“വണ്ടിയിലിരിക്കുന്നവരെ നോക്കി പറഞ്ഞു….”നിങ്ങള് ഒന്ന് പുറത്തോട്ടു നിൽക്കാമോ….ഞാൻ ഒന്ന് ടെസ്റ്റ് ഡ്രൈവ് നോക്കട്ടെ…..
“ആലിയെയും മക്കളും പുറത്തേക്കിറങ്ങി….അപ്പോഴാണ് സേട്ട് ആലിയയുടെ ആകാര വടിവ് കണ്ടത്….”എന്താ കിണ്ണം കാച്ചി വണ്ടിയാടാ അസ്‌ലമേ….ആലിയയെ നോക്കി വണ്ടിയിലോട്ടും നോക്കി സേട്ട് പറഞ്ഞു….
“വെയിലത്ത് നിൽക്കാതെ ഇങ്ങോട്ടു കുത്തിയിരിക്കിന്….സേട്ട് തന്റെ ഗ്യാരേജ് കാണിച്ചുകൊണ്ട് പറഞ്ഞു…..
“ഇതാര് അനിയത്തിയാ…ഫാരിയെ നോക്കികൊണ്ട് ആലിയയോട് ചോദിച്ചു….സേട്ടു
“അയ്യോ അല്ല….എന്റെ മോളാണ്….ആലിയ ചിറിച്ചു കൊണ്ട് പറഞ്ഞു….
“പക്ഷേങ്കില് ഇങ്ങളെ കണ്ടാൽ ഇത്രേം ബല്യ മോളോണ്ടൊന്നു പറയൂല്ല അല്ലേടാ അസ്‌ലമേ….മുറുക്കാൻ കറയുള്ള പല്ലു കാണിച്ചു കൊണ്ട് സേട്ടു പറഞ്ഞു….അയാളുടെ ദേഹത്ത് നിന്നും വമിക്കുന്ന ഊദിൻറെ ഗന്ധം ഏതോ മായാലോകത്തു നിൽക്കുന്നത് പോലെ തോന്നി ആലിയക്ക്….
“ഇതന്റെ ആരാടാ പഹയാ…..സേട്ട് അസ്ലാമിനോട് ചോയിച്ചു…..
“എന്റെ ഭാര്യയുടെ ചേട്ടത്തിയാ…അപ്പോഴേക്കും ഫായിസ് വണ്ടിയുമായിട്ടെത്തി…..
എടാ ജബ്ബാറെ ഒന്ന്.രണ്ടു.മൂന്നു …നാല് സോഡാ നാരങ്ങാ വെള്ളം വാങ്ങിക്കൊണ്ടു വാടാ…..സേട്ടു ജബ്ബാറിനെ നോക്കി പറഞ്ഞു…ജബ്ബാർ കേട്ട പാതി കേൾക്കാത്ത പാതി റോഡിലേക്കിറങ്ങി……
“മൂത്താപ്പ വണ്ടി കുഴപ്പമില്ല….ഫായിസ് വന്നു സേട്ടുവിനോട് പറഞ്ഞു…..എന്റെ അനിയന്റെ മോനാണ് ,,,,ഓൻ..മിടുക്കനാണ്……ഇനി ഇയ്യ് ആ ആർ സി ബുക്കൊക്കെ നോക്കിയേച് നമ്മടെ വിൽപ്പന പേപ്പർ എടുത്തോണ്ട് വാ…..ഫായിസ് അകത്തേക്ക് പോയി….എല്ലാ പേപ്പറും ഫില് ചെയ്തു പുറത്തേക്കു വന്നു…ഒപ്പം സേട്ടിന്റെ പേരിലേക്ക് വണ്ടി മാറാനുള്ള പേപ്പറും…..
“ആരാ ബാരി റഹുമാൻ……ഫായിസിന്റെ ചോദ്യം കേട്ട് ആലിയെയും അസ്ലമും മുഖത്തോടു മുഖം നോക്കി……(തുടരും)
പ്രോത്സാഹനം ഇങ്ങോട്ടു പോരട്ടെ …കഥയങ്ങോട്ട് വ്യത്യസ്തമായി തരാം…..ലബ് യു ചങ്ക്‌സ്…..അപ്പോളെങ്ങനെ ലൈക്കടിക്കു മച്ചാൻ മാരെ…ഒപ്പം എന്റെ റാണിമാരെ…..