അഞ്‌ജലി :ആരുടെ എന്ത് പ്രവൃത്തി !!? നിനക്ക് എന്താ പെണ്ണെ ഭ്രാന്ത് പിടിച്ചോ.
മൃദുല :ഞാൻ നോർമൽ ആണ് അല്ല സത്യം പറ അന്നത്തെ പോലെ അച്ഛനോട് പറയാതെ ഇന്നും വല്ല ഇന്റർവ്യൂന് പോയത് ആണോ ഇന്നും അല്ല ഞാൻ വരുമ്പോൾ അമ്മ കുളിച്ചു വരുന്ന സമയം ആണ്. ഇപ്പോൾ പാചകം വരെ എത്തി അത് കൊണ്ട് ചോദിച്ചത് ആണ്.
അഞ്‌ജലി :ഉം നല്ല ജോലി അന്വേഷിക്കുന്നത് നമുക്ക് വേണ്ടി തന്നെ അല്ലെ അല്ലാതെ മറ്റൊന്നിനും അല്ലല്ലോ. നിന്റെ അച്ഛനോട് പറഞ്ഞിട്ട് തലയിൽ കേറില്ലല്ലോ.
മൃദുല :അന്ന് എനിക്ക് പകരം അച്ഛൻ ആണ് വന്നിരുന്നത് എങ്കിൽ അമ്മയുടെ എല്ലാ സ്പെഷ്യൽ ഇന്റർവ്യുവും അന്ന് കൊണ്ട് പൊളിഞ്ഞേനെ.
തന്നെ അമറിന്റെ കൂടെ കണ്ട കാര്യം ആണ് അവൾ പറഞ്ഞത് എന്ന് അഞ്‌ജലിയ്ക്ക് മനസ്സിൽ ആയി. അഞ്‌ജലി ഒരു നിമിഷം കണ്ണുകൾ അടച്ചു അങ്ങനെ തന്നെ നിന്നു. മൃദുല പ്ലേറ്റിൽ ആഹാരം എടുത്തു ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് പോയി. അവൾ ആഹാരം കഴിക്കുമ്പോൾ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.
അപ്പോഴേക്കും സംഗീത ക്ലബ്ലിൽ എത്തി അവളെ കാത്തു വിശ്വനാഥൻ നിൽപ്പുണ്ടായിരുന്നു. സ്വാഭാവികം ആയി ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല കൂടെ അപ്പോൾ. ക്ലബിൽ ധാരാളം സുഹൃത്തുക്കൾ ഉള്ള അച്ഛൻ എന്തിനു മാറി ഇരിക്കണം എന്ന് അവൾ ചിന്തിച്ചു. പക്ഷേ കൂടുതൽ ആലോചിക്കാതെ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു. അവളെ കണ്ടപ്പോൾ ഇരിക്കാൻ കൈ കാണിച്ചു.
സംഗീത :എന്താ അച്ഛാ എന്ത് പറ്റി, എന്തിനാ ഇങ്ങോട്ട് വിളിച്ചത്?
വിശ്വനാഥൻ :ഒരു ഇമ്പോര്ടന്റ്റ് കാര്യം നിന്നോട് പറയാൻ ഉണ്ട് അതിനാണ് വിളിപ്പിച്ചത്.
സംഗീത :എന്താണ് അച്ഛാ?
വിശ്വനാഥൻ :കുറച്ചു മുൻപ് ഭായ് വിളിച്ചിരുന്നു. അദ്ദേഹം ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു.
സംഗീത :അങ്കിൾ വരുന്നുണ്ടോ അത് നന്നായി, അങ്കിൾ വന്നാൽ ആൾക്കാരെ വാചകം അടിച്ചു കൈ അടി മേടിക്കാൻ മിടുക്കൻ ആണ്.
വിശ്വനാഥൻ :അത് അറിയാം മോളെ പക്ഷേ അങ്കിൾ വരുന്നത് മറ്റൊരു കാര്യത്തിനും കൂടിയാണ്. മോളോട് അത് എങ്ങനെ പറയണം എന്ന് ആണ് !!
സംഗീത :എന്താ അച്ഛാ എന്തെങ്കിലും പ്രശ്നം?