അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

വണ്ടി വണ്ടാനത്തും നിന്നുമെടുത്തു പുന്നപ്പാറക്കു തിരിക്കുന്ന വഴിയാണ് ജി കെ യുടെ കാൾ വരുന്നത് ..ഡ്രൈവിങ്ങിലായതുകൊണ്ടു അതെടുത്തില്ല…..പതിനൊന്നോടെ പുന്നപ്രയെത്തി…നാട്ടിലെ സുഖവാസത്തിനു വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം…..അപ്പോഴാണ് വീണ്ടും ഫോൺ ശബ്ദിച്ചത് നോക്കുമ്പോൾ പ്രതിഭ

“ഇക്കാ..ഞാൻ വീട്ടിലോട്ടു പോകുകയാണ്……അവിടെ എത്തിയിട്ട് വാട്സാപ്പ് ചെയ്യാം…..

“ഒകെ….ഒരു ആറുമാസം കഴിഞ്ഞിട്ട് നമ്മുക്ക് കാണാം…..ഞാൻ പറഞ്ഞുകൊണ്ട് ചിരിച്ചു

“ഊം ഇക്ക…അവൾ മറുപടി പറഞ്ഞു ഫോൺ കട്ട് ചെയ്തു..അപ്പോഴാണ് ഞാൻ ജി കെ വിളിച്ചതോർക്കുന്നത്….

ഞാൻ തിരികെ വിളിച്ചു….അവിടെ നിന്നും ജി കെ യുടെ വൈഫ് പാർവതിയുടെ സ്വരം…..

“ഹാലോ….ഞാനാണ് പാർവതി….

“ഇങ്ങോട്ടു വിളിച്ചിരുന്നോ…ഒരു കാൾ കണ്ടു….

“ഊം….ഫാരിമോളാണ് വിളിക്കാൻ പറഞ്ഞത്…..

“എന്തെ…..ഞാൻ ഡ്രൈവിങ്ങിലായിരുന്നു….ഫാരിയുടെ ഉമ്മാമ്മക്ക് ഒരു ചെറിയ അസ്വസ്ഥതയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു…..അവിടെ പോയിട്ട് വരുന്ന വഴിയാണ് നിങ്ങളുടെ കാൾ കണ്ടത്…വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന് കരുതി…..പറയൂ…ജി കെ ക്ക് എങ്ങനെ ഉണ്ട്…..

“അത് ….ഒരു സർജറി വേണം എന്ന് പറഞ്ഞു…..അതിനായി കുറച്ചു പണം കെട്ടിവെക്കണം….മൂന്നു ലക്ഷം രൂപ….അത്രക്കുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ഞങ്ങളുടെ കയ്യിലില്ല….ആകെ പ്രയാസത്തിലാണ്…..ഒന്ന് സഹായിക്കാൻ…..

“ആര് പറഞ്ഞു സാമ്പത്തിക ശേഷി ഇല്ല എന്ന്….ഇരുപത്തിയഞ്ചു ലക്ഷം രൂപ ഒരു മാസം മുമ്പാണല്ലോ ഞാൻ ജി കെ ക്കു ഒരു പ്രൊപോസൽ വഴി വാങ്ങികൊടുത്തത്…..

“അതെ….അധികം സാമ്പത്തികമൊന്നും കൈകാര്യം ചെയ്യാത്തതുകൊണ്ട് അതോർത്തില്ല ബാരി….…പക്ഷെ അത് അഞ്ചു വർഷത്തേക്കാണ് ഡിപ്പോസിറ് ചെയ്തിരിക്കുന്നത്…..അത് വച്ച് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷം ഇപ്പോൾ എടുക്കാം എന്ന് വിചാരിച്ചാലും സമയം എടുക്കും….ഒന്ന് സഹായിച്ചാൽ ഞാൻ ഉടൻ തന്നെ തിരികെ നൽകാം…..

“എന്താ ഇങ്ങനെ….ജി കെ എന്റെ ജേഷ്ഠനെപ്പോലെയല്ലേ…..പക്ഷെ ഞാൻ എങ്ങനെ പണം അവിടെ …..എത്തിക്കും എന്നുള്ളതാണ്…..ഒന്നരമണിക്കൂർ കഴിയുമ്പോഴേക്കും ഞാനിറങ്ങും…..ഒരു കാര്യം ചെയ്യൂ ഹോസ്പിറ്റൽ കൗണ്ടറിൽ ചെന്ന് അവരുടെ അക്കോണ്ട് നമ്പർ വാങ്ങിക്കോ….നമ്മുക്ക് ആർ ടി ജി എസ് വഴി ട്രാൻസ്ഫർ ചെയ്യാം….നെഫ്ട് ആണെങ്കിൽ എനിക്ക് തോന്നുന്നു രണ്ടു ലക്ഷം വരെ പറ്റുകയുള്ളൂ എന്ന്….സമയം കളയണ്ട…ചെന്ന് ചോദിക്കു…..

“ശരി ബാരി…..പാർവതി ഫോൺ വച്ച്….

അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ പാർവതി വീണ്ടും വിളിച്ചു ബാങ്ക് ഡീറ്റെയിൽസ് നൽകി……ഞാൻ ഓൺലൈൻ വഴി ഹോസ്പിറ്റലിലെ അക്കൗണ്ടിലേക്കു പണം ട്രാൻസ്ഫർ ചെയ്തു…..

കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം ഹാളിലേക്ക് ഇറക്കി വച്ച്….അപ്പോൾ ഞാൻ അഷീമയെ ഒന്ന് നോക്കി…അവളുടെ മുഖം വിഷാദത്താൽ നിറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *