കിളി The Man in Heaven 3 [Demon king]

Posted by

അതേ…

അച്ചുവിന്റെ അച്ഛൻ….

അപ്പൊ അവളിവിടെ ഉണ്ട്…

എന്റെ അച്ചു….💓💓💓

ഞാനങ്ങോട്ട് നടന്നു…

ദേ നിൽക്കുന്നു എന്റെ അച്ചു…😍

അതും വഴിപാട് കൗഡറിന്റെ അടുത്ത്…

പിള്ളേച്ചനെ കാണാനില്ല…

അപ്പൊ വഴിപാട് കഴിച്ചത് അവളാ….

നല്ല പച്ച കളർ ചുരിതാറൊക്കെ ഇട്ട് സുന്ദരി ആയാണ് വന്നേക്കുന്നത്…

എന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു വന്നേക്കുവാ കള്ളി…

കൂടെ അവളുടെ അമ്മയുമുണ്ട്….

നല്ല വെള്ള ചുരിതർ ഒക്കെ ഇട്ടിട്ട്…

പക്ഷെ എന്റെ കണ്ണിൽ മുഴുവൻ അച്ചു ആയിരുന്നു…

ഞാൻ അനുരാഗത്തിലേക്ക് വഴിമാറിപ്പോയി…

കണ്ണ് വീണ്ടും ഫാന്റസി ആയി..

പല പല നിറത്തിൽ..

ഹൃദയ മിടിപ്പ് വർധിച്ചു…

എന്റെ ഉള്ളിൽ പ്രേമം തുറന്ന് പറയാനുള്ള ദൈര്യം പൊട്ടി മുളച്ചു…☹️

പൂജക്കായ്‌ കൊണ്ടുവന്ന് വച്ച ചെമ്പരത്തി ഉണ്ടാർന്നു അവടെ…🌺

അതിലൊന്ന് കയ്യിലെടുത്ത് ഞാൻ അവളുടെ അടുത്തേക്ക് നടന്നു…

ചെവിൽ ലൗ ബിജിഎം മുഴങ്ങി….

താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….💐💐💐

പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…🌸🌺🌷🌹

what a feel….🥰

ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

ഞാനും അവളും മാത്രം…🥰

ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

ആൽ മരത്തിൽ നിന്നോ…😟

ആഹ്… അടിച്ച് കിളി പാറി നിൽക്കുന്ന എനിക്ക് എന്ത് ആല്…😊

പല പല ഗായകരും എന്റെ കാതിൽ പുതു പുതു ഗാനങ്ങൾ ആലപിച്ചു…

ഞാൻ വരുന്നത് അവർ കണ്ടു…

അച്ചുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…

അമ്മയുടെ മുഖത്ത് ആശങ്കയും….

എന്തിനാവോ…

ഞാൻ അവർക്കരികിൽ എത്തി….

Leave a Reply

Your email address will not be published. Required fields are marked *