അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

**********************************************************************************

വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ഫാരിയുടെ മനസ്സിൽ അൽത്താഫിനെ കുറിച്ചുള്ള ചിന്തകളായിരുന്നു…അതിനിടയിൽ അവൾ ശ്രദ്ധിച്ച്….തന്റെ ഉമ്മയ്ക്ക് വന്ന മാറ്റങ്ങൾ……തങ്ങൾക്ക് ഇത്രയും സഹായം ഒക്കെ ചെയ്തു തന്ന ബാരി കൊച്ചയോടു പോലും ഇത്രയും അടുപ്പം കാണിച്ചു കണ്ടിട്ടില്ല……അസ്‌ലം കൊച്ചയോടു കൊഞ്ചി കുഴഞ്ഞുള്ള വർത്തമാനവും ഒക്കെ അവൾക്കു അലോസരമായി തോന്നി…..വണ്ടി എറണാകുളത്തു നിന്നും കലൂർ വഴി അകത്തേക്ക് തിരിഞ്ഞപ്പോൾ ഫാരി ചോദിച്ചു….നമ്മൾ എവിടെ പോകുകയാ ഉമ്മ…..

“അതെ മോളെ നമ്മക്കിനി മുന്നോട്ടു പഠിക്കാനുള്ള സാമ്പത്തിക ശേഷിയൊന്നുമില്ല….തന്നെയുമല്ല മോൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു…..നിനക്ക് വോട്ടേഴ്‌സ് ലിസ്റ്റി പേര് വരെ ആയി…..അപ്പോൾ നമ്മുടെ സാമ്പത്തിക ഭദ്രത അറിഞ്ഞു വേണ്ടേ നമ്മുക്ക് പെരുമാറാൻ…..അപ്പോഴാണ് നമ്മുക്ക് അസ്‌ലം കൊച്ച ഒരു വിസ എടുത്തു തരാം എന്ന് പറഞ്ഞത്…..അവിടെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ടത്രേ….കോച്ചായിക്ക്….അവിടെ കണക്കു നോക്കാനൊആയിട്ടാണ് നിന്നെയും ആഷി കുഞ്ഞയെയും കൊണ്ട് പോകാമെന്നു കൊച്ച ഏറ്റത്…

“അതിനു എന്റെ പഠിത്തം ബാരി കൊച്ച നോക്കാമെന്നു പറഞ്ഞതല്ലേ….തന്നെയുമല്ല ഈ വർഷത്തെ ഫീസുമടച്ചല്ലോ……

“അതൊന്നും സാരമില്ല…..ഒരു കൊല്ലം കൊണ്ട് പഠിത്തം തീർത്തില്ലല്ലോ……അയാള് പഠിപ്പിക്കാം എന്ന് പറഞ്ഞാലും എത്രകാലമാ നമ്മള് വല്ലോരുടെയും ചിലവിൽ കഴിയുന്നത്……

“എനിക്ക് പഠിക്കണം..ഞാൻ പഠിച്ചു കിട്ടുന്ന ജോലി മതി എനിക്ക് ….ഫാരി കരയുന്നതു പോലെ പറഞ്ഞു…..

“മതി പഠിത്തമൊക്കെ…..ഇപ്പോൾ നമ്മള് പാസ്‌പോർട്ടിന് അപ്ലൈ ചെയ്യാൻ പോകുവാ…..ആലിയ പറഞ്ഞു….

“ഉമ്മക്കെന്താ ഭ്രാന്തുണ്ടോ……ചുമ്മാതെ ചെന്നാൽ അവര് പാസ്‌പോർട്ടിന് ആപ്പ്ളി ചെയ്യാൻ ഒന്നും സമ്മതിക്കത്തില്ല……ഇത് കോച്ചായിക്കും അറിയാതില്ലിയോ…..

“എന്ത്….അസ്‌ലം അന്നേരമാണ് വാ തുറക്കുന്നത്…..

“ഞാൻ പറയുന്നത് വിശ്വാസം വരുന്നില്ലെങ്കിൽ പാസ്പോര്ട് ഓഫീസിൽ തിരക്കിക്കോ….ആദ്യം ഓണലൈൻ വഴി സമയം എടുക്കണം….പിന്നെ എസ എസ എൽ സി ബുക്ക്…അല്ലെങ്കിൽ വോട്ടേഴ്‌സ് കാർഡ്,അദ്ഹർ കാർഡ് ഏതെങ്കിലും വേണം….അതിനു എന്റെ സർട്ടിഫിക്കറ്റ് എല്ലാം ബാംഗ്ലൂരിലാണ്…..

ആലിയെയും അസ്ലമും മുഖത്തോടു മുഖം നോക്കി…..അപ്പോഴേക്കും വണ്ടി പാസ്പോർട്ട് ഓഫീസിനു മുന്നിൽ എത്തി….അനിയൻ ഒന്ന് തിരക്കിയിട്ടു വന്നേ അനിയാ……

“അസ്‌ലം അകത്തു കയറാൻ ശ്രമിച്ചണക്കെ സെക്യൂരിറ്റി സമ്മതിച്ചില്ല….ഓണലൈൻ വഴി സമയമെടുത്തിട്ടുണ്ടോ എന്ന് തിരക്കി…..അവൻ സെകുരിറ്റിയോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു…അയാൾ ഒരു ഏജന്റിനരികിലേക്കു പറഞ്ഞയച്ചു….

അയാൾ ഫാരി പറഞ്ഞ അതെ വിവരങ്ങൾ നൽകി…”എന്തെങ്കിലും നടക്കുമോ …അസ്‌ലം അയാളോട് തിരക്കി….

“പണ്ടത്തെ പോലെ ഒന്നും നടക്കില്ല സാറേ..നിങ്ങൾ ഓൺലൈനിൽ സമയമെടുത്ത് അതിൽ തന്നെ ഫോം ഫിൽ ചെയ്തു ടോക്കിയുമെന്റ്സുമായി വരണം…..

അസ്‌ലം നിരാശയോട് തിരികെ വന്നു വിവരം പറഞ്ഞു…..ഒരു കാര്യം ചെയ്യട്ടെ ചേട്ടത്തി മോള് ബാഗ്ലൂർ പോയി സെര്ടിഫിക്കെറ്റ് ഒക്കെ ടുത്തുകൊണ്ടു വന്നു ചെയ്യട്ടെ…..എനിക്കാണെങ്കിൽ രണ്ടാഴ്ചക്കകം പോകുകയും വേണം ..അയാള് പറയുന്നത് വെരിഫിക്കേഷനും ഒക്കെ കഴിഞ്ഞു പാസ്പോര്ട് കിട്ടാൻ നാൽപ്പത്തിയഞ്ച് ദിവസം എടുക്കുമെന്നാണ്…..കിട്ടി കഴിയുമ്പോൾ എനിക്കയച്ചു തന്നാൽ മതി…..

Leave a Reply

Your email address will not be published. Required fields are marked *