ചുരുക്കി പറഞ്ഞാൽ അവനോട് ഉള്ള വീഡിയോ കോൾ എന്റെ ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയിരുന്നു. പഠിക്കുന്ന മണ്ടൻ ആയത് കൊണ്ടു ശനിയാഴ്ച 5:30-8, ഞായറാഴ്ച കുറച്ചു നേരം. അങ്ങനെ ഒക്കെയേ ഈ ഹോസ്റ്റൽ മേറ്റ്സ്സ് നെ ഷോ കാട്ടി വിളിക്കാൻ എനിക്ക് അവസരം ഉണ്ടായിരുന്നുള്ളു.
ഞാൻ ഇത്രയും ആലോചിച്ചുകൊണ്ട് നിൽക്കലെ ബാക്കി പിള്ളേര് എല്ലാരും പെണ്ണുംപിള്ളയെ പേടിച്ചു, ശപിച്ചു കൊണ്ടു തിരിയെ ഗ്രൗണ്ടിലേക്ക് പോയി.
കാരണം ഇല്ലെങ്കിൽ ലാസ്റ്റ് നിമിഷത്തിൽ ചെലപ്പോ അവര് ഗ്രേസ് മാർക്കിൽ പിടിക്കും. കോമേഴ്സ് പിള്ളേരുടെ ആണെങ്കിൽ ചെലപ്പോ ഇന്റെർണൽ ഒരു പേപ്പറിന് 2-3 കട്ട്.
ഞാൻ രണ്ടും കല്പ്പിച്ചു, തലേ ദിവസം വിചാരിച്ച പോലെ ഇവരെ എങ്ങനേലും കയ്യിൽ എടുക്കണം. അത് തന്നെ.
ഞാൻ അവരുടെ അടുത്തേക്ക് ചെന്നിട്ടു “മിസ്സ്…….. “എന്ന് വിളിച്ചു.
അവര് ചെറിയ കലിപ്പിൽ “എന്താണ്? ഇയാളോട് ഇനി പ്രത്യേകം പറയണോ? ” എന്ന് ചോദിച്ചു.
ഞാൻ “അല്ല മിസ്സ്…. ഇന്ന് മിസ്സ് വിചാരിച്ചാൽ എനിക്ക് ലേശം നേരത്തെ റൂമിൽ പോകാം. Tired. പ്ലീസ് മിസ്സ് ” എന്ന് തേനും പാലും ഒലിപ്പിച്ചു കൊണ്ട് പറഞ്ഞു.
മിസ്സ് ഒന്ന് കൂൾ ആയത് പോലെ എളിയിൽ കൈ കുത്തി നിന്ന് എന്നോട് പറഞ്ഞു “ആഹാ… ഞാൻ വിചാരിച്ചാലേ നിനക്കൊക്കെ പോകാൻ പറ്റു എന്ന് അറിയാം. അല്ലേ?? ”
ഞാൻ പറഞ്ഞു -“യെസ് മിസ്സ്.. പ്ലീസ്… ”
മിസ്സ് പറഞ്ഞു “എന്നാൽ ഞാൻ വിചാരിക്കണമെങ്കിൽ നീയും ഒന്ന് വിചാരിക്കണം ”
ഞാൻ ചോദിച്ചു – എന്താ മിസ്സ്?
മിസ്സ് പറഞ്ഞു “പെട്ടന്ന് ഒന്ന് ക്ളീനിംഗ് ഉണ്ട്. അത് കഴിഞ്ഞു പൊക്കോ ”
ഞാൻ വിചാരിച്ചു – എന്ത് തേങ്ങാക്കൊല എങ്കിലും ആയിക്കോട്ടെ. പട്ടിനെ പോലെ 7 മണി വരെ കെടന്നു ഓടാൻ വയ്യ. പെട്ടന്ന് എന്തോ ആണല്ലോ….