കിളി The Man in Heaven 3 [Demon king]

Posted by

ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി…

പക്ഷെ പറ്റേണ്ടേ….

ബോഡി തെണ്ടി അനങ്ങുന്നില്ല…..

ഇതൊരുമാതിരി vr ബോക്സിൽ വീഡിയോ കാണുന്ന അവസ്ഥയായി….

ബോണി: എടാ തമാശ വിട്…. ഞാൻ സീരിയസ് ആണ്…..😟

ഇർഫാൻ: എടാ കോപ്പേ…. അനക്കിപ്പോ പൈസയാണോ പ്രധാനം….
ഇവനെ എങ്ങനെ ഇത്രേം നേരം നോക്കും…😥

ഇപ്പൊ വീട്ടിൽ പോണ്ടേ….

ഇവനെ അന്വേഷിക്കുന്നുണ്ടാവും…. ‘””

ബോണി: എടാ അത് സീനില്ല….

ഒരാൾ കൂടെ സപ്പോർട്ട് ചെയ്ത് നിന്നാൽ മതി…

ഇന്നത്തെ ഒരു ദിവസമല്ലേ…..’”””

രാഹുൽ: ഡാ ബോണി….
ഇത് കളിയല്ല….
പുറത്തറിഞ്ഞാൽ എല്ലാരും തൂങ്ങും….😞

ബോണി: അതെന്നെ പറഞ്ഞുവരുന്നത്…..😖

എന്തായാലും ഇവനെ മാറ്റാൻ പറ്റില്ല….

ഒരാൾ എപ്പോഴും കൂടെ വേണം….””

ഇർഫാൻ: ആര് നിക്കും….😕

ശ്യം: ബോണി നിൽക്കട്ടെ…. അവനല്ലേ ഇതിന് കാരണം….😜

ബോണി: ഡാ അത് വേണ്ട….😫

ഒന്നാമത് ഇവന്റെ വീട്ടകാർക്ക് എന്നെ പിടിക്കില്ല….

പിന്നെ ഇന്ന് ഇവന്റെ പിറന്നാളല്ലെ…

അമ്പലത്തിലൊക്കെ പോകേണ്ടി വരും….

അതുകൊണ്ട് ഒരു നല്ലവനായ ഉണ്ണി ഇവന്റെ കൂടെ വേണം…..’”””

 

അവൻ അത് പറഞ്ഞതും എല്ലാരുടെ ശ്രദ്ധയും രാഹുലിന്റെ നേരെ തിരിഞ്ഞു….😏

ഹ ഹ ഹ ….

പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *