“ശ്ശേ….എന്റെ ഓരോ മന്ദബുദ്ധിത്തരങ്ങളെ…..ഞാൻ ആദ്യമായിട്ടല്ലെ ഇക്ക അതാണ്…..
“ഹാ അത് സാരമില്ല…..കോഫിയോ മറ്റോ വേണോ നസി….
“വേണ്ട ഇക്ക….
ഏകദേശം ഒരു മണിക്കൂറിനകം ബോർഡിങ്ങിനുള്ള അന്നൗൻസ് വന്നു….ഫ്‌ളൈറ്റിൽ കയറി…..കൊച്ചി യിൽ നിന്നും ബഹ്റൈനിലേക്ക്……പച്ചപ്പുകളെയും കീറിമുറിച്ചു അറബിക്കടലിന്റെ മുകളിലേക്ക് എയർബസ് 320 ഞങ്ങളെ വഹിച്ചുകൊണ്ട് കുതിച്ചുയർന്നു……നാല് മണിക്കൂർ കൊണ്ട് മനാമ ഇന്റർനാഷണൽ എയർപോർട്ടിൽ ഗൾഫ് എയർ വിമാനം ഇറങ്ങി…..ട്രാൻസിറ്റ് പാസഞ്ചേഴ്‌സ് ഏരിയയിലേക്ക് ഞങ്ങൾ നടന്നു…..ചുമ്മാതെ ഞാൻ ഡിസ്പ്ളേ ബോർഡിലേക്ക് കണ്ണോടിച്ചു….ബഹ്‌റൈൻ ദോഹ ഫ്‌ളൈറ്റ് ക്യാൻസൽഡ്…..ഇതെന്താ അങ്ങനെ….ഗൾഫ് എയർ മാത്രമല്ല….ഖത്തർ എയർവെയ്സും ക്യാൻസൽ ചെയ്തിരിക്കുന്നു…..ഇതെന്താണ് ഇത്രപെട്ടെന്ന് ഇങ്ങനെ….അവിടെ ട്രാൻസിറ്റിൽ നിന്ന ബംഗാളിയോട് വിവരം തിരക്കി….
ഭായി ക്യാ ഹുവാ? യെഹ് ദോഹ ക ഫ്‌ലൈറ്റ് ക്യും ക്യാൻസൽ ഹൈ….
“ഏറെ ഭായി ഖത്തർ ക സബി ഫ്‌ളൈറ്റ് ക്യാൻസൽ കിയാ….ആപ് കഹാം സെ ആരെ….
“കൊച്ചിൻ …കേരള…
“ആപ് ഗൾഫ് എയർ മേം ആയാ ക്യാ….
“ജി….കിസി നെ ബതായ പി നഹി…..
“ആപ് ഏക് കാം കരോ…ഗൾഫ് എയർ ക ഓഫീസ് മേം ജാവോ….ഉദർ ആപ് കോ ക്യാ കർണ ഹൈ ബത്തയേഗാ….
എന്ത് പറ്റി ബാരി ഇക്ക…..നസീറ തിരക്കി…..
“ദോഹ ഫ്‌ലൈറ്റെല്ലാം ക്യാൻസൽ ചെയ്തു…..കാരണം അറിയില്ല…ഒന്ന് തിരക്കട്ടെ…..ഞാൻ നസീറയെ കൂട്ടി ഗൾഫ് എയറിന്റെ ഓഫീസിൽ ചെന്ന്…..വിവിധ രാജ്യങ്ങളിൽ നിന്നും ദോഹക്ക് പോകാനുള്ളവർ അവിടെയുണ്ടായിരുന്നു….
“സഡൻ ഡിസിഷനാണ് ഗവണ്മെന്റിന്റേതു …വാട്ട് വീ ക്യാൻ ഡൂ…അവിടെ ഇരുന്ന മലയാളിയോട് വിവരം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയായിരുന്നു…..
“എന്ന് പറഞ്ഞാൽ എങ്ങനെയാ….നിങ്ങൾ കൊച്ചിയിൽ നിന്നും കയറുമ്പോൾ അറ്റ്‌ലീസ്റ് ഞങ്ങളോട് ഇൻഫോം ചെയ്യരുന്നു…..ഇതിപ്പോൾ നിങ്ങൾ ബോഡിങ് പാസും ഇഷ്യൂ ചെയ്തിട്ട്…..
“സാർ…ഞങ്ങളുടെ പ്രശ്നമല്ല….ഇത് ഗവണ്മെന്റൽ ഇഷ്യൂ ആണ്…..ഖത്തറിനുമേൽ ഞങ്ങൾ മാത്രമല്ല….ഒമാൻ എയർ ഒഴികെയുള്ള എല്ലാ വിമാനകമ്പിനികളും ഫ്‌ളൈറ്റ് ക്യാൻസൽ ചെയ്തിരിക്കുകയാണ്…..
“ഞങ്ങൾ എന്ത് ചെയ്യും…ഞാൻ തിരക്കി…..
“വീ ഹാവ് ടൂ ഓപ്‌ഷൻസ്….എയ്തർ വീ ക്യാൻ അറേഞ്ച് സീറ്റ് ഫോർ റിട്ടേൺ ബാക് ട്ടോ യുവർ ഒറിജിൻ….ഓർ വീ ക്യാൻ പ്രൊവൈഡ് യു എയർ ടിക്കറ്റു അപ് ടു മസ്കത് …ഫ്രം ദെയ്ർ യു ഷുഡ് പർച്ചേസ് ടിക്കറ്റു ഫോർ ദോഹ….ദാറ്റ് ആൾസോ വീ ക്യാൻ അറേഞ്ച് ഇറ്റ് ബൈ ഓൺലൈൻ …പിന്നെ നിങ്ങൾക്ക് ഇന്നിവിടെ തങ്ങുവാനുള്ള ത്രീ സ്റ്റാർ ഹോട്ടൽ ബുക്കിങ്ങും നൽകാം….അത്രയുമേ ഞങ്ങൾക്ക് ചെയ്യാൻ കഴിയൂ…..