അങ്ങനെ ഒരു ആഗസ്റ്റ് തൊട്ട് സ്റ്റെഫി മിസ്സ് ആയി ഞങ്ങളുടെ മേൽനോട്ടം.
മിസ്സിന് ഒരു 45 വയസ് പ്രായം ഉണ്ട്. നല്ലോണം കറുത്തിട്ട് ആണ്. ഇച്ചിരെ വണ്ണവും ഉണ്ട്. ഏറെക്കുറെ സിനിമ / സീരിയൽ നടി മഞ്ജു പത്രോസ്നെ പോലെ ഇരിക്കും. അത്ര കോമഡി അല്ല ന്ന് മാത്രം. അത് പോലെ വട്ട മുഖം, നല്ലവണ്ണം തലമുടി ഉണ്ട്. ഈവെനിംഗ് ടൈം ഒക്കെ ആണ്, ക്ലാസ്സ് കഴിഞ്ഞു അല്ല ഗ്രൗണ്ടിലേക്ക് വരുന്നത് എങ്കിൽ ട്രാക്ക് പാന്റ്സും കുർത്തയും ഒക്കെ ആണ് ഇടുക. പക്ഷേ ശരീരം അനങ്ങുന്ന പരിപാടിയെ ഇല്ല.
അവര് ചാർജ്ജ് ഏറ്റ തുടങ്ങിയപ്പോൾ തൊട്ട് പിള്ളേർക്ക് പണികിട്ടി തുടങ്ങി. ഹോസ്റ്റലിൽ നിന്ന് രാവിലെ കൃത്യം ആറരയ്ക്ക് എത്താത്തവർക്ക് ഒക്കെ 10 റൗണ്ട് എക്സ്ട്രാ ഓടിക്കൽ, പ്രാക്ടീസ് one ഡേ മിസ്സ് ആക്കിയാൽ ജെസിബി ടയർ വെച്ചു ക്രോസ്സ് ഫിറ്റ് വർക്ക് ഔട്ട് അങ്ങനെ പോകും.
ആദ്യ ഒരു ആഴ്ച കൊണ്ട് ഏറെക്കുറെ 120 സ്പോർട്സ് പിള്ളേര് ഉള്ളവരിൽ 80 പേർക്കും 10 റൗണ്ട് ഓട്ടം, 200 മീറ്റർ ഹർഡിൽസ്സ് സെറ്റ് ചെയ്യൽ, ജമ്പ് പിറ്റ് റെഡി ആക്കൽ, ക്രോസ്സ് ഫിറ്റ്, റോപ് ക്ലൈമ്പ് ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം പണികിട്ടി.
ഞാൻ ഒരുവിധം ഇതിലൊന്നും പെടാതെ രക്ഷപ്പെട്ടു നിന്നു.
അന്ന്, ഒരു വെള്ളിയാഴ്ച ഗ്രൗണ്ടിലെ പരിപാടികളൊക്കെ കഴിഞ്ഞ് ഹോസ്റ്റലിൽ ഫുഡ് കഴിക്കാൻ നേരം എത്തി കൂട്ടുകാരികളോട് ഈ സ്റ്റെഫി മിസ്സിന്റെ വെറുപ്പിക്കൽ സംസാരിക്കുകയായിരുന്നു ഞാൻ.
B. Com ലെ ആൻസി – ഓള് സ്പോർട്സ് ഒന്നുമല്ല – പറഞ്ഞു : “എന്റെ പൊന്നു ചേച്ചി, ആ സ്റ്റെഫി മിസ്സിനെ സഹിക്കാൻ കേട്യോന് പോലും പറ്റൂല. അവര് ഏറെക്കുറെ ഡിവോഴ്സ് ആയ പോലെ ആണ്. കോളേജിന്റെ മെയിൻ ഗേറ്റ്ന്റെ അപ്പുറത്ത് അവരും ഒരു പത്തമ്പത് വയസുള്ള ഒരു ചേച്ചിയും കൂടി ഷെയർ ഇട്ടു ഒരു വീട് എടുത്തു, അവിടെ ഒരുമിച്ചു ആണ് താമസം. പണിഷ്മെന്റ് കിട്ടിയ പിള്ളേര് പറഞ്ഞു കേട്ടു ഒന്നുകിൽ പറ്റിയെ ഗ്രൗണ്ടിൽ ഇട്ടു പോലെ പണി എടുപ്പിക്കും, അല്ലെങ്കിൽ എന്തേലും ചീത്ത വിളിച്ചു കരയിക്കും. അതാണ് പരിപാടിന്ന്. പണി തരാൻ ഉള്ള ലക്ഷണം ഇണ്ടെങ്കിൽ ചേച്ചി ആദ്യമേ വല്ല സോറിയോ എങ്ങാനും പറഞ്ഞു തടി ഊരിക്കൊ ട്ടാ ”
അതോടെ ഞാൻ തീരുമാനിച്ചു – മിക്കവാറും ഇന്നൊ നാളെയോ പണി കിട്ടും. പക്ഷേ അതിന് മുന്നെ പെണ്ണുംപിള്ളയെ പൊക്കി തലയിൽ വെക്കണം. ഫൈനൽ ഇയർ ആണ്. വല്ല മാർക്കും കൂടുതൽ കിട്ടിയാൽ നന്നായല്ലോ !!
ജോസ് സാർ ക്ളീൻ ഫെല്ലോ ആയത് കാരണം അർഹിക്കുന്ന മാർക്ക് മാത്രം കിട്ടുകയുള്ളു. ഇപ്പൊ ഇവര് പണി കൊടുത്ത പിള്ളേർക്ക് എന്തായാലും മാർക്ക് അധികം കൊടുക്കാൻ ചാൻസ് ഇല്ല. അപ്പോ കിട്ടുന്ന ചാൻസ് ഭംഗി ആയി ഉപയോഗിക്കണം.