വശീകരണ മന്ത്രം 4 [ചാണക്യൻ]

Posted by

അറിഞ്ഞാൽ മതി. വേറാരും ഇനി അറിയണ്ട… ആരും.. ”

ഷൈല ഒരു താക്കീത് എന്നപോലെ അയാളോട് പറഞ്ഞു.

“ശരി ഷൈലേ ”

വിജയനെ മറി കടന്നു കൊണ്ട് ഷൈല അടുക്കളയിലേക്ക് പോയി.

ഈ സമയം ഹാളിൽ സാധങ്ങൾ കയ്യിൽ പിടിച്ചു നിക്കുവായിരുന്നു മാലതിയും അനന്തുവും ശിവയും.

“ബലരാമാ മാലതിയ്ക്കും ശിവയ്ക്കും വടക്കിനി ഭാഗത്തുള്ള മുറി കൊടുത്തോളു. ആ പെട്ടികളും സാധങ്ങളും എടുക്കാൻ നീയും സഹായിക്ക് ”

മുത്തശ്ശൻ ബലരാമനെ നോക്കി ആജ്ഞാപിച്ചു.

“ശരി അച്ഛാ ”

“അനന്തുവിന് നമ്മുടെ ദേവന്റെ മുറി കൊടുത്താൽ മതി. ”

മുത്തശ്ശൻ എന്തോ പറയാനാഞ്ഞതും മുത്തശ്ശി ഇടക്ക് കയറി പറഞ്ഞു. എല്ലാവരും മുത്തശ്ശിയെ അത്ഭുതത്തോടെ നോക്കി. അടിച്ചു വാരാനോ മറ്റോ അല്ലാതെ ആരെയും ആ മുറിയിലേക്ക് മുത്തശ്ശി കയറാൻ അനുവദിക്കാറില്ലായിരുന്നു.

അകാലത്തിൽ മരിച്ചു പോയ മകന്റെ ഓർമക്കായി ആ അമ്മ പൊന്നു പോലെ കാത്തു സൂക്ഷിച്ചതായിരുന്നു ആ മുറി. മുത്തശ്ശിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി.

“നിനക്ക് കുഴപ്പമില്ലല്ലോ അല്ലെ കാർത്യായനി ”

മുത്തശ്ശൻ തന്റെ സംശയം ദൂരീകരിക്കാൻ എന്നവണ്ണം ഒന്നുകൂടി ചോദിച്ചു.

“അതേ എനിക്ക് പൂർണ സമ്മതം ആണ്. എന്തോ ആ മുറി തന്നെ അനന്തു മോന് കൊടുക്കണമെന്ന് മനസ്സിൽ ആരോ പറയുന്നപോലെ”

മുത്തശ്ശി ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും പാളി നോക്കി.

അനന്തുവിനു ആ മുറി വേണ്ട എന്ന് പറയാൻ തോന്നിയെങ്കിലും മുത്തശ്ശിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തത്കാലം വേണ്ടാന്നു വച്ചു. യാത്ര ചെയ്ത ക്ഷീണമുള്ളതിനാൽ എവിടേലും ഒന്ന് കിടന്നാൽ മതിയെന്നേ അവനു തോന്നിയുള്ളൂ.

“സീതേ അനന്തുവിന് ദേവന്റെ മുറി കാണിച്ചു കൊടുക്ക്.”

“ശരി അച്ഛാ  ”

സീത സന്തോഷത്തോടെ അനന്തുവിന്റെ അടുത്ത് വന്നു. പതിയെ അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ടേക്ക് നടന്നു.അനന്തു സീതയെ അനുഗമിച്ചു.

അവർ  നടുമുറ്റം കഴിഞ്ഞ് തെക്ക് ഭാഗത്തേക്ക് ഇടനാഴിയിലേക്ക് കയറിയതും അനന്തു ആകാംക്ഷയോടെ ചോദിച്ചു.

“എങ്ങോട്ടാ ആന്റി പോകന്നേ? ”

“അനന്തുട്ടാ ഞാൻ മോന്റെ അമ്മായി ആണ് ട്ടോ . എന്നെ അങ്ങനെ വിളിച്ചോളൂ മോൻ. ”

“സോറി അമ്മായി. ”

“അതിനെന്താ കുട്ടാ …..നമ്മളെ ഇപ്പൊ പോകുന്നത് തെക്കിനിയിലേക്ക് ആണ്. ”

“അതെന്തിനാ അവിടെ പോകുന്നേ? ”

അനന്തു ഞെട്ടലോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *