” ശ്…. ഈ അമ്മ ഒന്നിനും വിടത്തില്ല… ”
അവൻ സങ്കടത്തോടെ പിറുപിറുത്തുകൊണ്ട് പറഞ്ഞു.
” എനി ഞാൻ പറഞ്ഞത് അനുസരിക്കാതെ ക്ലാസ്സ് കട്ട് ചെയ്ത് നീ ക്രിക്കറ്റ് കളിക്കാൻ പോയിന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ…? പിന്നെ നീ കളിക്കാനാണെന്നും പറഞ്ഞ് ഈ വീടിന്റെ പടിക്ക് പുറത്ത് കടകത്തിൽ… ”
സുചിത്ര ഭീഷണി മുഴക്കി.
അത് കേട്ട് അവനു നല്ലോണം സങ്കടം വന്നു. പിന്നെ ഒന്നും മിണ്ടാതെ, അത്താഴവും കഴിക്കാതെ റൂമിൽ ചെന്ന് കാതടച്ചു.
ഈ സമയം വാട്സാപ്പിൽ മെസ്സേജ് വരുന്നത് അവൻ കണ്ടു.
കിച്ചു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. അഭിയാണ് മെസ്സേജ് അയച്ചിരിക്കുന്നത്.
“ടാ പൈസ റെഡി ആയോ..? ”
കിച്ചു പൈസ കിട്ടിയില്ലാന്നു മെസ്സേജ് അയച്ചു.
അത് അഭി സീൻ ചെയ്തു.
അവൻ ആംഗ്രി ഇമോജി അയച്ചു.
കിച്ചു വേഗം മൊബൈൽ ഡാറ്റാ ക്ലോസ് ചെയ്ത് ബെഡിലേക്ക് വീണു.
അമ്മ പൈസ തരാത്തതിലും, ടൂർണമെന്റിൽ കളിക്കാൻ പോകാൻ വിടാത്തതിലും അവന് നല്ല വിഷമമുണ്ട്.
തന്റെ പ്രായത്തിലുള്ള പിള്ളേരൊക്കെ അവരവരുടെ ഇഷ്ടത്തിന് ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ താൻ മാത്രം ഇങ്ങനെ സ്വാതന്ത്ര്യം ഇല്ലാതെ വീട്ടിൽ സ്വന്തം അമ്മയുടെ കാൽ ചുവട്ടിൽ അടിമയെ പോലെ കഴിയുന്നു.
ഓരോന്ന് ആലോചിച് അവൻ കരഞ്ഞു പോയി.
ട്രി… ട്രി…
കിച്ചുവിന്റെ ഫോൺ റിങ് ചെയ്തു.
അവൻ വേഗം കിടക്കയിൽ നിന്നും എഴുന്നേറ്റു. തന്റെ കണ്ണുകളൊക്കെ തുടച്ചു.
ഫോണിൽ നോക്കി.
അഭിയാണ് വിളിക്കുന്നത്.
അഭിയോട് എന്ത് പറയണമെന്ന് അവന് അറിയില്ല.
എന്തായാലും ഫോൺ എടുക്കാതിരുന്നിട്ട് കാര്യമില്ലല്ലോ..?
കിച്ചു ഫോൺ അറ്റന്റ് ചെയ്തു.
” എടാ മൈരാ… അവസാന നിമിഷം ഒരുമാതിരി മറ്റെടുക്കത്തെ ഡയലോഗ് പറയരുത്…”
അഭി ദേഷ്യത്തോടെ പറഞ്ഞു.
” എടാ അഭി.. നീ എന്റെ അവസ്ഥ മനസ്സിലാക്ക്. ഞാൻ ഒരുപാട് തവണ പറഞ്ഞു നോക്കി. അമ്മ കാശ് തരണില്ല. ക്ലാസ്സ് കട്ട് ചെയ്യാനും വിടുന്നില്ല… പിന്നെ ഞാൻ എന്ത് ചെയ്യാനാ… ”
” നീ ഒന്നും പറയണ്ട പൂറാ… നിന്നെയൊക്കെ വിശ്വസിച്ചാ.. ടൂർണമെന്റിൽ നമ്മുടെ ടീമിന്റെ പേര് രെജിസ്റ്റർ ചെയ്തത്. എനി കാശ് കൊടുക്കാതിരുന്നാലുണ്ടല്ലോ… ”
” എന്റെ കൈയിൽ ഉണ്ടെങ്കിൽ ഞാൻ കാശ് എടുക്കില്ലേ… ഇത് ഇപ്പൊ എന്റെ കയ്യിലാണേൽ കാശുമില്ല, അമ്മ ചോദിച്ചിട്ട് തരണും ഇല്ല… ”