വശീകരണ മന്ത്രം 4 [ചാണക്യൻ]

Posted by

“ഞാൻ ഇപ്പൊ ബി. എഡ് ചെയ്യുന്നു സെക്കന്റ്‌ ഇയർ ആണ്. ”

“ആഹാ അപ്പൊ എന്റെ സെയിം ഫീൽഡ് ആണല്ലേ ? ”

മീനാക്ഷി അവനെ നോക്കി ചിരിച്ചു. മീനാക്ഷിയ്ക്ക് സീത അമ്മായിയുടെ അതേ  ഛായ ആണെന്ന് അനന്തുവിന് തോന്നി.

“ചേട്ടൻ എവിടെ? ”

“ജിത്തുവേട്ടൻ ഒരു മീറ്റിങ്ങിനു പോയി. വരാൻ ലേറ്റ് ആവും. ”

“എങ്കിൽ ശരി പിന്നെ കാണാം. ”

സംസാരം മടുത്ത അനന്തു പതിയെ പോകാൻ നോക്കി.

“അനന്തു എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കണേ.. ഇവിടെ പുതിയതല്ലേ  അപ്പൊ എന്ത് ആവശ്യമുണ്ടേലും കാൾ മി അറ്റ് എനി ടൈം. ok ”

“ആയ്കോട്ടെ  ”

അനന്തുവിന് എങ്ങനേലും അവിടുന്ന് ഒന്ന് രക്ഷപെട്ട്ടാൽ മതി എന്നായിരുന്നു.

അനന്തു പതിയെ പൂമുഖത്തേക്ക് ഇറങ്ങി ചെന്നു. ഇന്നലെ കണ്ട കാറുകൾ ഒന്നും ഇപ്പൊ കാണാത്തതിൽ അവനു ആശ്ചര്യം തോന്നി.

ഒരുപക്ഷെ ജോലിയ്‌ക്കോ മറ്റു ആവശ്യത്തിനോ പോയി കാണുമെന്നു അവനു തോന്നി. മുറ്റത്തു നാളികേരം കൂട്ടിയിടുന്ന പണിക്കാർ അവനെ നോക്കി ബഹുമാനത്തോടെ പുഞ്ചിരിച്ചു.

അവൻ അവരെ നോക്കി പുഞ്ചിരിച്ചു. മുറ്റം നിറയെ നാളികേരത്തിന്റെയും അടക്കയുടെയും കൂമ്പാരംകൊണ്ട് നിറഞ്ഞിരിക്കുവാനെന്നു അനന്തുവിന് തോന്നി.

വീടിനു സമീപമുള്ള നീണ്ടു കിടക്കുന്ന തൊടിയിൽ നിന്നും ഇപ്പൊ കൊണ്ടു വന്നതാകാമെന്നു അവനു തോന്നി. വീടിനു കുറച്ചു അപ്പുറം നിർത്തിയിട്ട ജീപ്പ് കാർഷിക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് അനന്തുവിന് തോന്നി.

മുറ്റത്തിന് ഇരു വശവും മനോഹരമായ ഉദ്യാനം വളർത്തി വച്ചിരിക്കുന്നത് അനന്തുവിന് ഒരുപാട് ഇഷ്ട്ടമായി. പൊടുന്നനെ ഇടതു ഭാഗത്തു ഒരു ഛിന്നം വിളി കേട്ട് അനന്തു മുറ്റത്തേക്ക് ചാടിയിറങ്ങി നോക്കി.

അവൻ പ്രതീക്ഷിച്ചപോലെ ആനയെ കണ്ടതും അതിന്റെ അടുക്കലേക്ക് ഓടി വന്ന് വല്ലാത്ത കൗതുകത്തോടെ അതിനെ ചുറ്റിപറ്റി നിന്നു. ആന അവിടെ ഉണ്ടായിരുന്ന വലിയ മാവിൻ ചുവട്ടിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു.

നല്ല വലുപ്പമുള്ള ആനയാണെന്നു അനന്തുവിന് തോന്നി. പക്ഷെ അത് എണീറ്റു നിന്നാലേ അവന്റെ തലയെടുപ്പും ശൗര്യവും കാണാൻ പറ്റുകയുള്ളു എന്ന് അവനു തോന്നിയിരുന്നു.

അനന്തുവിനെ കണ്ടതും ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും അവനെ ബഹുമാനത്തോടെ കൈകൾ കൂപ്പി. ഇവിടെ അവനെ കാണുന്ന  കണ്ണുകളിലെല്ലാം ബഹുമാനം മാത്രമാണെന്ന് അനന്തുവിന് മനസ്സിലായി. അവനും അവരെ കൈകൾ കൂപ്പി.അവർക്ക് അത് നല്ലോണം ബോധിച്ചെന്നു അവനു തോന്നി.

“എന്താ ഇവന്റെ പേര്? ”

Leave a Reply

Your email address will not be published. Required fields are marked *