എന്തു പ്ലാൻ…. നിങ്ങളുടെ കോഴ്സ് എന്തായാലും രണ്ടു വർഷം കൂടിയില്ലേ അത് തീരുന്നതിനുള്ളിൽ ഞാനിവളെ കെട്ടും, അതിനു ശേഷം ജോലിക്ക് പോണോ വേണ്ടയോ എന്നൊക്കെ ഇവടെ ഇഷ്ടം…
ഞാൻ വളരെ സിംപിൾ ആയിട്ടങ്ങു പറഞ്ഞു….
ഇങ്ങു വന്നേ..
ദിവ്യയെന്നെ വിളിച്ചു.
ഞാൻ കുനിഞ്ഞു…
ഞാൻ ജോലിക്കൊന്നും പോകുന്നില്ല, നിന്റെ പിള്ളേരെയും നോക്കി വീട്ടിലിരുന്നോളാം…
അവളെന്റെ കാതിൽ പറഞ്ഞു…
ഓഹോ….. എത്രണ്ണം വേണം എന്റെ കാന്താരിക്ക്….
ഞാനും അതേ ട്യൂണിൽ ദിവ്യയുടെ കാതിൽ ചോദിച്ചു.
അവൾ ആരതി കാണാതെ മേശക്കു താഴെ കൈപ്പത്തി വിടർത്തി അഞ്ചെന്ന് കാണിച്ചു.
ഓക്കേ ഡീൽ….
എന്റെ പറച്ചിൽ കേട്ട് ദിവ്യ ചിരിച്ചു…
എന്താണ് രണ്ടു പേരും കൂടി….. ഇവിടെ ഒരാൾ ഇരിപ്പുണ്ടേ….
ആരതി ചിരിച്ചോണ്ട് പറഞ്ഞു.
അതൊന്നുമില്ലടോ ഇവള് പറയുവാണേ ഇവൾക്ക്….
ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ ദിവ്യയെന്റെ തുടയിൽ പിച്ചി.
അല്ല ഒന്നുമില്ല…
കോഫി കുടിച്ചു കുറച്ചു നേരം കൂടീ അവിടെയിരുന്നിട്ടു ഞങ്ങൾ പിരിഞ്ഞു.
അവിടെ വച്ചു ഞാൻ തീരുമാനിച്ചു വേറെയാർക്കും അവളെ വിട്ടു കൊടുക്കില്ലന്ന്.
അന്നെനിക്കൊരു മണ്ടത്തരം പറ്റി എന്റെ നമ്പർ അവൾക്കു കൊടുക്കാനോ അവളുടെ നമ്പർ മേടിക്കാനോ പറ്റിയില്ല. പിറ്റേ ദിവസം കോളേജിൽ നിന്നു നേരത്തെ ചാടിയിട്ട് വേണം അവളുടെ നമ്പർ വാങ്ങാൻ എന്നു ഞാൻ തീരുമാനിച്ചു.
വൈകിട്ട് വീട്ടിൽ ചെന്നപ്പോ ചേട്ടന്റെ കൂടെ ടൗണിലോട്ട് പോകേണ്ടി വന്നു. ചേട്ടത്തി ഗർഭിണിയാണ്, ചേട്ടത്തിക്കു എന്തോ വാങ്ങാൻ വേണ്ടി ഒരു ഷോപ്പിൽ കേറിയാതാ.
വെറുതെ കുട്ടികളുടെ ടോയ്‌സ് വച്ചിരിക്കുന്ന റക്കിനിടയിലൂടെ നടന്നപ്പോ ദേ മുന്നിൽ ആരതി . കൂടെ ഒരു ഗർഭിണിയുമുണ്ട്. അവളുടെ ചേച്ചിയാണെന്നു തോന്നി.
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടാഞ്ഞത് ഒരു പോലെയായിരുന്നു.
ആരതിയുടെ മുഖത്തു അത്ഭുതം. അടുത്തോട്ടു വരേണ്ട എന്നവൾ കണ്ണു കൊണ്ടു ആംഗ്യം കാണിച്ചു.
കുറച്ചു നേരം ഞാനവിടെ ചുറ്റിപ്പറ്റി നിന്നു.
ചേച്ചി ബില്ലിംഗ് കൌണ്ടറിലേക്ക് മാറിയ നേരം ആരതി പെട്ടന്ന് എന്റെ അടുത്തേക്ക് വന്നു.
എന്താ ഇവിടെ….
ചേട്ടന്റെ കൂടെ വന്നതാ, ചേട്ടത്തിക്കു എന്തോ വാങ്ങാനാ…. താനെന്താ ഇവിടെ.
ഞാൻ ആരതിയെ നോക്കി.
സെയിം…. ചേച്ചിയുടെ കൂടെ വന്നതാ..
ദിവ്യയുടെ നമ്പർ എന്റെ കയിൽ ഇല്ല, ഒന്നു തരാവോ.
ഞാൻ മൊബൈൽ എടുത്തു.