അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

നീണ്ട ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ നെടുമ്പാശേരി അടുക്കാറായപ്പോൾ ഞാൻ ജി കെ യുടെ മൊബൈലിൽ വിളിച്ചു….പാർവതിയാണ് ഫോണെടുത്തത് …അവരോടും യാത്ര പറഞ്ഞു മൊബൈൽ നമ്പറും നൽകി എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ടാ എന്നുറപ്പും നൽകി….ഡിപ്പാർച്ചറിൽ എത്തി ലഗേജുകൾ ഇറക്കി ട്രോളിയിൽ കയറ്റി….ടാക്‌സിക്കാരന് കാശും കൊടുത്തു നസീറയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ രണ്ടു ഇണക്കുരുവികൾ നടക്കുന്നത് പോലെ തോന്നി…

ഗൾഫ് എയറിന്റെ കൗണ്ടറിൽ ചെന്ന് ബോർഡിങ് പാസ് വാങ്ങി…കൊച്ചി ബഹ്‌റൈൻ…ബഹ്‌റൈൻ ദോഹ….ലഗ്ഗേജ് ഇട്ടിട്ടു എമിഗ്രെഷൻ കയണ്ടറിലേക്കു നീങ്ങി…..

ഞങ്ങൾ രണ്ടാളുടെയും പാസ്പോർട്ട് ടിക്കറ്റ് എന്നിവ നൽകി…നസീറയുടെ വിസയും …..

പോലീസുകാരൻ ഞങ്ങളെ ഒന്ന് നോക്കി….ഇതാരാ….

അളിയന്റെ വൈഫാണ്….

ഇങ്ങനെ പറഞ്ഞാണ് പെണ്ണുങ്ങളെ കൊണ്ട് പോകുന്നത്….ഇറച്ചി കച്ചോടത്തിനൊന്നും കൊണ്ട് പോകുവല്ലല്ലോ

മൈൻഡ് യുവർ വെഡ്സ് സാർ….വാട്ട് ടു യു തിങ്ക് യുവർ സെല്ഫ്….ഇഫ് യു ആർ സിറ്റിംഗ് ഇൻ ദിസ് പ്ലേസ്…ബികോസ് ഓഫ് ആസ്….ഇഫ് യു വിൽ എഗൈൻ ടോക്ക് റബ്ബിഷ് തിങ്ങ്സ് ഐ ഹാവ് ലോഡ് ഓഫ് വേസ് ടു ബ്ലോക്ക് യു…പോലീസുകാരന്റെ വാ അടഞ്ഞു….അതും കഴിഞ്ഞു എമിഗ്രെഷനും ക്ലിയർ ചെയ്തു കസ്റ്റംസിലെത്തി….ഹാൻഡ് ലഗ്ഗേജ് സ്‌ക്രീനിങ്ങിയിട്ടു….ലേഡീസ് സെക്ഷനിലൂടെ നസീറയും കയറി…ഞാൻ സ്ക്രീനിങ് കഴിഞ്ഞു വന്നിട്ടും നസീറ വരാത്തതുകൊണ്ടു അങ്ങോട്ടേക്ക് ചെന്ന്…നസീറയുടെ ഹാൻഡ്ബാഗ് രണ്ടാമത്തെ പ്രാവശ്യവും സ്‌ക്രീൻ ചെയ്യുന്നു….

“വാട്ട് ഹാപ്പെൻഡ് മാം….ഞാൻ ചോദിച്ചു….

നതിങ്….ദെയ്ർ ഈസ് സം തിങ് ബോൾ ഷേപ്പ്…. കസ്റ്റംസിലിരുന്ന ലേഡി ഓഫിസർ പറഞ്ഞു

അതെന്താ….ഞാൻ നസീറയോട് ചോദിച്ചു….

“അയ്യോ അത് ചിലപ്പോൾ ആലിയ ഇത്തി തന്ന ഉണ്ണിയപ്പം  ആയിരിക്കും…

മാം ഇട്സ് സ്വീറ്റ്സ് എന്നും പറഞ്ഞു ബാഗ് തുറന്നു കാണിച്ചു….

ഓ കെ എന്നും പറഞ്ഞു ആ ലേഡി ഓഫിസർ ബാഗ് തിരികെ തന്നു….ഞാൻ ആ ബാഗുമെടുത്തു മുന്നോട്ടു നീങ്ങി…പിറകെ നസീറയും….ഇതാ ലഗേജിൽ ഇട്ടുകൂടായിരുന്നോ….ഞാൻ നസീറയോട് തിരക്കി….

“അത് പിന്നെ ബാരി ഇക്ക ഞാൻ സത്യത്തിൽ മറന്നു പോയി…ഇന്നലെ ആലിയ ഇത്തി വന്നിട്ട് അത് ഫ്രിഡ്ജിൽ വച്ചിരുന്നു…നൈമ ഇത്തിക്കുള്ള സ്‌പെഷ്യൽ ഉണ്ണിയപ്പമാണ് മറക്കാതെ കൊണ്ടുപോകണം എന്ന് പറഞ്ഞു…ഇന്ന് ഇറങ്ങാൻ നേരം ബീന മാമി വന്നപ്പോഴാണ് അതോർത്തത്…..നസീറ പറഞ്ഞു…അതാണ് ഹാൻഡ്ബാഗിൽ ഇടേണ്ടി വന്നത്….

“എന്റെ മനസ്സിൽ എന്തെക്കെയോ മിന്നി മാഞ്ഞു…നൈമക്കായി സ്‌പെഷ്യൽ ഉണ്ണിയപ്പം…അതും ആലിയ ചേട്ടത്തി വക…ഞാൻ വെയ്റ്റിംഗ് ഏരിയായിൽ  എത്തി ബാഗ് തുറന്നു ആ ഉണ്ണിയപ്പം പൊതിഞ്ഞ കവർ എടുത്തു…..എന്നിട്ടു അടുത്ത് കണ്ട ഡസ്റ്റ് ബിന്നിലേക്കിട്ടു….

“അയ്യോ അതെന്താ കളഞ്ഞത്….നസീറ ചോദിച്ചു….

“ഉമ്മയും വാപ്പയുമൊഴിച്ചു ബാക്കിയെല്ലാ സാധനവും അവിടെ കിട്ടും …തന്നെയുമല്ല ഇവിടെ ആയതുകൊണ്ടു പറഞ്ഞു പോരാൻ പറ്റി…ബഹറിനിൽ സ്‌ക്രീനിങ്ങിൽ ഇടുമ്പോൾ അവരും ഇത് പോലെ തടഞ്ഞാൽ നമ്മുടെ സമയം പോകില്ലേ….പിന്നെ ഇത് ഉണ്ണിയപ്പമല്ലേ….അത് നമുക്ക് ഇഷ്ടം പോലെ അവിടെ നിന്നും വാങ്ങാം….

Leave a Reply

Your email address will not be published. Required fields are marked *