നീതുവിൻറെ കഥ ശ്രേയയുടെയും [നീതു]

Posted by

കാണും കൂടുതൽ സ്നേഹം കാണിക്കാൻ പോയാൽ, എന്നെ പഠിപ്പിക്കുന്നതും വിവാഹം കഴിപ്പിക്കുന്നതുമായ ഉത്തരവാദിത്വം തലയിൽ ആവുമെന്ന്. ഞങ്ങൾ താമസിച്ചിരുന്ന വീട് പപ്പയുടെ പപ്പ എന്റെയും ചേട്ടന്റെയും പേരിൽ ആയിരുന്നു എഴുതി വെച്ചിരുന്നത്. 18 വയസ്സ് തികയാതെ എന്നെ കൊണ്ട് അത് വിൽക്കാൻ പറ്റില്ല എന്ന് വന്നപ്പോൾ, പപ്പയുടെ സുഹൃത്ത് ആയ അവിടുത്തെ ബാങ്കിൻറെ മാനേജർ വന്നു പറഞ്ഞു അയാൾ അത് വാങ്ങാം എന്ന്. അത് നക്കാപ്പിച്ച കാശിനു സ്വന്തം ആക്കാൻ ഇരുന്ന പപ്പയുടെ ചേട്ടൻ ശശി ആയി. ബാങ്ക് മാനേജർ വന്ന് ഓഫർ ചെയ്തിരുന്ന പണം പപ്പയുടെ ചേട്ടൻ പറഞ്ഞ വിലയേക്കാൾ കൂടുതൽ ആയിരുന്നു എന്നാൽ അത് മാർക്കറ്റ് വിലയേക്കാൾ കുറവായിരുന്നു. അയാൾ കുറച്ചു പണം തന്നിരുന്നു. എനിക്ക് പതിനെട്ട് വയസ്സ് ആകുമ്പോൾ ഡോക്യൂമെൻറ്സ് സൈൻ ചെയ്തു കൊടുത്താൽ മതി എന്നാണു എന്നോട് അയാൾ പറഞ്ഞിരുന്നു. ആ പണം കൊണ്ട് പപ്പയുടെ ചികിത്സ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആരംഭിച്ചു.

 

പപ്പയുടെ ചികിൽത്സക്ക് വേണ്ടി ഞങ്ങൾ ആ മനുഷ്യന്റെ കൊച്ചിയിലെ വീട്ടിൽ ആയി താമസം. അയാളുടെ ഭാര്യയും മക്കളും അവരുടെ ജോലി സ്ഥലം ആയിരുന്ന ഒറ്റപ്പാലത്തെ ക്വാർട്ടേഴ്സിൽ ആയിരുന്നു. അയാൾ കൊച്ചിയിൽ വന്നാൽ അയാളുടെ അമ്മയുടെ കൂടെ തറവാട്ടിലും ആയിരുന്നു.
അങ്ങനെ ഇരിക്കെ എനിക്ക് പതിനെട്ട് വയസ്സ് തികഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു അയാൾ വന്നു എന്നെ കൊണ്ട് ആ ഡോക്യൂമെൻറ് സൈൻ ചെയ്യിച്ചു അതിനു ശേഷം അയാൾ എന്നെ നശിപ്പിച്ചു. ഞാൻ ആ സംഭവത്തിന് ശേഷം ആകെ തകർന്നു പോയി. അയാൾ വീണ്ടും ഒരു തവണ കൂടി വന്നു. ഞാൻ അയാളോട് പറഞ്ഞു ഇനി എന്നെ തൊട്ടാൽ അയാളുടെ പേരെഴുതി വെച്ച ഞാൻ ആത്മഹത്യ ചെയ്യും എന്ന്. പപ്പയെ ഓർത്തു മാത്രം ആണ് ഞാൻ അന്ന് ആത്മഹത്യ ചെയ്യാതിരുന്നത്. അയാൾ ഞങ്ങളെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഞങ്ങൾ വേറെ ഒരു ചെറിയ വീട്ടിലേക്കു താമസം മാറി. പിന്നെ ഉള്ള ജീവിതം പപ്പക്ക് വേണ്ടി മാത്രം ഉള്ളതായി. എനിക്ക് ആ സമയം ആകെ ഉള്ള സൗഹൃദം ശ്രേയ ആയിരുന്നു.

ശ്രേയക്കും ആ സമയം എനിക്കുണ്ടായ അനുഭവം അമ്മാവൻറെ മകനിൽ നിന്നും ഉണ്ടായി.അത് കണ്ടു വന്ന അവളുടെ അമ്മായി അവളെ കുറ്റപ്പെടുത്തി സംസാരിച്ചു. ശ്രേയയുടെ അമ്മയോട് ഉള്ള ദേഷ്യം കൂടി ആ സ്‌ത്രീ അവളോട് തീർത്തു. അവൾ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.അവൾ എന്നെ വിളിച്ചു കാര്യം പറഞ്ഞു. അവൾ എന്റെ കൂടെ കൊച്ചിയിൽ താമസം ആയി. അവൾ പപ്പയുടെ മോൾ ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല. അവൾ വന്നത് എനിക്കൊരു സഹായവും ആയി.

 

11ആം ക്ലാസ്സ് വിദ്യാഭാസം ഉള്ള ഏതെങ്കിലും പെൺകുട്ടിക്ക് കൊച്ചി പോലുള്ള ഒരു സിറ്റിയിൽ ഒരു ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. എനിക്ക് കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടെലിൽ റിസെപ്ഷനിസ്റ് ആയും ശ്രേയക്ക് അവിടുത്തെ റെസ്റ്റാറ്റാന്റിൽ സ്റ്റീവാർഡ് ആയും ജോലി കിട്ടി. ആകെ ഉള്ള കൈമുതൽ

Leave a Reply

Your email address will not be published. Required fields are marked *