രണ്ടാഴ്ചക്കകം ചെറുക്കൻ ബാന്ഗ്ലൂരിൽ നിന്നും കയറാം എന്നാണ് പറഞ്ഞിരിക്കുന്നത്…ഇപ്പോൾ ആകെ ഉള്ള ആശ്വാസം അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചു എന്നുള്ളതാണ്…എന്തായാലും ഫൈസൽ മുസ്‍ലിയാരുടെ റിഹാബിലേഷൻ അവനു ഏറ്റ ലക്ഷണമാ….അവനവാസനമായി ഒന്നും കൂടി ബാംഗ്ലൂരിൽ പോകണം എന്ന് പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല അതുകൊണ്ടാണല്ലോ രണ്ടാഴ്ചലത്തേക്കു കൂടി അവനു സമയം കൊടുത്തത്….ഇനി ആ സൂരജിന്റെ നമ്പർ തപ്പുന്ന കാര്യമാണ് പാട്….അവന്റെ നമ്പർ കയ്യിലില്ലാതെ പോയത് മോശമായിപ്പോയി….എന്തായാലും ആ കിഴവനെ തന്നെ വിളിക്കാം….
“നവാസ് ഫോണെടുത്തു ഖത്താണിയെ വിളിച്ചു….
“സാബ് ഔട്ട് ഹൗസിലുണ്ടോ….
“ഞാൻ ഇറങ്ങിയതേ ഉള്ളൂ….ആ വിവരങ്ങൾ നമ്മൾ വിചാരിച്ചതു പോലെ തന്നെ എനിക്ക് ഉടനെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല നവാസ്…..എല്ലാത്തിലും നിന്റെ ശ്രദ്ധ വേണം…..
“അതുണ്ടാകും സാബ്….പിന്നെ സുബിയെ വിളിക്കാൻ മാർഗ്ഗമൊന്നുമില്ല…..അവൾക്കാണെങ്കിൽ ഫോണുമില്ല….
“ഓ….അതിന്ടആവശ്യമില്ല നവാസ്….എന്നെയേയോ സൂരജിനെയോ വിളിച്ചാൽ മതി…നവാസ് കള്ളനെങ്കിൽ കള്ളന് കഞ്ഞി വച്ചവനായിരുന്നു ഖത്താണി….അവർ തമ്മിലുള്ള ആശയവിനിമയം കുറക്കുക എന്ന ലക്ഷ്യമായിരുന്നു ഖത്താണി സുബീനക്ക് ഫോൺ നല്കാതിരുന്നതിന്റെ മുഖ്യ ലക്‌ഷ്യം….
സാബ് എന്റെ കയ്യിൽ സൂരജിന്റെ നമ്പർ ഇല്ല….
ഞാൻ വാട്സാപ്പ് ചെയ്തു തരാം…..ഒമ്പതുമണിക്ക് ശേഷം വിളിച്ചാൽ കിട്ടുകയുള്ളൂ….
“ഒകെ സാബ്…പിന്നെ സാബ് ഒന്നും കൊണ്ട് പേടിക്കണ്ടാ….എല്ലാം ഞാൻ നോക്കിക്കൊള്ളാം…..
“അതാണ് എനിക്കുള്ള വിസ്വാസം നവാസ്….ഇന്നൊഗറേഷന് പങ്കെടുക്കാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം മാത്രം…..
“ഊം..സാരമില്ല….ഒരു സ്റ്റാഫിനെ കിട്ടിയിട്ടുണ്ട്…നല്ല ചെറുപ്പക്കാരനാണ്…നമ്മുക്ക് ബിസിനസ്സ് പിടിക്കാം…..
“ഊം…ഇവിടെ മറ്റവൻ പുതിയ ഷോപ് തുടങ്ങുന്നു….ഈസ്റ്റ് ഓഫ് വെനീസ്….എന്നെയങ്ങു തോൽപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാ…..കുണ്ടൻ….ഖത്താണി പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു…..
“അവൻ തുടങ്ങട്ടെ സാബ്….നമ്മുടെ ഷോപ്പിനായിരിക്കും വരുമാനം കൂടുതൽ….
“ഊം…സൂരജ് ബിസിനസ്സ് ടാക്റ്റിക്സ് ഒക്കെ അറിയാമെന്നു തോന്നുന്നു…..ഏതോ വലിയപരിപാടിക്ക് സ്പോൺസർ ചെയ്തു ബിസിനസ്സ് പിടിക്കാനുള്ള തന്ത്രങ്ങൾ ഒക്കെ ഒരുക്കുന്നുണ്ട്…..
“ഊം…..എല്ലാം ശരിയാകും സാബ്….സൂരജെ ആളൊരു മിടുക്കനാണ്……
“ഊം…എനിക്കിപ്പോഴാ നല്ല ബിസിനസ്സ് പാർട്ണരന്മാരെ കിട്ടിയതെന്ന് തോന്നുന്നു…ഞാൻ ഡ്രൈവിങ്ങിലാ….റോഡെല്ലാം തിരക്കിലുമാണ്….ഫക്കിങ് ഡിസാസ്റ്റർ…..ഒകെ നവാസ് ടേക്ക് കെയർ….
“ഒകെ സാബ്….
അരമണിക്കൂർ കഴിഞ്ഞപ്പോൾ സൂരജിന്റെ നമ്പർ നവാസിന്റെ വാട്സാപ്പിലെത്തി…..എല്ലാം വളരെ പെട്ടെന്ന് തനിക്കനുകൂലമാകുന്നത് പോലെ നവാസിന് തോന്നി…..