അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]

Posted by

കാർത്തൂ…..കരയാതെ….അമ്മയെങ്ങാനും വന്ന് കണ്ടാൽ എന്ത് വിചാരിക്കും…നിയിപ്പോൾ അകത്തേയ്ക്ക് പോ..പോയി മുഖം കഴുക്…നമുക്ക് പിന്നെ സംസാരിക്കാം…

അവൾ മുഖമുയർത്തി ദയനിയമായെന്നെ നോക്കിയപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി…അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നു കിടന്നിരുന്നു…
മോളെ…നി..വിഷ്‌മിയ്ക്കാതെ..ഞാനിപ്പോൾ സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല…നി ..ചേട്ടയെ ഒന്ന് മനസ്സിലാക്ക്..പറയുമ്പോൾ എന്റെ സംസാരവും ഇടറിയിരുന്നു…

കാർത്തു കുറച്ച് നേരം എന്തോ.ആലോചിച്ചിരുന്നു…പിന്നെ കൈകൾ കൊണ്ട് മുഖം തുടച്ച് എന്റെ അടുത്തേയ്ക്ക് വന്ന് മുഖത്തേയ്ക്ക് നോക്കി നിന്നു. അവളുടെ മുഖത്തെ സങ്കട ഭാവം മാറി പകരം വാശിയാണെനിയ്ക്ക് കാണാൻ കഴിഞ്ഞത്…

എന്താ ചേട്ടയുടെ മനസ്സിൽ ഉള്ളതെന്ന് എനിക്കറിയില്ല…എന്തായാലും ചേട്ടയുടെ മനസ്സ് നല്ലവണ്ണം വേദനിയ്ക്കുന്നുണ്ടെന്നെനിയ്ക്കറിയാം…എന്തായാലും കാരണം എനിയ്ക്കറിയണം…നമ്മൾ രണ്ടാളും ജീവിതം പങ്കിടാൻ

തീരുമാനിച്ചതാണ്…സങ്കടം ആയാലും സന്തോഷം ആയാലും..അതിന്റെ പാതി എനിയ്ക്കും കൂടെ അവകാശപ്പെട്ടതാണ്.
ചേട്ട ഒറ്റയ്ക്കിരുന്നു സങ്കടപ്പെടുന്നത്

എനിയ്ക്ക്…..സഹിക്കില്ലാ….എന്റെ…ചങ്ക്..പിടയാ….വല്ലാത്ത ഗദ്ഗദത്തോടെ വാക്കുകൾ കൂട്ടിപ്പെറുക്കി പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു….

ഞാൻ…മുറിയിലുണ്ടാകും.അടുത്തുള്ള മുറിയാണ് ചേട്ടയ്ക്കായി ഒരുക്കിയിരിക്കുന്ന മുകളിലാണ് …അമ്മ ഉറങ്ങിക്കഴിയുമ്പോൾ ഞാൻ വിളിക്കാം.. എന്തെടുത്ത് വരണം …ചേട്ട വരാതെ ഞാൻ ഉറങ്ങില്ല…പറഞ്ഞു കഴിഞ്ഞതും അവൾ അകത്തേയ്ക്ക് വേഗത്തിൽ നടന്ന് പോയി…

ഞാൻ മാനസികമായി വല്ലാതെ തളർന്നിരുന്നു.. എങ്ങനെയെങ്കിലും ഇവിടന്ന് പോയാൽ മതിയെന്നായി ..രാത്രിയിൽ കാർത്തുവിനോട് സംസാരിക്കാനോ കാര്യങ്ങൾ അറിയുമ്പോൾ ഉള്ള അവളുടെ സങ്കടം കാണണോ ഉള്ള മനക്കരുത്ത് എപ്പോഴെ..നഷ്ടമായിരിക്കുന്നു..എങ്ങനെയെങ്കിലും വീട്ടിലേയ്ക്ക് പോകണമെന്നുള്ള തീരുമാനത്തിലെത്തിയപ്പോൾ എന്ത് പറഞ്ഞു പോകുമെന്ന ചിന്തയിലായി….കുറെ നേരത്തെ ആലോചനകൾക്കൊടുവിൽ പരിഹാരവുമായി ഞാൻ അകത്തേയ്ക്ക് നടന്നു…

ഞാൻ:-അമ്മേ…..വിളി കേട്ട് ‘അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു.
‘അമ്മ:-ആ…മോനെ കൈ കഴുകി ഇരുന്നോളൂ…എല്ലാം റെഡിയായി ഇനി എടുത്ത് വച്ചാൽ മതി..അല്ല… ഈ പെണ്ണിതെവിടെ പോയി…

ഞാൻ:-മുറിയിലേയ്ക്ക് പോയമ്മേ..തലവേദനയാണ് പറഞ്ഞിരുന്നു..
അമ്മ:-എന്നാ മോൻ ഇരിക്ക് കഴിച്ചിട്ട് കിടക്കാൻ നോക്കാം സമയം വല്ലാതെ വൈകി…

Leave a Reply

Your email address will not be published. Required fields are marked *