ഇല്ലടോ… താൻ പറ….
അല്ല ദിവ്യക്കു മുന്നേ നിന്നെ ഞാൻ പരിചയപ്പെട്ടിരുന്നേൽ കിരണിനെ ബ്രേക്ക് അപ്പ് ചെയ്തു നിന്നെ ഞാൻ പ്രൊപ്പോസ് ചെയ്തേനെ… ബട്ട് ഇനി എന്തു കാര്യം…. ദിവ്യ ലക്കിയാണ് നിന്നെയും കിട്ടിയതിൽ.
ഞാനവളുടെ നമ്പർ തരാം നീ എഴുതിയെടുത്തോ….
എന്തു പറ്റിയടോ എന്നോട് സംസാരിച്ചു മടുത്തോ….അല്ല പെട്ടന്ന് നമ്പർ എഴുതിയെടുത്തോളാൻ പറഞ്ഞത് കൊണ്ടു ചോദിച്ചു പോയതാ….
അതല്ലാ അനൂപേ ഇനിയും ഞാൻ നിന്നോട് സംസാരിച്ചോണ്ടിരുന്നാൽ വേറെ എന്തേലുമൊക്ക പറഞ്ഞു പോകും, അത് കൊണ്ടാ….
ഹാ താൻ പറയടോ, ഞാനേതായാലും ഇപ്പൊ ഫ്രീ ആണ്, ദിവ്യയുടെ നമ്പർ കിട്ടിയാലും ഞാൻ നാളെയെ അവളെ വിളിക്കു, ഇന്നലത്തെ ക്ഷീണം കാരണം പാവം ഇപ്പൊ ഉറങ്ങി കാണും.
ഓരോരുത്തർക്കും ഓരോ സ്വപ്നമില്ലേ നമ്മുടെ പാർട്ണർ എങ്ങനെയായിരിക്കണം എന്നൊക്കെ…
എനിക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ബട്ട് നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ നമ്മുക്ക് കിട്ടുന്നേ… സത്യം പറയാല്ലോ ഞാൻ സ്വപ്നം കണ്ടത് നിന്നെപ്പോലെ ആണൊരുത്തനെയാ… പക്ഷേ അതിനുള്ള ഭാഗ്യം കിട്ടിയത് ദിവ്യക്കും… അവളൊരു പാവമാ… നിനക്കു നന്നായി ചേരും, നീയൊരിക്കലും അവളെ കരയിപ്പിക്കില്ല എന്നെനിക്കറിയാം എങ്കിലും വെറുതെ പറയുവാ അവളെ ഒരിക്കലും വേദനിപ്പിക്കരുത്….
ആരതി പറഞ്ഞു നിർത്തി.
കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല….
ആരതി…..
ഉം….
അവൾ മൂളി..
താൻ തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ….
ഞാനെന്തു തെറ്റിദ്ധരിക്കാനാ നീ ചോദിച്ചോ….
എനിക്കിപ്പോ നിന്നെയൊന്നു കാണണമെന്ന് തോന്നുന്നുണ്ട്…
കുറച്ചു നേരത്തേക്ക് ആരതിയുടെ സൈഡിൽ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല. ചോദിച്ചത് മണ്ടത്തരമായിപ്പോയി എന്നെനിക്ക് തോന്നി.
ദിവ്യയറിഞ്ഞാൽ…..
ഫോണിലൂടെ ആരതിയുടെ നേർത്ത ശബ്ദം…
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി….
ഞാനായിട്ട് പറയില്ല….
നിനക്കെന്റെ വീടറിയാമോ…
ഇല്ല….
ദിവ്യയുടെ വീടിന്റെ അവിടുന്ന് ഇടതു സൈഡിൽ നാലാമത്തെ വീട്. മതിലിൽ ഗ്രീഷ്മമം എന്നെഴുതിയിട്ടുണ്ട്….
പിന്നെ നീയെന്തിനാ ഇപ്പൊ വരണേ, സത്യായിട്ടും എനിക്കു പേടി ആവുന്നുണ്ട്….
ആരതിയുടെ ശബ്ദത്തിലെ വിറയൽ എനിക്കു മനസിലായി.
ഒന്നുമില്ലടോ താൻ പറഞ്ഞതൊക്കെ കേട്ടപ്പോ ഒന്നു കാണണമെന്ന് തോന്നി അത്രയേ ഉള്ളു. ഞാനിറങ്ങുവാ എത്തിയിട്ട് വിളിക്കാം.
ഞാൻ ഫോൺ കട്ട് ചെയ്തു.
ആരുമറിയാതെ ശബ്ദം കേൾപ്പിക്കാതെ ഞാൻ ബൈക്ക് തള്ളി പുറത്തിറക്കി.
എന്റെ മനസ്സിൽ ഒരു വടം വലി നടക്കുകയായിരുന്നു. ഒരു വശത്തു എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ദിവ്യയുടെ മുഖം മറുവശത്തു ഒന്നു ശ്രമിച്ചാൽ കിട്ടാവുന്ന ആരതി…