ഇനി നിനക്കറിയാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം…കേട്ട് കഴിഞ്ഞിട്ട് നി തിരുമാനിയ്ക്ക് എന്താ വേണ്ടതെന്ന്.. നിന്നോട് കാർത്തു ഇഷ്ടം തുറന്ന് പറഞ്ഞിട്ട് ഒരാഴ്ചയല്ലേ ആയിട്ടുള്ളു… എന്നാൽ കേട്ടോ..ചെറുപ്പം മുതൽ കാർത്തുവിന്റെ മനസ്സിൽ നിന്നെ പ്രതിഷ്ടിച്ചു പൂജിയ്ക്കുന്നുണ്ടായിരുന്നവൾ നി അറിയാതെ ഇവിടെ വരുമ്പോൾ ഒക്കെ നിന്നെയാവൾ മാറി നിന്ന്
ശ്രദ്ധിക്കുന്നുണ്ടായിരുന്നു….അവളുടെ കൂട്ടുകാരി നിന്റെ പെങ്ങൾ ദിയ പോലും അറിയാതെ ….പക്ഷെ നിങ്ങളുടെ കാര്യത്തിൽ സംശയം തോന്നിയിട്ടു അടുത്ത കുറേക്കാലമായി ദിയ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു…ഒരു ദിവസം ഇവിടെ വന്നപ്പോൾ അവൾ മാറി നിന്ന് നിന്നെ പ്രണയഭാവത്തോടെ നോക്കി നില്ക്കുന്നത് ദിയ കണ്ടു.അന്ന് അവൾ കാർത്തുവിനെ കയ്യോടെ പൊക്കി.അന്നവൾ ദിയയോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു…
അവൾക്കും കാർത്തുവിനെ നിന്റെ പെണ്ണായി കാണുവാൻ ഇഷ്ടമായിരുന്നു….അന്നേ ദിയ കാർത്തുവിനോട് പറഞ്ഞതാണ് നിന്നോടുള്ള ഇഷ്ടം നേരിട്ട് തുറന്ന് പറയാൻ…ഇപ്പോൾ പടിക്കയല്ലേ..സമയമാകുമ്പോൾ പറയമെന്നായിരുന്നു കാർത്തുവിന്റെ മറുപടി…
അന്ന് നിന്നെയും അഞ്ജുവിനെയും വനത്തിൽ വച്ച് ആ രീതിയിൽ കണ്ടപ്പോൾ ആണ് ഇനിയും പറയാതിരുന്നാൽ നിന്നെ നഷ്ടമാകുമെന്ന ഭയത്തിൽ കാർത്തു നിന്റെ മുന്നിൽ മനസ്സ് തുറക്കുന്നത്…നിന്നെയും അഞ്ജുവിനെയും കണ്ട ദിവസം അവൾ ഇറങ്ങിയിട്ടില്ല..ഇന്നത്തെക്കാളും മോശമായിരുന്നു അവളുടെ അവസ്ഥ…ഇതൊന്നും കാർത്തു എന്നോട് പറഞ്ഞതല്ല ഒരു നിമിത്തം പോലെ ഇന്ന് നി അവളുടെ വീട്ടിൽ പോയപ്പോൾ വെറുതേയിരുന്നു ബോറടിച്ചപ്പോൾ ഞാനും ദിയയും ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ നിങ്ങളുടെ കാര്യവും കയറി വന്നു പിന്നെ ഉറങ്ങുന്നത് വരെ കാർത്തു പറഞ്ഞതും ദിയക്കറിയാവുന്നതുമെല്ലാം അവൾ എനിയ്ക്ക് പറഞ്ഞു തന്നു..
പ്രായത്തിന്റെ അറിവില്ലായ്മ കൊണ്ട് തോന്നിയ പൈങ്കിളി പ്രണയം അല്ല കാർത്തുവിന് നിന്നൊടുള്ളത് നിന്റെ കുറവുകൾ മനസ്സിലാക്കിയുള്ള അഗാധമായ പ്രണയമാണ് നിന്നോടവൾക്കുള്ളത്….
ഒന്ന് ഞാൻ ഉറപ്പ് പറയാം എന്ത് കാരണങ്ങൾ പറഞ്ഞ് നിയവളെ ഒഴിവാക്കാൻ നോക്കിയാലും നീയല്ലാതെ അവളുടെ ജീവിതത്തിൽ വേറൊരു പുരുഷൻ ഉണ്ടാകില്ല…ഇനി നിനക്ക് തീരുമാനിക്കാം അച്ഛനമ്മമാർക്ക് നിങ്ങളുടെ ബന്ധം ഇഷ്ടമാകുമോയെന്നുള്ള മുൻവിധിക്കാണോ അതോ ജീവനേക്കാൾ നിന്നെ മനസ്സിൽ പൂജിച്ച് കഴിയുന്ന കാർത്തുവിനാണോ നിന്റെ മനസ്സിൽ സ്ഥാനം കൊടുക്കേണ്ടതെന്നു….നിയെന്ത് തീരുമാനം എടുത്താലും ഞാനും ദിയയും നിന്റെ കൂടെയുണ്ടാകും…ചേച്ചി പറഞ്ഞവസാനിപ്പിച്ചു…
ചേച്ചി കർത്തുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് ഞാൻ കല്പിച്ചുണ്ടാക്കിയ പൊട്ടത്തരങ്ങളെക്കുറിച്ച് ഓർത്തിട്ട് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി…മറ്റെല്ലാം മറന്ന് മനസ്സ് മുഴുവൻ കാർത്തു നിറഞ്ഞു നിന്നു…എനിക്കിപ്പോൾ തന്നെ കാർത്തുവിനെ കാണണമെന്ന് തോന്നി…
ചേച്ചി…എനിയ്ക്കിപ്പോൾ കാർത്തുവിനെ കാണണം…എന്തിന്റെ പേരിലായാലും അവളെ ഞാൻ വിട്ട് കളയില്ല…
ലച്ചു:-ടാ… ചെക്കാ… നി തിടുക്കപ്പെട്ടൊരു തിരുമാനത്തിൽ എത്തേണ്ട ശരിക്കും ആലോചിച്ചു തീരുമാനിച്ചാൽ മതി.തീരുമാനം എന്തായാലും പിന്നീട് അതിൽ നിന്ന് വ്യതിചലിക്കാനോ….കുറ്റബോധം മണ്ണക്കട്ട എന്നൊക്കെ പറഞ്ഞു ഇത് പോലുള്ള കോലാഹലങ്ങൾ ഉണ്ടാക്കാനും പാടില്ല….പെണ്ണുങ്ങളുടെ മനസ്സ് നിങ്ങൾ ആണുങ്ങൾക്ക് അറിയാഞ്ഞിട്ട മോനെ…ഞങ്ങളുടെ മനസ്സിൽ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് നഷ്ടപ്പെടുത്തേണ്ടി വന്നാൽ ജീവൻ പറിച്ചെറിയുന്ന വേദനയാണ്…