പട്ടണത്തിലേക്കുള്ള മെയിൻ റോഡിലേക്ക് അവൻ വണ്ടി കയറ്റി.
“ആർക്കറിയാം ജിത്തു. ഏതായാലും വന്ന ആൾ കൊള്ളാം.. സോ ഹാൻഡ്സം. ഇത്രയും ഗ്ളാമറുള്ള ഒരാളെ ഞാൻ ആദ്യായിട്ടാ കാണുന്നെ.. ഞാൻ കമ്മിറ്റഡ് അല്ലായിരുന്നേൽ ഉറപ്പായിട്ടും അവനെ വളച്ചെടുത്തേനേ.. എന്റെ മുറച്ചെറുക്കൻ അല്ലെ.. മൈ സ്വീറ്റ് അനന്തു ”
മീനാക്ഷി കുളിരോടെ അവനോടു പറഞ്ഞു
“ഷട്ട് യുവർ മൌത്ത്. ”
ശിവജിത്ത് കിടന്നു ചീറി. മീനാക്ഷി ശെരിക്കും ഭയന്നു. ശിവജിത്തിന് ദേഷ്യം വന്നു കഴിഞ്ഞാൽ ആർക്കും തടയാൻ പറ്റൂലാന്ന് അവൾക്ക് നന്നേ അറിയാം.
“അവന്റെ സ്തുതി പാടിയത് ആരായാലും ഞാൻ ക്ഷമിക്കില്ല.. അത് എന്റെ പെങ്ങളായ നീ ആണെങ്കിൽ കൂടിയും. ”
ശിവജിത്ത് രോഷത്തോടെ അലറി.
“ചിൽ മാൻ… ഞാൻ വെറുതെ പറഞ്ഞതല്ലേ.. ലീവ് ഇറ്റ്.ജിത്തു നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്ത് കിട്ടാനാ ”
മീനാക്ഷി അവനെ ഉപദേശിക്കാൻ നോക്കി.
“വന്നു കേറിയപ്പോഴേ അവർ മുത്തശ്ശിയെ കയ്യിലെടുത്തു, മുത്തശ്ശൻ അവരുടെ വാല് പോലെ നടക്കുന്നു. വാട്ട് ഹാപ്പെൻഡ് ടു ഹിം? ”
“വർഷങ്ങൾക്ക് ശേഷം മകളെ കണ്ടതിന്റെ എക്സൈറ്റ്മെന്റ് അല്ലെ.. അതാ നീ കാര്യാക്കണ്ട ”
“ഇതിനിടക്ക് നമ്മുടെ അച്ഛന്റെ റോൾ എന്താ? അച്ഛനെങ്ങനാ അവരെ പരിചയം? ”
ശിവജിത്ത് ചോദ്യഭാവേന അവളെ നോക്കി.
“അച്ഛനാണ് അവരെ കണ്ടു പിടിച്ചത്. എന്തിനാണെന്ന് മാത്രം എനിക്ക് അറിഞ്ഞൂടാ ”
അവൾ കൈ മലർത്തി.
“അത് കണ്ടെത്തണം. അവര് നമ്മുടെ ഫാമിലിയിൽ വേണ്ട. നമ്മുടെ സ്വത്തൊക്കെ അടിച്ചു മാറ്റാൻ ആണ് അവരുടെ വരവെന്ന് എനിക്ക് തോന്നുന്നു.അവരെ കുറിച്ച് ഡീറ്റൈൽഡ് ആയിട്ട് അന്വേഷിക്കണം നീ കേട്ടോ”
ശിവജിത്ത് അവളെ തറപ്പിച്ചു നോക്കി.
“ഞാൻ ട്രൈ ചെയ്യാം ജിത്തു.”
മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു. അവരെയും കൊണ്ട് ആ കാർ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു.
ഈ സമയം അങ്ങ് തേവക്കാട്ടെ മനയിൽ മാലതിയെയും മക്കളെയും എല്ലാവരും കൂടി ഊട്ടുകയായിരുന്നു. മാലതി സന്തോഷംകൊണ്ട് വീർപ്പു മുട്ടി.
അനന്തുവിന്റേയും ശിവയുടെയും ഹൃദ്യമായ പെരുമാറ്റം അവരെ സന്തോഷിപ്പിച്ചു. അവർക്ക് വിശ്രമിക്കാൻ വേണ്ടി മുറി കാണിക്കാൻ പറയാൻ തുനിഞ്ഞതും അനന്തു പൊടുന്നനെ ഇടപെട്ടു.