പോകരൂത്ത്….എല്ലാം ഞാൻ തരാം …..നമ്മുക്ക് നമ്മുടെ പഴയ സ്നേഹത്തോടെ ഉള്ളത് കഞ്ഞിയാണെങ്കിലും കഴിച്ചോണ്ടു ഗൾഫിൽ പോകുന്നിടം വരെ ഇങ്ങനെ കഴിയാം…അത് കഴിഞ്ഞു ഞാൻ എന്റെ വീട്ടിൽ പോയി നിന്നോളം…..
“എല്ലാം ഞാൻ കാരണമല്ലേ…..വൈശാഖൻ അതും പറഞ്ഞു പ്രതിഭയെ കെട്ടിപ്പിടിച്ചു…..
“പോയി കുളിക്ക…മൂത്ത കല്ലിന്റെയും വിയർപ്പിന്റെയും നാറ്റം…..അവൾ ചിരിച്ചുകൊണ്ട് അവന്റെ മൂക്കിന് തുമ്പിൽ പിടിച്ചുകൊണ്ടു പറഞ്ഞു….അവന്റെ മനസ്സിൽ അപ്പോഴും ബാരി എന്ന ചിന്ത അലട്ടുകയായിരുന്നു….. താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ കൂട്ടുകാരൻ…തന്റെ ഇല്ലായ്മകളെ മുതലെടുത്തല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ വല്ലാതെ അലട്ടി…
********************************************************************************************
നവാസിന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു….അതെ അത് സംഭവിച്ചു…കടൽക്കിഴവന് ഇനി ഇങ്ങോട്ടു വരാൻ പറ്റില്ല….ഫക്ക് യു ഖത്താണി…..നവാസിന് ആർത്തു വിളിക്കണം എന്ന് തോന്നി…..എന്തൂട്ട് കോപ്പിലെ സ്വർണ്ണക്കട….കോടികളുടെ മുതൽ അല്ലെ ഇരിക്കുന്നത്….പതിയെ പതിയെ ഇത് നാട്ടിലെത്തിക്കണം…..സേട്ടു വഴി വിറ്റു കാശാക്കണം….എന്തായാലും നാട്ടിലെത്തിയാൽ കോടി ഇരട്ടിച്ചു തന്റെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ….ദൈവം തന്ന അവസരം….അതിനു മുന്നേ ചെറുക്കൻ ഇവിടെ എത്തുമ്പോൾ അവനു ഒരു ജീവിതമാർഗം തുറന്നുകൊടുക്കണം….ഇനി അവന്റെ വഴി അവൻ നോക്കട്ടെ….ആദ്യം കുറേശ്ശേ കുറേശ്ശേ നാട്ടിലെത്തിക്കണം…കരിപ്പൂർ ആണ് ബെസ്ററ്….സുബീന തന്റെ ഭാര്യ …അവളെയും നാട്ടിലെത്തിക്കാനുള്ള മാർഗം കണ്ടെത്തണം….അതെങ്ങനെയാ അവളെ വിളിക്കണമെങ്കിൽ ആ കിളവന്റെ നമ്പറിൽ വിളിച്ചാൽ കിട്ടുകയും ഉള്ളൂ….അതിനിനി ഏക ആശ്രയം സൂരജ്….അവനും തന്നെപോലെ താപ്പാന തന്നെയല്ലേ…..അവളും നാട്ടിലെത്തിയാൽ സമാധാനമായി…എല്ലാം കൂടി കണക്കു കൂട്ടുമ്പോൾ ഒരൊന്നര വർഷം….കിളവന് ലാഭമെന്നപേരിൽ എന്തെങ്കിലും കൊടുത്തേ പറ്റൂ….അതിനും വഴിയുണ്ട്…നാട്ടിലെത്തുന്ന സ്വർണ്ണത്തിന്റെ അഞ്ചുശതമാനം….ബാലൻസ് അടുത്ത സ്വർണ്ണമെടുക്കാനെന്ന പേരിൽ താൻ വിശ്വാസം പിടിച്ചുപറ്റി തന്റെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യണം….അപ്പോഴേക്കും ചെക്കനും സെറ്റ് ആകും…താനും സുബിയും നാട്ടിൽ….
അടുത്തയാഴ്ചയാണ് ഉത്‌ഘാടനം…..പറഞ്ഞ താരങ്ങൾ ഒക്കെ പിന്മാറി എന്ന് സേട്ടു പറഞ്ഞു…അവർക്കു ഇപ്പോൾ ഇന്റലിജൻസ് നിരീക്ഷണം ഉണ്ടത്രേ….ആദ്യത്തെ കടത്തൽ അവരുവഴിയാകാമെന്നു കരുതിയത് മൂഞ്ചുന്ന ലക്ഷണമാണ്….എന്തായാലും പറഞ്ഞ സമയത്തു തന്നെ തുറക്കാം….ആദ്യം മകൻ വന്നിട്ട് താൻ തന്നെ കടത്തിയാൽ എന്താണ് കുഴപ്പം….ഇനി കടയിൽ നിൽക്കാൻ ഒരു സ്റ്റാഫിനെ കൂടി തപ്പണം….അങ്ങനെ കാസർഗോഡ് കാരൻ ഒരു നസീബിനെ കിട്ടി…ഇന്ത്യൻ പാസ്പോർട്ടുമുതൽ യു എ ഈ വിസ വരെ ഉണ്ടാക്കി നൽകുന്ന മുത്തുവിന്റെ അടുത്ത ആൾ….അവൻ എന്തുകൊണ്ടും തനിക്കു പറ്റിയതാണെന്ന് നവാസിന് തോന്നി….മുത്തു ഒരു യു എ ഈ വിസ കേസിൽ അകത്താണ് അന്നുതൊട്ട് പണിയില്ലാതെ നടക്കുമ്പോഴാണ് നവാസിന്റെ കടയിലെ വേക്കന്സിയെകുറിച്ചറിയുന്നത്…..അങ്ങനെ അവൻ അവന്റെ കാര്യങ്ങൾ എല്ലാം തുറന്നുപറഞ്ഞപ്പോൾ നവാസിന് ബോധിച്ചു…തന്നോടൊപ്പം കടയിൽ കൂടിക്കോളാൻ പറഞ്ഞു…ഏകദേശം തന്റെ മകൻ അൽത്താഫിന്റെ പ്രായത്തേക്കാൾ രണ്ടോ മൂന്നു വയസ്സ് കൂടുതൽ കാണും…എല്ലാം പ്രായത്തിന്റേതല്ലേ എന്ന് നവാസും കരുതി…