കൗണ്ടറിൽ നിന്നു ആരതിയുടെ ചേച്ചി തിരിഞ്ഞു നോക്കി.
അവളുടെ നമ്പർ എനിക്കു കാണാതെയറിയില്ല, തന്റെ നമ്പർ പറ ഞാൻ വിളിച്ചു പറയാം.
ആരതി മൊബൈലെടുത്തു…
ഞാൻ എന്റെ നമ്പർ പറഞ്ഞു. ആരതിയത് ടൈപ്പ് ചെയ്തിട്ട് ഓക്കേ ബൈ എന്നു പറഞ്ഞിട്ട് പെട്ടന്ന് പോയി.
രാത്രി പത്തു മണി കഴിഞ്ഞു.
ഞാൻ ഫുഡും കഴിച്ചു പതിയെ കിടക്കാൻ ഉള്ള പ്ലാനുമായി ബെഡിലോട്ട് വീണു. ഒന്നുറങ്ങി വന്നപ്പോ ഫോൺ ബെല്ലടിച്ചു.
ഹലോ…
ഹലോ….
മറുവശത്തു നിന്നും ഒരു കിളിനാദം. ഒരു നിമിഷം ഞാൻ ദിവ്യയാണോ എന്നു സംശയിച്ചു.
ഞാനാ ആരതി…..
താനെവിടരുന്നടോ, താനിപ്പോ വിളിക്കുമെന്നും വിചാരിച്ചു ഞാനെത്ര നേരമായെന്നോ കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു….
ഓഹോ അപ്പൊ എന്നെ കാത്തിരിക്കാനും ആളൊക്കെയായി…..
ആരതി ചെറിയൊരു ഇളക്കകാരിയാണെന്നു ആ ഒറ്റ ഡയലോഗിൽ എനിക്കു മനസിലായി.
അങ്ങോട്ട് എന്തേലും ഡയലോഗ് ഇട്ടു പണിപാളിയാൽ ദിവ്യയുമായിട്ടുള്ള റിലേഷനെ ബാധിക്കും അത് കൊണ്ടു നൈസ് ആയിട്ടു നിൽക്കാൻ തീരുമാനിച്ചു..
താൻ ദിവ്യയുടെ നമ്പർ തരുന്നത് വരെ ഞാൻ ഫ്രീ ആണ്. അത് വരെ കാത്തിരിക്കാനോ കൂട്ടിരിക്കാനോ എന്തിനും ഞാൻ റെഡി ആണ്..
ഓഹോ അപ്പൊ അവളുടെ നമ്പർ തന്നുകഴിഞ്ഞാൽ പിന്നെ ഞാൻ വഴിയാധാരം അല്ലേ….
ഞാനതല്ല ഉദ്ദേശിച്ചത്….
പിന്നെന്താണാവോ താങ്കൾ ഉദ്ദേശിച്ചത്.
ഞാനായിട്ടാരെയും വഴിയാധാരമാക്കില്ല.
എന്റെ മറുപടി കേട്ടവൾ ചിരിച്ചു.
സത്യം പറഞ്ഞാ എനിക്കിപ്പോ ദിവ്യയോട് അസൂയ ആണ്…
എന്തിനു…
അവളുടെ മറുപടി അൽപ്പം താമസിച്ചായിരുന്നു.
എനിക്കുമുണ്ടൊരു ലവർ…. ഞങ്ങളൊന്നിച്ചു എവിടേലും കറങ്ങാൻ പോകുമ്പോൾ ഏതേലും ഒരുത്തൻ എന്നെ കമറ്റടിച്ചാൽ പോലും അവൻ മിണ്ടത്തില്ല. അതിനൊക്കെ പ്രതികരിക്കാൻ പോയാ നമ്മുക്ക് പിന്നെ അതിനേ സമയം കാണു എന്നാ അവന്റെ തിയറി. സത്യം പറഞ്ഞ അവന്റ സ്ഥാനത്തു നീയെങ്ങാനും ആയിരുന്നെ ഇപ്പോൾ ഒരു നൂറിടി വയ്ക്കേണ്ട സമയ കഴിഞ്ഞു…. ആ… ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ….
ആ……
ഒരു ദീർഘനിശ്വാസത്തോടെ ആരതി നിർത്തി…..
താൻ ആദ്യം കാര്യം പറ…. എന്നിട്ട് തീരുമാനിക്കാം പറഞ്ഞിട്ട് കാര്യമുണ്ടോ ഇല്ലയോ എന്നു…..
ഞാൻ ചുമ്മാതെ ആരതിയെ ഇളക്കി.
താൻ ദിവ്യയോട് പറയരുത്….
ആരതി പതുക്കെ പറഞ്ഞു.