ഞാൻ:-അമ്മേ..എനിയ്ക്ക് പെട്ടെന്ന് വീട്ടിൽ എത്തണം…വീട്ടിൽ നിന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു..ദിയയ്ക്ക് വൈകിട്ട് മുതൽ തലവേദനയായിരുന്നു.ഇപ്പോൾ ഛർദിയും പനിയുമുണ്ട് അവൾക്ക് ഇടയ്ക്കിങ്ങനെ ഉണ്ടാകാറുണ്ട് അമ്പലത്തിനടുത്തുള്ള ശേഖരൻ വൈദ്യന്റെ മരുന്ന് കഴിച്ചാണ് മാററുള്ളത്. അച്ഛനും പാടത്ത് പോയിരിക്കയല്ലേ..അത് കൊണ്ട് ഞാൻ പോയി മരുന്ന് വാങ്ങണം..
അമ്മ:-കഷ്ടമായല്ലോ..മോനെ.. കഴിച്ചിട്ട് പോയാൽ പോരെ..
ഇപ്പോൾ വേണ്ടമ്മേ..അവിടെ അമ്മയാകെ വിഷ്മിച്ചിരിക്ക..
എന്നാൽ മോൻ വേഗം ചെല്ലു..അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം.
അമ്മയോട് കളവ് പറഞ്ഞതിൽ വിഷമമുണ്ടായിരുന്നെങ്കിലും അവിടന്ന് രക്ഷപ്പെടാൻ സാധിച്ചതിൽ ആശ്വാസത്തോടെ ഞാൻ വേഗം ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു.
വീട്ടിലെത്തിയപ്പോൾ എല്ലാവരും കിടന്നിരുന്നു…ബെല്ലടിച്ചാൽ അമ്മ ഉണരും.ഈ അവസ്ഥയിൽ അമ്മയെന്നെ കണ്ടാൽ വീണ്ടും കള്ളങ്ങൾ പറഞ്ഞു മടുക്കും..ഞാൻ ഫോണെടുത്ത് ലച്ചുവിന്റെ വിളിച്ചു.. നല്ല ഉറക്കം ആണെന്ന് തോന്നുന്നു രണ്ട് തവണ ബെല്ലടിച്ചു നിന്നിട്ടും അവൾ ഫോണെടുത്തില്ല…മൂന്നാമത്തെ തവണ ബെല്ലടിച്ചു പകുതിയായപ്പോൾ അവൾ ഫോണെടുത്തു..
ലച്ചു:-എന്താടാ…പാതിരാത്രി മനുഷ്യനെ ഉറക്കെമില്ലേ…
ഞാൻ:-ചേച്ചി..ഞാൻ..വീടിന് പുറത്തുണ്ട് വാതിൽ ഒന്ന് തുറന്ന് തരാവോ…എന്റെ ശബ്ദത്തിലെ മാറ്റം കെട്ടിട്ടാകും ലച്ചു പിന്നൊന്നും മിണ്ടിയില്ല അവൾ ഫോൺ കട്ട് ചെയ്തു..
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞു…
ലച്ചു വന്ന് വാതിൽ തുറന്നു ഞാൻ ലച്ചുവിന് മുഖം കൊടുക്കാതെ വേഗം എന്റെ മുറിയിലേയ്ക്ക് പോയി.ലച്ചു വേഗം വാതിലടച്ച് പിറകെ വന്നു .ഞാനെന്റെ മുറിയുടെ വാതിൽ അടച്ചു ലോക്ക് ചെയ്യാൻ തുടങ്ങുമ്പോളെയ്ക്കും ഡോർ തള്ളിത്തുറന്നു ലച്ചു അകത്ത് കയറിയിരുന്നു…ഞാൻ ചേച്ചിയ്ക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു..അതോടെ എന്തോ കാര്യമായ പ്രശ്നം ഉണ്ടന്ന് ലച്ചുവിന് തോന്നിക്കാണണം പിറകിൽ റൂമിന്റെ വാതിൽ അടച്ചു ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടു.
ചേച്ചിയെന്റെ മുന്പിലായി വന്ന് എന്റെ മുഖം പിടിച്ചുയർത്തി..
എന്താടാ…എന്താ നിന്റെ മുഖം വല്ലാതിരിക്കുന്ന…ഒരേ ചോദ്യം പലതവണ ആവർത്തിച്ചെങ്കിലും ഞാൻ മറുപടിയൊന്നും പറയാതെ തല കുമ്പിട്ട് നിന്നു…
ലച്ചു:-ദേ… ചെക്കാ..എനിയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടട്ടോ…ശിവൻ മാമൻ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ നിയിന്ന് വരില്ല കരുതി നാളെ രാവിലെ പോകാനുള്ളത് കൊണ്ട് നേരത്തെ കിടന്ന് നല്ല ഉറക്കം പിടിച്ചു വന്നപ്പോൾ ആണ് ഒരുത്തൻ പാതിരാത്രി വന്ന് വാതിൽ തുറക്കാൻ പറയുന്ന വന്ന് കയറിയപ്പോൾ കണ്ടത് വല്ലതോരവസ്ഥയിലും എന്നിട്ട് നിയിങ്ങനെ ഒന്നും മിണ്ടാതെ കുറ്റവാളിയെപ്പോലെ തലയും താഴ്ത്തി നിന്നാൽ എങ്ങനാ..കാര്യം എന്താണെന്ന് പറഞ്ഞാൽ അല്ലെ മനസ്സിലാകൂ…ചേച്ചി പറഞ്ഞു കഴിഞ്ഞതും പോക്കറ്റിൽ കിടന്ന ഫോണിൽ ബെല്ലടിച്ചു തുടങ്ങി…