“പറ…എനിക്കില്ലാത്ത എന്ത് സാധനമാ അവൾക്കധികമുള്ളത്…..എന്നെ കളഞ്ഞേച്ചു ആ തേവിടിശ്ശിയുടെ അടുക്കൽ പോകാൻ…..എന്നിട്ടു ചുണ്ടു പിച്ചാത്തി വലതു കൈ അവന്റെ നേരെ നീട്ടി പ്രതിഭയുടെ കയ്യുടെ ഞരമ്പിനു മുകളിൽ അവൾ തന്നെ വച്ച്…..
പറ….പറയാൻ……എനിക്കും അവൾക്കും എല്ലാം ഒരേ പോലെയാ…..എന്നെ വേണോ….അതോ ആ തേവിടിശ്ശിയുടെ കൂടെ പോകണോ….ഇപ്പോൾ പറ…..പറയാൻ …അവൾ പിച്ചാത്തി ഞരമ്പിനു മുകളിൽ അമർത്തികൊണ്ടു പറഞ്ഞു…..അവളുടെ കണ്ണ് നിറഞ്ഞിരുന്നു….ഞാൻ നിങ്ങള്ക്ക് വേണ്ടത് വേണ്ട സമയത്തു തരാത്തതുകൊണ്ടാണ് നിങ്ങള് പോയതെന്നാണ് അവള് പറഞ്ഞത്…നിങ്ങള് ഒരു നോട്ടം കൊണ്ട് പോലും എന്നെ സ്നേഹിച്ചിട്ടുണ്ടോ…..
“വൈശാഖൻ പിച്ചാത്തി പിടിച്ചു വാങ്ങി ദൂരേക്കെറിഞ്ഞു…..എന്നിട്ടു മൗനം ഭഞ്ജിച്ചു സംസാരിച്ചു തുടങ്ങി….ഞാനേ ഒരു ഗതിയും പരഗതിയുമില്ലാത്തവനാ….സമ്മതിച്ചു…എന്നും പറഞ്ഞു എനിക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ ഉണ്ട്….മദ്യപിക്കും…വേണമെങ്കിൽ പെണ്ണും പിടിക്കും….അതിലെ നീ ഉണ്ടാക്കാൻ വരണ്ട കാര്യമില്ല….പിന്നെ നിന്റെ ഔദാര്യത്തിലാ ഞാൻ ജീവിക്കുന്നത് എന്നൊരു തോന്നൽ നിനക്കുണ്ടായ അന്ന് തന്നാ ഞാനിങ്ങനെ ഒക്കെ ആയത്…..
“പിന്നല്ലാതെ നിങ്ങളുണ്ടാക്കി കൊണ്ട് വരുന്നത് വച്ചല്ലേ ഇവിടെ അടുപ്പ് വേവുന്നത്…ഞാൻ അന്തസായി വെയിലും മഴയും കൊള്ളുന്നതിന്റെ പരിണിത ഫലം തന്നാണ് നിങ്ങള് മുഴുങ്ങുന്നത്…..അവളും വിട്ടുകൊടുത്തില്ല….ഞാൻ ഇന്നത്തെ പണിയും കളഞ്ഞു വന്നതേ നിങ്ങടെ കൂട്ടുകാരൻ വിളിച്ചിട്ടു നിങ്ങൾക്കൊരു ഭാവിയുണ്ടാക്കുന്ന കാര്യം ചെയ്യാനാ….
“എനിക്ക് ഭാവിയുണ്ടാക്കാൻ നീ കഷ്ടപ്പെടണ്ടാ…..നിന്റെ കഷ്ടപ്പാടൊക്കെ ഞാനും അറിയുന്നുണ്ട്……
“എന്തറിഞ്ഞെന്നാ നിങ്ങള്…..അവള് ചീറി…..
“പറയണോ…എന്റെ വായീന്നു തന്നെ കേക്കണോ…..വൈശാഖനും അതെ സ്വരത്തിൽ ചോദിച്ചു…..
“എന്തായാലും ഞാൻ കണ്മുന്നിൽ കണ്ടതുപോലെ നിങ്ങളെന്നെ കണ്ടിട്ടില്ലല്ലോ…..അവളും വിട്ടുകൊടുക്കാൻ തയാറായില്ല……
“കാണണ്ടെടീ…..കേൾക്കുന്നതൊക്കെ തന്നെ ധാരാളമാ…..
“നിങ്ങള് എന്ത് കേട്ടെന്ന…..
“അവളുടെ പോളിസി എടുപ്പീരും കറക്കവും….നീ വലിയ പാതിവൃത്യം ഒന്നും ചമയണ്ടാ…..എല്ലാം സഹിച്ചങ്ങു ഞാനും പോയേത്…..
“നിങ്ങള് എന്ത് സഹിച്ചെന്നാ……അവൾ വാശിയോടെ ചോദിച്ചു….
“തിരുവല്ലയിൽ ഓഫീസുള്ള നീ എന്തിനാ പടിഞ്ഞാട്ടു വണ്ടി കയറിയത്……ഒരു മാസം മുമ്പ്…..പത്തുമണിക്ക് ഓഫീസുള്ള നീ എന്തിനാ അന്ന് ഏഴരക്ക് തന്നെ പോയത്……ഞാൻ ഉണ്ണാക്കനാന്നെന്നു കരുതിയോ…..നീ വന്നു കയറിയപ്പോൾ നിനക്ക് നടക്കാൻ ആവതുണ്ടായിരുന്നോ…..എത്ര പേരെ സുഖിപ്പിച്ചിട്ടാടീ അന്ന് നീ വന്നു കയറിയത്…..
“ആ…ഞാൻ പോയി ആ കിട്ടിയ മുപ്പതിനായിരം കൊണ്ടാ നിങ്ങടെ പകുതി കടമെങ്കിലും വീട്ടിയത്….അല്ലെങ്കിലേ നിങ്ങളെ അന്വേഷിച്ചു വരുന്നോന്മാർക്കെല്ലാം ഞാൻ കിടന്നുകൊടുക്കേണ്ടി വന്നേനെ…..
“ഫാ…..അപ്പോൾ നിനക്കെന്താടീ എന്നെ ഗുണദോഷിക്കാനുള്ള അവകാശം…..
“ഞാൻ കിടന്നു കൊടുത്തെങ്കിലേ അത് നിങ്ങടെ കൂട്ടുകാരന്റെ മുന്നിലാ…..അവൾ അന്നേരത്തെ ദേഷ്യത്തിന് വായിൽ നിന്നും വീണുപോയി……
“നീ എന്താ പറഞ്ഞത്……വൈശാഖൻ പുരികം ഉയർത്തി ചോദിച്ചു…..