” ഇതിനെന്താടി കുഴപ്പം..? ടൗണിലേക്ക് എന്തെങ്കിലും ആവിശ്യത്തിന് വരുമ്പോൾ ഞാനും ഹസ്ബൻഡും ഇവിടെനിന്നാണ് ഫുഡ് കഴിക്കാറ്… കാണാൻ ചെറിയ ഹോട്ടൽ ആണെങ്കിലും ഇവിടുത്തെ ഫുഡ് ഒരു രക്ഷയും ഇല്ല… ”
ബീന പറഞ്ഞു.
” അതുകൊണ്ടല്ല ചേച്ചി.. ഇവിടെയൊന്നും ഒരു വൃത്തിയും മെനയും ഇല്ല. കണ്ടില്ലേ അവിടുള്ള സെർവെൻറ്സ്നെ.. അവരെ കണ്ടാൽ മനസ്സിലാവും ഒരാഴ്ചയായി കുളിക്കലില്ലെന്ന്.. ”
സുചിത്രയുടെ സംസാരം ബീനക്ക് അത്ര രസിച്ചില്ല.
” എടി ഇവിടെ കിട്ടുന്ന അതെ ഫുഡ് തന്നെയാ വലിയ വലിയ ഹോട്ടലിലും കിട്ടുന്നത്. കാശ് കുറച്ചു കൂടുമെന്ന് മാത്രം.. ”
” എന്നാലും വേണ്ട ചേച്ചി. പൈസ കുറവാണെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ… കഴിക്കുമ്പോ മനസ്സിനും ഒരു സംതൃപ്തി കിട്ടേണ്ടെ… ”
” മം എന്നാ ശെരി നമ്മുക്ക് വേറെ സ്ഥലം നോകാം… ”
ബീന മനസ്സില്ലാ മനസ്സോടെ പറഞ്ഞു. ശേഷം കാർ മുൻപോട്ടെക്ക് എടുത്തു.
കാർ ഒരു വലിയ ഹോട്ടലിനു മുന്നിൽ നിർത്തി.
വളരെ വൃത്തിയും മെനയുമുള്ള ഹോട്ടൽ. അവിടെ കൂടുതലും വിദേശികളാണ്.
മേനേജർ ബീനയെയും സുചിത്രയെയും അകത്തേയ്ക്ക് ക്ഷണിച്ചു.
ഇരുവരും അവിടെയുള്ള ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു.
സെർവെൻറ് അവരുടെ അടുത്തേക്ക് ചെന്നു.
” കഴിക്കാൻ എന്താണ് വേണ്ടത് മേടം…? ”
അയാൾ സുചിത്രയോട് ചോദിച്ചു.
” മഷ്റൂം സൂപ് ഉണ്ടോ..? ”
” ഇല്ല മേടം.. ”
അയാൾ പറഞ്ഞു.
” വെജിറ്റബിൾ സൂപ്പോ…? ”
” ആഹ് അത് ഉണ്ട്.. ”
” ഓക്കേ.. എന്നാൽ ഒരു വെജിറ്റബിൾ സൂപ്. പിന്നെ ഒരു ചിക്കൻ ഫ്രിഡ്റൈസും. ”
സുചിത്ര പറഞ്ഞു.
സെർവന്റ ഓർഡർ തന്റെ കൈയിലുള്ള നോട്ട് ബുക്കിൽ കുറച്ചു.
” ചേച്ചിക്ക് എന്താ വേണ്ടത്…? ”
സുചിത്ര ബീനയോട് ചോദിച്ചു.
” ചോറുണ്ടോ…? ”
ബീന ചോദിച്ചു.