“അവര് പുറത്തോട്ടു പോയി….ഇന്ന് ഫാരിമോളെ കൂട്ടാൻ ഫാരിമോളുടെ ഉമ്മ വരുന്നുണ്ട്…..
“അതെയോ…..
“ഊം…എവിടെയാ വീട്ടിലാണോ…..വൈഫ് മക്കളുമൊക്കെ എവിടെ അവരെ കണ്ടില്ലല്ലോ….
“അയ്യോ ഒന്നും പറയണ്ടാ…..ഞങ്ങൾ ബഹ്‌റൈൻ എന്ന സ്ഥലത്തു പെട്ട് നിൽക്കുകയാ…..ഇന്ന് വൈകിട്ട് മസ്കറ്റ് പോകും…അവിടെ നിന്നും പിന്നെ ദോഹക്ക്….
“എന്ത് പറ്റി…
“അതെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്നലെ മൂന്നു മണിമുതൽ ഞങ്ങള് നിൽക്കുന്ന രാജ്യത്തിനോട് ഉപരോധം ഏർപ്പെടുത്തി……ഇതറിയാതെയാ ഇവിടെ വന്നിറങ്ങിയത്…..അവസാനം ഇപ്പോൾ എയർലൈൻ കാര് തന്നെ മസ്കറ്റ് വഴി വിടാമെന്ന് പറഞ്ഞിട്ടുണ്ട്…..
“ആരാ ബാരി ഇക്ക അത് തലയിൽ ടവ്വലും കെട്ടി ചുരിദാറുമൊക്കെ ഇട്ടു നസീറ ഇറങ്ങി വന്നു ചോദിച്ചു…..
“ഇത് എന്റെ ഒരു ഫ്രണ്ടിന്റെ വൈഫാണ്……പാർവതി….നമ്മുടെ ഫാരിയുടെ കൂടെപഠിക്കുന്ന കുട്ടിയുടെ ‘അമ്മ…..ചേട്ടൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്…..പാർവതി അതുകേട്ടുകൊണ്ടു ചിരിച്ചു…..
“അല്ല എന്നെ പരിചയപെടുത്തിയല്ലോ…..അതാരാണെന്ന് പറഞ്ഞില്ല…..
“അത് എന്റെ അളിയന്റെ വൈഫാണ്…..നസീറ….ആദ്യമായിട്ടുള്ള ഗൾഫ് യാത്രയാണ്…അതും ഇങ്ങനെ ആയി….ഞങ്ങള് പുറത്തോട്ടു ഒന്നിറങ്ങുകയാ …ഞാൻ പിന്നെ വിളിക്കാം….ബാരി ലൈൻ ഡിസ്കണക്ട് ചെയ്തു…..
പാർവതി ആലോചിച്ചു…നോക്ക് അന്യ നാട്ടിലാണെങ്കിലും സ്വന്തം അളിയൻ പോലും വിശ്വസിച്ചു ഭാര്യയെ കൂടെ വിടണമെങ്കിൽ എന്ത് മാന്യനാണ് ബാരി എന്നുള്ളത്….അവൾക്കു അവനോടുള്ള ആത്മവിശ്വാസം വർദ്ധിച്ചു….
**********************************************************************************************
ഫാരിയും ആര്യയും രണ്ടു ക്യാബിനുകളിൽ കയറി സർഫിങ് ചെയ്യാൻ തുടങ്ങി….ഫാരി തന്റെ ഫേസ്‌ബുക് അക്കൗണ്ട് ഓപ്പൺ ചെയ്തു …അതിലെ നോട്ടിഫിക്കഷ്യനിലൂടെ കണ്ണോടിച്ചു….ബാരി കൊച്ച തന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തിരിക്കുന്നു…ഒപ്പം നസീറ മാമിയും തനിക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു…..അവളതും അക്സപ്റ്റ് ചെയ്തു….പിന്നീട് അവൾ വീണ്ടും അൽത്താഫിന്റെ ഫ്രണ്ട് റിക്വസ്റ്റ് നോക്കി….ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു….അവൾ ആ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി….അന്ന് കണ്ടിട്ടുള്ള രൂപമല്ല ഈ ഫോട്ടോയിൽ….അതും വളരെ അടുത്ത സമയത്തു അപ്‌ലോഡ് ചെയ്തത്….അവൾ ആര്യയെ തിരിഞ്ഞു നോക്കി…ക്യാബിനിൽ അവൾ തകൃതിയായ ചാറ്റിങ്ങിലാണ്…..അവൾ തന്നെ ശ്രദ്ധിക്കുന്നതേയില്ല എന്ന ഉറപ്പു വരുത്തിക്കൊണ്ട് അവൾ പ്രൊഫൈലിൽ കൂടി വീണ്ടും പോയി….അൽത്താഫിന്റെ ഉപ്പയും ഉമ്മയോടുമൊപ്പം നിൽക്കുന്ന ഫോട്ടോ….അവന്റെ ഇൻഫർമേഷനിൽ അവൾ നോക്കി…..സോഫ്ട്‍വെയർ ടെക്ക്നിഷ്യൻ വർക്കിങ് അറ്റ് ബാംഗ്ലൂർ…..അവൾ ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാനോ വേണ്ടയോ എന്ന കണ്ഫയൂഷനിൽ ആയി….വീണ്ടും തനിക്കു വന്ന മെസ്സേജ് നോട്ടിഫിക്കേഷനിൽ കണ്ണോടിച്ചു….അതിൽ അൽത്താഫിന്റെ മെസ്സേജ് വന്നിരിക്കുന്നു…ഇന്നലെ രാത്രിയിൽ അയച്ചതാണ്…..നീണ്ട മലയാളത്തിൽ ടൈപ്പ് ചെയ്ത മെസ്സേജ്….ആഹാ…ഇതിൽ മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള ഫെസിലിറ്റീസ് ഒക്കെ ഉണ്ടോ…..അവൾഅതിശയിച്ചു….അവൾ ആ മെസ്സേജ് വായിക്കുവാൻ തുടങ്ങി….
ഹലോ…ഫാരി ഫാറൂക്ക്….എന്നെ അറിയാമെന്നു കരുതുന്നു….അങ്ങനെ മറക്കാൻ കഴിയുകയും ഇല്ല എന്നെനിക്കറിയാം….അത്തരം ഒരു സാഹചര്യത്തിലാണല്ലോ നമ്മൾ കണ്ടുമുട്ടിയത്…..അത്രയ്ക്ക് നീചമായ പ്രവർത്തിയാണല്ലോ ഞാൻ