ദിവ്യയുടെ ചുണ്ടിൽ ഞാനൊരു ഉമ്മ കൊടുത്തു…അവളെന്റെ കണ്ണിലും ചുണ്ടിലും ഉമ്മ വെച്ചു.
ദിവ്യയോട് യാത്ര പറഞ്ഞു ഞാനിറങ്ങി.
വീട്ടിലേക്കുള്ള യാത്രയിൽ ഞാനവളെ പറ്റി ആലോചിക്കുവായിരുന്നു. എത്ര പെട്ടന്നാണ് കാര്യങ്ങളൊക്കെ മാറിമാറിഞ്ഞത്. കുറച്ചു മണിക്കൂർ കൊണ്ടു അവളെന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി. അവൾക്കു വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും ആരോട് പോരടിക്കാനും ഞാൻ തയ്യാറാണിപ്പോ, കാരണം അത്രക്കും മാറി ഞാൻ .
പിന്നെ സൗമ്യ ടീച്ചർ, അവരെയും ഒറ്റയടിക്ക് കളയാൻ പറ്റില്ല… ജീവിതത്തിൽ ആകയുള്ള ഒരു പ്രതിബന്ധം വിനോദ് ആണ് അവനെയും എങ്ങനെയെങ്കിലും ഒഴിവാക്കിക്കഴിഞ്ഞാൽ എല്ലാം ഓക്കേ.
വീട്ടിലെത്തിയതും ക്ഷീണം കാരണം ഞാനുറങ്ങി പോയി.
എഴുന്നേറ്റപ്പോൾ രണ്ടര…..
കുളിയും കഴിഞ്ഞു ഫുഡും അടിച്ചു പതിയെ ദിവ്യയുടെ കോളേജിലേക്കിറങ്ങി.
ചേട്ടന്റെ ബുള്ളറ്റിലാണ്…. ആദ്യമായിട്ട് പുറത്തു വച്ചു കാണാൻ പോകുകയല്ലേ ഇരിക്കട്ടെ ബുള്ളറ്റ് എന്നു വിചാരിച്ചു.
കോഫി ഡേയുടെ മുന്നിൽ ബുള്ളറ്റ് വച്ചിട്ട് ഞാനതിൽ ചാരി നിന്നു.
നാലു മണി കഴിഞ്ഞു.
ദൂരെ നിന്നും ദിവ്യയും കൂട്ടുകാരിയും നടന്നു വരുന്നത് ഞാൻ കണ്ടു.
ഇളം നീല നിറത്തിലുള്ള അവരുടെ എൻജിനീറിങ് കോളേജിന്റെ യൂണിഫോം ചുരിദാർ ആയിരുന്നു അവരുടെ വേഷം. അതിലവൾ അതിസുന്ദരിയായിരുന്നു.
ശരീരത്തിൽ വച്ചു തയിച്ച പോലെ സ്കിൻ ഫിറ്റായിരുന്നു ആ ചുരിദാർ അവൾക്കു.
എന്നെ കണ്ടു ദൂരെ നിന്നവൾ കൈ പൊക്കി കാണിച്ചു. ഞാനും കൈയുയർത്തി കാണിച്ചിട്ട് അവരുടെ അടുത്തേക്ക് ചെന്നു. ദിവ്യ എന്നെ കണ്ടു മനോഹരമായി പുഞ്ചിരിച്ചു.
ഇതെന്റെ ബെസ്റ്റ് ഫ്രണ്ട് ആരതി….
ഹായ് ആരതി….
ഞാൻ ആരതിയുടെ നേരെ കൈ നീട്ടി.
ആരതിയെനിക്ക് ഷേക്ക് ഹാൻഡ് തന്നു.
ഇവളെന്നോട് പറഞ്ഞു കേട്ടോ എല്ലാം…
ആരതിയൊന്നു ആക്കി ചിരിച്ചോണ്ട് പറഞ്ഞു….
ഞാൻ ദിവ്യയെ നോക്കി.
അവളെന്നെ കണ്ണടച്ചു കാണിച്ചു.
എല്ലാം…
എല്ലാം….
ചെറുചിരിയോടെ ആരതി പറഞ്ഞു…
നിനക്കു ഞാൻ തരാം കേട്ടോ…
ഞാൻ ദിവ്യയുടെ ചെവിയിൽ പറഞ്ഞു.
അവൾ പതിയെ എന്റെ വയറിൽ കൈ ചുരുട്ടി ഇടിച്ചു.
അത് കണ്ടു ആരതി ചിരിച്ചു.
ഞങ്ങളുടെ അടുത്തോട്ടു ഒരു പൾസർ പാഞ്ഞു വന്നു നിന്നു. ഹെൽമെറ്റ് ഊറിക്കൊണ്ട് രാഹുലിന്റെ ഇറങ്ങി പുറകിൽ നിന്നും ജിതിനും.
അവരെ കണ്ടു ദിവ്യയുടെ മുഖം വാടി.
എന്നെക്കണ്ടു രാഹുലോന്നു അമ്പരന്നു. എന്നെയവർ അവിടെ പ്രതീക്ഷിച്ചില്ലായിരുന്നു.
നീയെന്താടാ ഇവിടെ…