടിക്കാനുള്ള പടക്കം കുറവാണെന്ന പറഞ്ഞ …രാവിലെ ചായ കഴിച്ചിട്ട് പോകാവുള്ളട്ടോ …അച്ഛൻ ചിരിച്ചു കൊണ്ട് പാടത്തേക്ക് പോയി…കാർത്തുവിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞിരുന്നു…അതോടൊപ്പം പലവിധ ചിന്തകളിലും പെട്ടുഴറി മനസ്സ് അശ്വസ്ഥമാകാനും തുടങ്ങിയിരുന്നു….
വലിയൊരു തെറ്റിലേയ്ക്കല്ലേ…കാർത്തുവിനെ ചാടിച്ചിരിക്കുന്നതെന്നൊരു തോന്നൽ….തോന്നൽ അല്ല ഇപ്പോൾ ചിന്തിക്കുമ്പോൾ അതാണ് സത്യമെന്ന് മനസ്സ് പറയുന്നു…
കാർത്തുവിന്റെ കാര്യമെടുത്താൽ ആകെയുള്ളൊരു മകൾ നല്ല പോലെ പഠിച്ചു കൊണ്ടിരിക്കുന്നു നല്ലൊരു പൊസിഷനിൽ എത്തേണ്ടവൾ ആരും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്നത്ര സുന്ദരി എന്നെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ട് ഇഷ്ടത്തോടെ വഴങ്ങിത്തന്നതല്ലാതെ സ്വഭാവം കൊണ്ടും മുൻപന്തിയിൽ തന്നെയാണവളുടെ സ്ഥാനം..
മറിച്ച് എന്റെ കാര്യമെടുത്താൽ വിദ്യാഭ്യാസം വട്ടപ്പൂജ്യം പുറത്ത് പറയാൻ കൊള്ളാവുന്ന നല്ലൊരു ജോലിയില്ല…ഏത് സാഹചര്യത്തിൽ ആണെങ്കിലും സ്വഭാവ ഗുണം പിന്നെ പറയേണ്ടല്ലോ…അച്ചന്മാർ തമ്മിലുള്ള സൗഹൃദം. …ഞാനും കാർത്തുവും തമ്മിലുള്ള കാര്യങ്ങൾ അറിയുമ്പോൾ എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം …ആലോചിക്കുന്തോറും എന്റെ തല പെരുക്കാൻ തുടങ്ങി…പതിയെ പതിയെ പ്രണയമെന്ന മായികവലയത്തിൽ നിന്ന് യാഥാർത്യത്തിലേക്കു ഞാൻ മടങ്ങി വന്നുകൊണ്ടിരുന്നു.ഏറെ നേരത്തെ കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ വേദനയോടെ ഞാനെന്റെ തീരുമാനം മനസ്സിലരക്കിട്ടുറപ്പിച്ചു.
സ്നേഹനിധികളായ കാർത്തുവിന്റെ അച്ഛനമ്മമാരെ എന്റെ സ്വാർഥതയ്ക്ക് വേണ്ടി വേദനിപ്പിക്കില്ലെന്ന തീരുമാനം എനിയ്ക്ക് മനസ്സിന് തെല്ലൊരാശ്വാസം ഉളവാക്കിയപ്പോഴും എന്റെ ജീവനായ കാർത്തുവിനെ പിരിയുന്ന കാര്യമോർക്കുമ്പോൾ വേദനയോടെ എന്റെ ചങ്ക് പിടഞ്ഞിരുന്നു.
എന്താ…മാഷേ… ഇത്ര വലിയ ആലോചന..കാർത്തു എന്റെയടുത്ത് വന്ന് നിന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…അവളൂടെ ശബ്ദം എന്നെ ചിന്തകളിൽ നിന്ന് മടക്കിക്കൊണ്ട് വന്നു…
കാർത്തു:-കുറെ നേരം ആയല്ലോ …എന്താടാ…മുഖമൊക്കെ വല്ലാതിരിക്കുന്ന..അച്ഛനും അമ്മയും വന്നപ്പോൾ വല്ലതും പറഞ്ഞോ….ഞാനവളെ നോക്കിയിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…അവളുടെ സാമിപ്യം എന്റെ മനസ്സിൽ വേദനയുടെ നീറ്റൽ സൃഷ്ടിച്ചു കൊണ്ടിരുന്നു….ഞാൻ പതിയെ എണീറ്റ് മുൻവശത്തെ വരാന്തയിൽ പടിക്കെട്ടിൽ പോയിരുന്നു…എന്റെ പിറകിലായി…കാർത്തു വന്ന് നിന്നു..
ഏട്ടാ….ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താ..പറയോ… ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു….
ഒന്നുമില്ല…നിയൊന്ന് പോകുന്നുണ്ടോ…ഞാനിത്തിരി നേരം തനിച്ചിരുന്നോട്ടെ…മനസ്സിലെ സംഘർഷങ്ങൾ വാക്കുകളായി പുറത്തേയ്ക്ക് വന്നു…പിറകിൽ നിന്നൊരു ഏങ്ങലടിയുയർന്നു….തിരിഞ്ഞു നോക്കിയപ്പോൾ കാർത്തു മുഖം പൊത്തിയിരുന്നു കരയുന്നുണ്ടായിരുന്നു…
ഞാനറിയാതെ എന്നിൽ നിന്ന് വന്ന വാക്കുകൾ അവളുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചെന്നു മനസ്സിലായി…വേണ്ടായിയുന്നു…പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നെന്നു തോന്നി… അമ്മയെങ്ങാനും വന്ന് കണ്ടാൽ…..